സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

പ്രാണയോഗക്രിയ

കോസ്മിക്‌ യോഗാ ഫൌണ്ടേഷന്‍ ന്റെ പ്രാണയോഗക്രിയ ഗുരുജി 'ദിവ്യാതമ ശ്രീയോഗനന്ദ ശ്രീരാജ്' തുടര്‍ച്ചയായ ഉപവാസത്തിലൂടെയും തപസ്സിലൂടെയും നേടിയെടുത്ത വിദ്യയാണ്. [ ആദ്യം തുടര്‍ച്ചയായി 41 ദിന ഉപവാസവും ( ഭക്ഷണവും വെള്ളവും കൂടാതെ ) അതിനു ശേഷം 12 വര്‍ഷം തുടര്‍ച്ചയായി 21 ദിന ഉപവാസവും ( വെള്ളം മാത്രം ) ]


ആദ്യ ദിനം തന്നെ ഗുരുജി ശിഷ്യരിലേക്ക് ഈ വിദ്യ പകര്‍ന്നു നല്‍കുന്നു. അങ്ങനെ ശിഷ്യര്‍ക്ക് യോഗയുടെ കട്ടിയേറിയ യമ-നിയമാദികള്‍ കടക്കാതെ തന്നെ ചിന്തകളില്ലാത്ത മനസ്സ് പ്രാക്തമാകുന്നു. വളരെ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സാധകര്‍ക്ക് സഹസ്രാരത്തില്‍ നിന്നും മൂലാധാരത്തിലേക്കുള്ള ചൈതന്യ പ്രവാഹവും തിരിച്ച് മൂലാധാരത്തില്‍ നിന്നും സഹസ്രാരത്തിലേക്കുള്ള ഊര്‍ജ്ജ പ്രവാഹവും അനുഭവിച്ചറിയാന്‍ സാധിക്കുന്നു.


പ്രാണയോഗക്രിയ ഗുരുജിയുടെ നിര്‍ദേശാനുസരണം കൃത്യമായി അനുഷ്ടിക്കുന്നവര്‍ക്ക് ശരീരത്തിന്റെ പ്രധിരോധശേഷി വളരെ അധികം ഉയര്‍ത്താന്‍ സാധിക്കും. ശാരീരികവും മാനസികവുമായ എത്ര കാഠിന്യമേറിയ രോഗവും സാധകര്‍ക്ക് ഗുരുജിയുടെ സഹായത്തോടെ പരിപൂര്‍ണ്ണമായി ഭേതമാക്കാന്‍ സാധിക്കുന്നതാണ്. പാരമ്പര്യ രോഗങ്ങള്‍ അടുത്ത തലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെടാതെ തടയപ്പെടുന്നു.


പ്രാണയോഗക്രിയ സാധകരെ ആത്മീയമായ ഉയര്‍ച്ചയിലേക്ക് നയിക്കുന്നു. ഇതുമൂലം സന്തോഷപ്രദവും ആരോഗ്യപൂര്‍ണവുമായ ഒരു ജീവിതം കൈവരുന്നു. ഇങ്ങനെ ഉയര്‍ന്ന പ്രധിരോധശക്തിയും സംസ്കാരവുമുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രാണയോഗക്രിയ നമ്മെ സഹായിക്കുന്നു.


12 വര്‍ഷത്തെ സാധനക്കുള്ളില്‍ ഏഴ് തലമുറകളിലും പൂര്‍വ്വജന്മത്തിലുമുള്ള എല്ലാ കെട്ടുപാടുകളും അഴിഞ്ഞ് പോകുന്നു. ഏഴു തലമുറകള്‍ മുകളിലേക്കും താഴോട്ടും ചൈതന്യത്തിന്റെ സംരക്ഷണം ലഭിക്കുന്നു. കൂടാതെ സാധാകര്‍ക്ക് അതീന്ത്രിയ ശേഷിയും അപകടങ്ങളില്‍ നിന്നും അതിശക്തമായ സുരക്ഷയും ലഭിക്കുന്നു. കൂടാതെ ജീവിതത്തിലെ ഏതു വിഷമഘട്ടത്തെയും നേരിടാനുള്ള ഉയര്‍ന്ന മാനസ്സിക ശേഷിയും കൈവരുന്നു.


മാനവരാശിയുടെ എല്ലാ പ്രശ്നങ്ങളുടെയും ഒരു സമ്പൂര്‍ണ്ണ പരിഹാരമാണ് പ്രാണയോഗക്രിയ. ഇത് സാധകരെ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും പരിരക്ഷിക്കുന്നു. ഈശ്വരനെ പലയിടങ്ങളില്‍ തേടി നടക്കുന്നതിനു പകരം ഈശ്വരന്‍ നമ്മുടെ ഉള്ളിലുള്ള ചൈതന്ന്യമാണെന്നും ആ ചൈതന്ന്യത്തെയാണ്‌ നാം ഉണര്‍ത്തെണ്ടതെന്നും ഗുരുജി നമ്മെ പഠിപ്പിക്കുന്നു. ഈ ചൈതന്യം തന്നെയാണ് മറ്റുള്ളവരിലും അടങ്ങിയിരിക്കുന്നതെന്നും ഗുരുജി നമ്മെ മനസ്സിലാക്കിത്തരുന്നു. നാം നമ്മെ സ്നേഹിക്കുന്നത് പോലെ മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും പ്രാണയോഗക്രിയയിലൂടെ നമുക്ക് സാധിക്കുന്നു. ഈ തരത്തിലുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിലൂടെ രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമാകുവാന്‍ നമുക്ക് സാധിക്കുന്നു.


ജാതി-മത-ഭേതമന്ന്യേ സമൂഹത്തിലെ എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ പ്രാണയോഗക്രിയ പരിശീലിക്കാവുന്നതാണ്. പ്രാണയോഗക്രിയ പരിശീലനത്തിനു വേണ്ടി സാധകര്‍ക്ക് ഭൗതിക ജീവിതത്തിലെ ഒന്നും തന്നെ ത്യജിക്കേണ്ടതില്ല. 
എല്ലാവരെയും ' കോസ്മിക്‌ യോഗാ ഫൌണ്ടേഷന്‍ ' ന്റെ പ്രാണയോഗക്രിയ യിലേക്ക് സ്വാഗതം ചെയ്യുന്നു.


"ഹരേ വന്ദനം"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ