സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2013, ഫെബ്രുവരി 17, ഞായറാഴ്‌ച

അനുഭവക്കുറിപ്പ് - കൃഷ്ണൻകുട്ടി


Cosmic Yoga Foundation Thodupuzha, Pranayogakriya, Meditation, Healing, Kriyayoga, Sadhguru, Self realization, Exclusive, Uppukunnu, Divyathma Sree Yogananda Sreeraj


1996 ൽ ഞാൻ അമ്മഭഗവാന്റെ ഭഗവത്‌ ധർമ്മത്തിൽ ചേരുവാനിടയായി. 2006 വരെയുള്ള കാലയളവിൽ ചെന്നൈയിലുള്ള വൺനസ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നും മഹാദീക്ഷ ലവൽ 1, ലവൽ 2 , മോഹദീക്ഷ എന്നിവ സ്വീകരിച്ചു. മുക്തി, ആരോഗ്യം, ഐശ്വര്യം, കുടുംബക്ഷേമം എന്നിവയുടെ ദീക്ഷക്കും, ആത്മജ്ഞാനത്തിനും പ്രാധാന്യം കൊടുക്കുന്ന കൊഴ്സ്സായിരുന്നു അവ.
തുടർന്നു ഒരു വരം ആവശ്യപ്പെടാൻ എനിക്ക്‌ അനുവാദമുണ്ടായി. പെരിങ്ങാശ്ശെരിയിലും സമീപപ്രദേശങ്ങളിലും അന്നൊക്കെ ആത്മഹത്യകൾ പതിവായിരുന്നു. ഈ ആത്മഹത്യകൾ ഇല്ലാതാകണം എന്നതായിരുന്നു എന്റെ അവശ്യം. ജനങ്ങൾക്കു അതിനാവശ്യമായ ആത്മജ്ഞാനം ഉണ്ടാക്കേണ്ടിയിരുന്നു. പത്തിൽ ഒന്ന് ജനങ്ങളെ ബോധവത്കരിക്കേണ്ടിയിരുന്നു. അതിനുവേണ്ടി നോട്ടീസ്സുകളും, വിവരണങ്ങളും കഴിയുന്നത്ര വീടുകളിൽ എത്തിച്ചിരുന്നു. എന്നാൽ അത് വിജയം കണ്ടിരുന്നില്ല.


അങ്ങിനെ ഇരിക്കെ കരിമുണ്ടക്കൽ ശിവൻ പാലായിലുള്ള ഒരു ഗുരുവിനെ പറ്റി പറയുകയും, അദ്ദേഹം ഉപ്പുകുന്നിൽ 21 ദിവസം തപസ്സ് അനുഷ്ടിച്ചുവെന്നും അറിയിക്കുകയുണ്ടായി. ധ്യാനം വഴി ലഭിക്കുന്ന ഊർജ്ജം വഴി മാറാരോഗങ്ങൾ, ഏഴുതലമുറയിൽപെട്ടവരുടെ ശാപദോഷങ്ങൾ എന്നിവ മാറ്റുന്നുവെന്നും അറിയിച്ചു. ഇതുകൊണ്ട് ഗുണം ലഭിച്ച പലരുടെയും അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു. ദൈവികമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവ്വഹിക്കുന്നതിനാൽ ഞാൻ ആ ഗുരുവിനെ ഫോൺ വഴി ബന്ധപ്പെട്ടു.


അദ്ദേഹം എന്റെ രോഗവിവരങ്ങളും, എന്റെ മക്കളുടെ രോഗവിവരങ്ങളും, ഏഴു വർഷം മുമ്പു മരിച്ചു പോയ എന്റെ അമ്മയുടെ ആകൃതിയും, ഇടതു ചെവിക്കുണ്ടായിരുന്ന കേൾവിക്കുറവും ഫോണിൽ കൂടി അറിയിച്ചു. എന്റെ അറിവുവച്ച് അദ്ദേഹം ആജ്ഞാചക്രം തുറന്ന വിഭാഗത്തിൽപെട്ട ഒരു യോഗിയാണെന്ന് മനസ്സിലായി. പാലായിൽ മാസ്റ്റർജി എന്നറിയപ്പെട്ടിരുന്ന ‘യോഗാനന്ദ ശ്രീരാജ്’ എന്ന ഒരു യോഗിയായിരുന്നു അത്. നാല്പത്തിയൊന്നു ദിവസം ഉപവാസവും, സാധനകളും ചെയ്ത് നേടിയ സിദ്ധികൾ അദ്ദേഹത്തിനുണ്ടായിരുന്നു. തന്ത്രശാസ്ത്രപ്രകാരം ആജ്ഞാചക്രം തുറന്നയാൾ പരമ ആദരണീയനാണ്‌. സർവ്വജ്ഞനും ഭൂത-ഭാവി-വർത്തമാനകാലങ്ങൾ അറിയുന്നവനും ഇന്ത്രിയാതീത ദർശനശക്തിയുള്ളവനുമാണ്‌. ഇത്തരം യോഗിക്ക് പൂർണ്ണ സച്ചിതാനന്ദം കൈവരുന്നു.


തുടർന്ന് ഞങ്ങൾ തമ്മിൽ കാണുകയും ആത്മഹത്യകളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. അതു നിർത്തലാക്കിത്തരാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. പ്രത്യേകമായി അദ്ദേഹം അമ്മഭഗവാൻ പറഞ്ഞ വാചകങ്ങളും, ഉദാഹരണങ്ങളും വരെ എടുത്തു പറഞ്ഞു. അതു ഞാൻ ചൂണ്ടി കാണിച്ചപ്പോൾ ഇതൊരു നിയോഗമാണെന്നായിരുന്നു മറുപടി.


ശ്രീ ശിവൻ പറഞ്ഞു തന്ന മാറാരോഗം മാറിയവരുടെ കൂട്ടത്തിൽ ഉരുളൻതണ്ണിയിലുള്ള കല എന്ന പെൺകുട്ടി ഉണ്ടായിരുന്നു. അവരുടെ വീട്ടിൽ പോയി ഞാൻ അന്വേഷണം നടത്തുകയുണ്ടായി. കുട്ടിയുടെ അമ്മ പറഞ്ഞതനുസരിച്ച് കുട്ടിയുടെ തലയിലെ ഞരമ്പുകൾ ദ്രവിച്ച് ഏഴു വർഷത്തോളം കിടപ്പിലായിരുന്നു. ചികിൽസിച്ചിട്ട് ഫലമില്ലെന്നറിയിച്ചുകൊണ്ട് ഡോക്ടർമാർ കൈ ഒഴിഞ്ഞപ്പോൾ പുട്ടപർത്തിയിൽ പോയി 21 ദിവസം ഭജനയിരുന്നു. യാതൊരു ഫലവുമുണ്ടായില്ല. കൈകാലുകൾ ചലിച്ചിരുന്നില്ല. ഭക്ഷണം അരച്ചു കലക്കി വായില്‍ ഒഴിച്ചുകൊടുത്തിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. മരണം കാത്തു കിടക്കുമ്പൊഴാണു ഗുരുജി ആ വഴി വന്നത്‌. രോഗകാരണം അദ്ദെഹം അവരെ ബോധ്യപ്പെടുത്തി. തുടർന്ന് ചൈതന്യം നല്കി. ഒറ്റ പ്രാവശ്യം കൊണ്ടുതന്നെ കാലുകൾ ചലിപ്പിച്ചു. തുടർന്ന് പ്രാണശക്തി രോഗിയുടെ അമ്മ വഴി നല്കാൻ ഏർപ്പാടു ചെയ്തു. ഇപ്പൊൾ കുട്ടി എഴുനേറ്റു പിടിച്ചു നടക്കുന്നു. ഭക്ഷണം കഴിക്കുന്നു. നന്നായി സംസാരിക്കുന്നു.

 

ആ ഗുരു ദൈവതുല്യനാണെന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു. “ഉത്തമം ധ്യാന ഭാവസ്തു” എന്ന താന്ത്രിക വാക്യം അർത്ഥവത്താക്കിയ ആ ഗുരുവിന്റെ വിവരങ്ങൾ ഇത്രയും അറിഞ്ഞപ്പോൾ അദ്ദെഹവുമായി സഹകരിക്കാൻ ഞാൻ തയ്യാറായി. പല വീടുകളിലും കയറിയിറങ്ങി പ്രാണയോഗക്രിയ പരിശീലിപ്പിച്ച് എന്റെതുൾപ്പെടെ ഒട്ടനവധി ആളുകൾക്ക് കൈകാൽ വേദനക്ക് ശമനം കിട്ടി. പെരിങ്ങാശ്ശേരിയിലും മറ്റും ഉണ്ടായിരുന്ന ആത്മഹത്യകൾ പാടെ ഇല്ലാതായി.


തുടർന്ന് അനുഭവസ്ഥർ ഒത്തുകൂടി 01-12-2009 ൽ ‘കോസ്മിക് യോഗ ഫൌണ്ടേഷൻ’ എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിച്ചു. ട്രസ്റ്റ് ആശ്രമത്തിനുവേണ്ടി സ്ഥലം വാങ്ങണമെന്ന് ഉദ്ദേശിച്ചപ്പൊൾ തന്നെ യോജിച്ച സ്ഥലം പലർക്കും ധ്യാനദർശനത്തിൽ കാണാനിടയായി. അപ്രകാരം ഉപ്പുകുന്നിൽ ആ സ്ഥലം തന്നെ 03-03-2010 ൽ വാങ്ങിക്കുകയും ചെയ്തു. ആശ്രമത്തിനു വേണ്ടി കുറ്റിയടിച്ചു കല്ലിട്ട മണക്കാട്ട് ഈശ്വരൻ നമ്പൂതിരി അവിടെ വിഷ്ണുചൈതന്യം നിറഞ്ഞിരിക്കുന്നതായി പ്രവചിച്ചു. മാത്രമല്ല 25 വർഷങ്ങൾക്കു മുമ്പ് ചേലക്കാട് ദേവിക്ഷേത്രത്തിലെ ജോത്സ്യൻ ഈ കുന്നിലേക്ക് ചൂണ്ടി കാണിച്ചിട്ട് ഈശ്വര ചൈതന്യം അവിടെയാണ്‌ ഉള്ളതെന്നും അത് ഉദ്ധരിക്കാൻ ഒരാൾ വരുമെന്നും പ്രവചിച്ചതായും അറിയുന്നു. ആശ്രമത്തിന്റെ ഉത്ഘാടനത്തിന്‌ വിളക്കിൽ എണ്ണ ഒഴിച്ചപ്പോൾ ഒരു യോഗിയുടെ രൂപം അതിൽ തെളിഞ്ഞു വന്നതും, കൃഷ്ണപ്പരുന്തു വട്ടമിട്ടു പറക്കുന്നതും അനേകർ കണാനിടയായി. യോഗിയുടെ രൂപം അവിടേക്കു വന്ന ചിത്രശലഭങ്ങളുടെ പുറത്തും, ആശ്രമത്തിലെക്കു വാങ്ങിച്ച തളികയിലും കാണുകയുണ്ടായി. തളികയിലെ രൂപം ധാരാളമാളുകൾ വന്നു കണ്ടുകൊണ്ടിരുന്നു.
ഇത്രയധികമാളുകൾ ആത്മീയതയിലേക്ക് വരുന്നുവെന്നത് വലിയ നേട്ടമായി കാണേണ്ടതാണ്‌.


വളരെ പണ്ട് ചേലക്കാട് പ്രദേശത്ത് ധാരാളമാളുകൾ ജീവിച്ചിരുന്നതായും, നാശങ്ങളും, ദുർമരണങ്ങളും സംഭവിച്ചതിനെ തുടർന്ന് വലിയ പുരക്കൽ കുടുംബത്തിൽ നിന്നും പലരും വേർപിരിഞ്ഞു പോയി. അവർ എഴു കുടുംബങ്ങളായി സമീപ പ്രദേശങ്ങളിൽ കുടിയേറിപ്പാർക്കുകയും ചെയ്തു. ചേലക്കാട് ദേവീക്ഷേത്രവുമായി ബന്ധമുള്ള ഗുരുസ്ഥാനീയനായ ഒരു കാരണവർ ഉണ്ടായിരുന്നു. കലഹിച്ചു കഴിഞ്ഞിരുന്ന കുടുംബക്കാർ തന്നെ ഗുരുവിനെ വെട്ടി കൊലപ്പെടുത്തിയതായി പഴമക്കാർ പറയാറുണ്ട്. ആ പ്രദേശത്തിനുണ്ടായ ദുർവിധിക്കു കാരണം ഈ സംഭവമാണത്രെ. ഇതു സത്യമാണെന്നു പാലക്കാട്ടുകാരൻ ഒരു ജ്യൊത്സ്യനും പ്രവചിച്ചിട്ടുണ്ടെന്ന് വലിയ പുരക്കൽ കുടുംബക്കാർ പറയുന്നു. പരിഹാരക്രിയ ചെയ്തവർക്ക് പോലും വലിയ തിരിച്ചടികൾ ഉണ്ടായി. എന്നാൽ ക്ഷേത്രത്തിൽ ഇന്നും ഗുരുപൂജ തുടർന്നു പോരുന്നുണ്ട്. വർഷങ്ങൾക്കു ശേഷം പരിഹാരക്രിയകൾ ചെയ്യാൻ ശ്രമിച്ച ക്ഷേത്രം ജ്യോത്സ്യൻ ശരീരം തളർന്നു മിണ്ടാൻ വയ്യാതെ കിടപ്പിലായി. എന്നാൽ ഗുരുജി ധ്യാനവും ഉപവാസവും കൊണ്ട് നേരിട്ട് പല ദോഷങ്ങളും മാറ്റി. ക്ഷേത്രത്തിലെ കോഴിവെട്ട് നിർത്തലാക്കി. ക്ഷേത്രഭരണത്തെ സംബന്ധിച്ച് കുടുംബാംഗങ്ങൾ തമ്മിൽ കടുത്ത ശത്രുതയിലായി, 18 വർഷത്തിലേറെ കോടതികളിൽ കയറി ഇറങ്ങി. ജനപ്രതിനിധികൾ പലരും ശ്രമിച്ചെങ്കിലും ഒരു ഒത്തുതീർപ്പിനും കഴിഞ്ഞില്ല. എന്നാൽ ഗുരുജി 19-06-2011 ൽ ബന്ധപ്പെട്ടവരുമായി തൊടുപുഴയിൽ വച്ചു നടത്തിയ യോഗത്തിൽ നിമിഷങ്ങൾക്കകം ഒത്തുതീർപ്പിനു തയ്യാറാകുകയും, കേസുകൾ പിൻവലിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിൽ സഹകരിച്ചവർക്കെല്ലാം ഐശ്വര്യപ്രാപ്തിയുണ്ടായി. 09-08-2010 മുതൽ ആശ്രമത്തിൽ ഉപവാസവും, പിതൃസായൂജ്യക്രിയയും, പ്രാണയോഗക്രിയയും ചെയ്യിപ്പിച്ച് ശാപങ്ങൾ, ദോഷങ്ങൾ എന്നിവ മാറ്റുന്നു. വധിക്കപ്പെട്ട ഗുരുവിന്റെ പുനർജന്മമാണ്‌ ഗുരുജി എന്ന് പലർക്കും ധ്യാനദർശനങ്ങൾ ഉണ്ടായി. അടയാളങ്ങൾ കാണുകയും ചെയ്തു. കരിമുണ്ടക്കൽ ഉൾപ്പടെ ഏഴു കുടുംബക്കാർ ഇന്ന് ആശ്രമത്തിലെ സാധനകൾ സ്വീകരിച്ച് പാപവിമുക്തി നേടുന്നു. “ പ്രാപ്യ വരാൻ നിബോധിത ”


കൃഷ്ണൻകുട്ടി
റിട്ട. തഹ്സിൽദാർ

1 അഭിപ്രായം: