സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2015, ജനുവരി 29, വ്യാഴാഴ്‌ച

സദ്ഗുരു - ജീവിത യാഥാർത്യങ്ങൾ...

Cosmic Yoga Foundation Thodupuzha, Pranayogakriya, Meditation, Healing, Kriyayoga, Sadhguru, Self realization, Exclusive, Uppukunnu, Divyathma Sree Yogananda Sreeraj


അനേക വർഷത്തെ കഠിന തപസ്സിലൂടെ ( ആദ്യം 41 ദിവസം, പിന്നീട് 21 ദിവസം വീതം തുടർച്ചയായി 12 വർഷം) ത്യാഗത്തിലൂടെ സഹനത്തിലൂടെ നമ്മുടെയും നാടിന്റെയും നൻമയ്ക്കായി അതിലുപരി ലോകത്തിന്റെ നൻമയ്ക്കായി ഭൗതിക സുഖങ്ങളെ ത്യജിച്ച് ; നിരവധി പ്രശ്നങ്ങളിലൂടെ , രോഗങ്ങളിലൂടെ, ശാപങ്ങളിലൂടെ , വഴിയും ദിക്കുമറിയാതെ കൊടും കാട്ടിലും നടുക്കടലിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന നമ്മളെ, പൂർവ്വജന്മങ്ങളിൽ ഒന്നായി കഴിഞ്ഞിരുന്നവരെ , ഈ ജന്മത്തിൽ പല ദേശങ്ങളിൽ, പല രൂപത്തിലും, പല വേഷത്തിലുള്ളവരെയും, ഭിന്നമതത്തിൽ പെട്ടവരെയും, ഈശ്വര ചൈതന്യവുമായുള്ള ബന്ധത്തിലൂടെ ഒന്നായി കൂട്ടിചേർത്തു കൊണ്ടു പോകുന്ന ദിവ്യത്വമുള്ള, ദിവ്യജ്ഞാനിയായ, മഹാത്മാവായ, മഹാഗുരുവായ യോഗശ്രീ യോഗിരാജിന്റെ (ദിവ്യാത്മ ശ്രീ യോഗനന്ദ ശ്രീരാജ്) പാദാരവിന്ദങ്ങളിൽ പ്രണാമം അർപ്പിച്ചുകൊള്ളുന്നു.


വേദോപനിഷത്തുകളിലും വിവേകാന്ദ സ്വാമികളുടെ രാജയോഗത്തിലും പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്‌ ഗുരുജി നമുക്ക് സ്വായത്തമാക്കിത്തരുന്നത്. നമ്മുടെ പൂർവ്വജന്മങ്ങളിലെവിടെയൊ വച്ച് അറ്റുപോയ ഈശ്വര ചൈതന്യവുമായുള്ള ബന്ധത്തെ ഈ ജന്മത്തിൽ കൂട്ടിയോജിപ്പിക്കുന്ന ധ്യാനമാർഗമാണ്‌ പ്രാണയോഗക്രിയ. രാജയോഗത്തിൽ പരവിദ്യയെ കുറിച്ചും അപരവിദ്യയെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്‌. ആരാധനാലയങ്ങൾ, പൂജാദിഹോമങ്ങൾ, ജ്യോതിഷം, വേദങ്ങൾ, ചികിത്സാരീതികൾ,മുതലായവ അപരവിദ്യയിൽ പെടുന്നു. ഈശ്വരസാക്ഷാത്കാരം നേടുവാൻ, ജീവാത്മ പരമാത്മ ബന്ധത്തെ അനുഭവിക്കുവാൻ , ഈശ്വരചൈതന്യത്തെ അറിയുവാൻ പരവിദ്യയാണ്‌ സ്വായത്തമാക്കെണ്ടത്. പഞ്ചേന്ദ്രിയങ്ങൾക്കും മനസ്സിനും സാധ്യമാകാത്ത വിഷയങ്ങളാണ്‌ പരവിദ്യയിലുള്ളത്. ഇതാണ്‌ പ്രാണയോഗക്രിയയിലൂടെ ഗുരുജി സാധ്യമാക്കിത്തരുന്നത്.


ഏതൊരാളാണോ പഞ്ചേന്ദ്രിയ സംബന്ധിയായ വിഷയങ്ങളിൽ നിന്ന് മനസ്സിനെ വിടുതൽ ചെയ്ത് ഏകാഗ്രമാക്കി, നിശ്ചലമാക്കി, നിർമ്മലതയോടെ ചൈതന്യത്തെ പ്രാപിക്കുന്നത് അയാൾ ബ്രഹ്മത്തിലെത്തിച്ചേരും ഈയവസ്ഥയിൽ എത്തുന്നതിന്‌ നിരവധി വർഷത്തെ കഠിനമായ തപസ്സും യാതനകളും ത്യാഗങ്ങളും അനുഭവിക്കേണ്ടിവരും. സ്വന്തം പ്രാണനെ നിയന്ത്രിച്ച് മനസ്സിനെ ഏകാഗ്രമാക്കി നിശ്ചലമാക്കി നിർത്തുന്നതിന്‌ സാധ്യമാകുന്ന അവസ്ഥയുണ്ടാക്കുകയും തന്റെ മുന്നിലെത്തുന്നയാളിനെയും വളരെ ദൂരെയിരിക്കുന്ന ആളിനെയും ഈയവസ്ഥയിൽ എത്തിയ്ക്കുവാൻ കഴിയുകയും ചെയ്യുന്ന ആൾ ജഗത്ഗുരുക്കന്മാരുടെ തലത്തിലെത്തിയിട്ടുള്ളവരാണെന്ന് രാജയോഗത്തിൽ പറയുന്നുണ്ട്.


ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മനസ്സിനെ ഗുരുജിയുമായിട്ടുള്ള ആദ്യസമാഗമത്തിൽ തന്നെ നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനുള്ള ദിവ്യശക്തി പകർന്നു നൽകുന്നു. ഈ ധ്യാനം കൃത്യമായ അനുഷ്ഠാനത്തിലൂടെ നിരന്തരമായി അഭ്യസിക്കുന്ന ഏതൊരാൾക്കും ഈ സിദ്ധിവിശേഷം നിലനിർത്താവുന്നതാണ്‌. പണ്ട് ഈ വിദ്യ സ്വായത്തമാക്കുവാൻ 12 വർഷത്തൊളം ഗുരുകുല വിദ്യാഭ്യാസം ചെയ്യണമായിരുന്നു. ഇതാണു നമുക്കു പ്രഥമ ദർശനത്തിൽ തന്നെ ലഭിക്കുന്നത്. ഗുരുജിയുടെ നിർദ്ദെശാനുസരണം നിരന്തരമായി കൃത്യമായി ക്രിയ അനുഷ്ഠിക്കുന്ന ഒരാൾക്ക് ലഭിക്കുന്നത് അമൂല്യങ്ങളായ നിരവധി സിദ്ധിവിശേഷങ്ങളാണ്‌. ഈ സിദ്ധികൾ നിലനിർത്തണമെങ്കിൽ അഹങ്കാരം, സ്വാർത്ഥത മുതലായവ വർജ്ജിക്കണം. എളിമ, വിനയം, സ്നേഹം, അനുകമ്പ, ദയ, ക്ഷമ, കരുണ, അനുസരണ തുടങ്ങിയവ ജീവിതത്തിൽ അത്യന്താപേക്ഷിതമാണ്‌. ധ്യാനസമർപ്പണം ഈശ്വരനോടുള്ള യാചനയാകരുത്. അതെപോലെ സ്വാർത്ഥതയോടെയൊ നിബന്ധനകളോടെയോ ആകരുത്. ഈ ധ്യാനത്തിലൂടെ പാപമുക്തി, രോഗമുക്തി, ആത്മമുക്തി, മുതലായ ദിവ്യമായ അനുഗ്രഹങ്ങളാണ്‌ ലഭിക്കുന്നത്.


സർവ്വസംഗപരിത്യാഗിയായി അവധൂതനായി നിരവധി വർഷത്തെ ധ്യാനത്തിലൂടെ , തപസ്സിലൂടെ ആർജ്ജിച്ച അനുഗ്രഹങ്ങൾ ഗുരുജി തന്നെ ആശ്രയിച്ചെത്തുന്നവർക്കു നിർലോഭം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു...

1 അഭിപ്രായം: