ദിവ്യനെ അറിയാത്ത ദേഹികൾ
ദിവ്യന്മാരെ സാധാരണ ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. കാരണം അവരെ മനസ്സിലാക്കാൻ മറ്റുള്ളവർ തയ്യാറാകുന്നില്ല. അത് ദിവ്യന്റെ കുറവല്ല. ഇവരെ അറിയാൻ കഴിയാത്ത നമ്മുടെ കുറവുതന്നെ.
02-01-2011- ൽ സത്സംഗത്തിൽ വച്ച് എനിക്ക് ഒരു ദിവ്യന്റെ അനുഗ്രഹമുണ്ടായി. ശാരീരിക മാനസിക ആരോഗ്യപരമായി ഞാൻ വളരെ ക്ഷീണിതനായിരുന്നു. ആ ദിവ്യനെ കണ്ടമാത്രയിൽ എനിക്ക് ശാന്തിയും സമാധാനവും അനുഭവപ്പെട്ടു. തുടർന്നുള്ള സത്സംഗങ്ങളിൽ നിരവധി രോഗികളുടെ രോഗങ്ങൾ മാറി സുഖം പ്രാപിക്കുന്നത് ഞാൻ ആശ്ചര്യത്തോടെ നോക്കി നിന്നു. ശക്തിയായ പനി, കേൾവിക്കുറവ്, കാഴചക്കുറവ്, നടുവേദന, ഹൃദയസംബന്ധമായ അസുഖങ്ങൾ, ശ്വാസംമുട്ടൽ, മാനസികരോഗങ്ങൾ എന്നിങ്ങനെ മനുഷ്യൻ അനുഭവിക്കുന്ന സർവ്വ ദുരിത പ്രശ്നങ്ങൾക്കും പരിഹാരം സംഭവിക്കുന്നത് നോക്കിക്കാണാനും അനുഭവിച്ചറിയുവാനും എനിക്ക് കഴിഞ്ഞു.
എന്റെ ഒരു അനുഭവത്തെ കുറിച്ച് വിവരിക്കാം
12 വർഷങ്ങൾക്കു മുൻപ് പ്രമേഹം പെട്ടന്ന് കൂടിയതിനെ തുടർന്ന് എന്റെ ഇടതു ചെവിയുടെ കേൾവി പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു . ഏറണാകുളത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും കേൾവി തിരിച്ചു കിട്ടില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ ഈ ദിവ്യപുരുഷന്റെ നിർദ്ദേശപ്രകാരം 'പ്രാണയോഗക്രിയ' പ്രാക്ടീസ് ചെയ്തത് വഴി മൂന്നു മാസത്തിനുള്ളിൽ ശബ്ദങ്ങളെ തിരിച്ചറിയാനും ഫോണ്‍ സംഭാഷണങ്ങളിൽ ഏർപ്പെടാനും കഴിഞ്ഞു . ഇത് അത്ര നിസ്സാരമായി ഞാൻ കരുതുന്നില്ല.
ഈ ദിവ്യനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ച എനിക്ക് വീണ്ടും ആശ്ചര്യമാണ് തോന്നിയത് കാരണം ഒരു നേരത്തെ ആഹാരം പോലും വെടിയാൻ മനസ്സില്ലാത്ത എനിക്ക്, ഇദ്ദേഹം 41 ദിവസം ജലപാനം പോലുമില്ലാത്ത ഉപവാസവും , ധ്യാനവും അനുഷ്ടിച്ച ആളാണെന്ന് അറിഞ്ഞപ്പോൾ .
2011, 2012, 2013 മാർച്ച് മാസങ്ങളിൽ അരഗ്ലാസ് പച്ചവെള്ളം മാത്രം കുടിച്ച് തുടർച്ചയായി 21 ദിവസം ഉപവാസധ്യാനത്തിലും, മൗനവ്രതത്തിലും ഇരിക്കുന്നത് നേരിൽ കണ്ടറിയുവാൻ ഭാഗ്യമുണ്ടായി. 'ഒരു യോഗിയുടെ ആത്മകഥ' എന്ന പുസ്തകത്തിൽ മഹതി "നിരാഹാരിയോഗിനി" ഗിരി ബാല 52 വർഷം ജലപാനം പോലും ഇല്ലാതെ ജീവിച്ചത് വിവരിക്കുന്നുണ്ട്. പണ്ട് കാലങ്ങളിൽ നമ്മുടെ ഋഷീശ്വരന്മാർ ഹിമാലയത്തിലും മലനിരകളിലും ജീവിച്ചിരുന്നത് എന്ത് ആഹാരം കഴിച്ചിട്ടാണ്. ഇതൊന്നും സാധാരണ മനുഷ്യർക്ക് സാധിക്കുന്ന കാര്യമല്ല.
വിശ്വശക്തിയെ ധ്യാനിക്കുന്ന ശ്രീ പരമശിവന് ആ വിശ്വശക്തി തന്നെ കരഗതമാകുന്നു. മഹാവിഷ്ണു ധ്യാനിക്കുന്നു. ഇതും വിശ്വശക്തിയെ കരസ്ഥമാക്കുന്ന വിദ്യ തന്നെ. ഇങ്ങനെ ധ്യാനത്തിലൂടെ നമുക്കും വിശ്വശക്തിയെ സ്വീകരിക്കാൻ കഴിയുമെന്ന് കോസ്മിക് യോഗാശ്രമത്തിലെ ആചാര്യൻ 'ശ്രീ യോഗനന്ദ ശ്രീരാജ്' പ്രാണയോഗക്രിയ വഴി തെളിയിച്ചിരിക്കുന്നു. ഇത് പ്രാണയോഗക്രിയ അനുഷ്ടിക്കുന്ന അനേകം ആളുകൾക്ക് ബോധ്യം വന്നിട്ടുണ്ട്.
" ദിവ്യാത്മ ശ്രീ യോഗാനന്ദ ശ്രീരാജിന്റെ " നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് 'പ്രാണയോഗക്രിയ' അനുഷ്ടിക്കുന്ന ഏതൊരു രോഗിയും രോഗങ്ങൾ മാറി യോഗിയുടെ തലത്തിലേക്ക് എത്തുന്നു. എന്നാൽ ഈ ദിവ്യ പുരുഷനെ ആരും തിരിച്ചറിയുന്നില്ല. ഈ ദിവ്യനെ അറിയുവാനും മന:ശാന്തി അനുഭവിക്കുവാനും 'പ്രാണയോഗക്രിയ' അനുഷ്ടിക്കുക .
എന്ന്
വിനയത്തോടെ
വിശ്വംഭരൻ
മുതുപാലയ്ക്കൽ.