സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2015, മേയ് 7, വ്യാഴാഴ്‌ച

മഹാ ഗുരുക്കന്മാർ തുടർച്ചയായി തെറ്റിദ്ധരിക്കപ്പെടുകയും ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്യുന്നതെന്തുകൊണ്ടാണ്‌?


മഹാ ഉപവാസത്തിന്റെ ഏഴാം ദിവസം ഗുരുവിനോടൊപ്പം നടന്ന സത്സംഗത്തിനിടയിൽ ശിഷ്യനായ ഒരു കുട്ടി സംശയം ചോദിച്ചു.


ഗുരോ, നമ്മുടെ രാജ്യം നിരവധി ഗുരുക്കന്മാരെക്കൊണ്ട്‌ അനുഗ്രഹീതമാണല്ലോ. അവരെല്ലാം തന്നെ ആത്മീയമായും, അതീന്ദ്രിയശേഷിയിലും അങ്ങയെപ്പോലെ ഉന്നത ശ്രേണിയിൽപ്പെട്ടവരാണന്ന് നമ്മുക്ക്‌ അറിവുള്ളതാണ്‌. എന്നാൽ അവരെല്ലാം തന്നെ പല വിധത്തിലുള്ള അപകീർത്തിപരമായ ആരോപണങ്ങൾക്ക്‌ വിധേയരായിക്കൊണ്ടിരിക്കുന്നു. ഈ പ്രശ്ങ്ങളെ മുൻകൂട്ടി അറിയുവാനും, അതിൽ നിന്നും രക്ഷ നേടുവാനും എന്തുകൊണ്ട്‌ അവർ അതീന്ദ്രിയ ജ്ഞാനം ഉപയോഗിക്കുന്നില്ല?


(ഗുരുവിന്റെ വിശദീകരണം അർത്ഥപൂർണ്ണമായ രീതിയിൽ വിവരിക്കുവാൻ പല തവണ ശ്രമിച്ചിട്ടും എനിക്കു സാധിക്കുന്നില്ല. ഇതേ ആശയം ഉൾക്കൊള്ളുന്ന വിഷയം ഞാൻ ഓഷോയുടെ "ധ്യാനത്തിലെ ആഹ്ലാദം" എന്ന പുസ്‌തകത്തിൽ വായിക്കുവാനിടയായി ആ ഭാഗം ചുവടെ ചേർക്കുന്നു.)


ചോദ്യം 2:പ്രിയങ്കരനായ ഗുരോ,
അങ്ങ് പറയുന്ന തരത്തിലുള്ള പുതിയ മനുഷ്യനായിത്തീരാൻ എനിക്കെങ്ങിനെ കഴിയും?


ഭഗവതൊ, യേശു പറയുന്നു: നീ വീണ്ടും ജനിച്ചില്ലായെങ്കിൽ ദൈവരാജ്യത്തിലേക്ക് നിനക്ക് പ്രവേശനമില്ല. കൃത്യമായി ഇതു തന്നെയാണ് എനിക്കും പറയാനുള്ളത്: നീ വീണ്ടും ജനിച്ചില്ലായെങ്കിൽ....


രണ്ട്‌ ജനനങ്ങളുണ്ട്‌ . ഒന്ന് മാതാപിതാക്കൾ നൽകിയത്; ശാരീരികജനനം. രണ്ടാം ജന്മത്തിനുള്ള ഒരവസരം നൽകൽ മാത്രമാണിത്. ഒന്നാം ജന്മത്തോടെ എല്ലാം തീർന്നു എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ കേന്ദ്ര ബിന്ദു നിങ്ങൾക്ക് നഷ്ടപ്പെടുന്നു. ഒന്നാം ജന്മം ഒരു വിത്തു മാത്രമാണ്. രണ്ടാമത്തേത് സംഭവിക്കുകയാണെങ്കിൽ മാത്രം ആദ്യത്തേത് വിലമതിക്കാനാവാത്തതായിത്തീരുന്നു. ഇരു ജന്മമുള്ളവനായിരിക്കണം നിങ്ങൾ. അങ്ങനെയാണ് ബുദ്ധനെപ്പറ്റി നമ്മൾ കിഴക്കൻ രാജ്യക്കാരുടെ നിർവ്വചനം.


രണ്ടാം ജന്മം നിങ്ങൾക്കുള്ളിൽ തന്നെ സംഭവിക്കേണ്ടതാണ്. ബോധത്തിലാണത് സംഭവിക്കേണ്ടത്. അത് ശരീരത്തിന്റെയോ മനസ്സിന്റെയോ അല്ല. ബോധത്തിന്റേത് മാത്രമാണത്.


സാധാരണ ഗതിയിൽ ഒന്നാം ജന്മം നിങ്ങളെ ഒരു യന്ത്രം മാത്രമാണ് ആക്കിത്തീർക്കുന്നത്. ഉപരിപ്ലവമായ രീതിയിൽ നിങ്ങൾ ജീവിതം ആരംഭിക്കുന്നു. നിങ്ങൾക്ക് ആഴമില്ല, നിങ്ങൾക്ക് ആത്മാവില്ല. നിങ്ങൾ തിന്നുകയും കുടിക്കുകയും പ്രവൃത്തി ചെയ്യുകയും ഉറങ്ങുകയും എല്ലാം ഒരു യന്ത്രമനുഷ്യനെപ്പോലെ ചെയ്യുന്നു. ഉൺമയുടെ സൗന്ദര്യം നിങ്ങൾ കാണുന്നില്ല - കാണാൻ നിങ്ങൾക്കാവില്ല. ഓരോ നിമിഷത്തിലേയും ദൈവികത നിങ്ങൾ കാണുന്നില്ല. അതനുഭവിക്കാൻ നിങ്ങൾക്ക് സാധ്യമല്ല. നിങ്ങളുടെ ആന്തരിക സത്ത മുഴുവനായും പരിവർത്തനവിധേയമാകേണ്ടതുണ്ട്. പുതിയ ആത്മസത്തയും ദർശനവും വീക്ഷണവും ആവശ്യമുണ്ടതിന്.


നിയതസ്വരൂപമുള്ളതാണ് നിങ്ങളുടെ കാഴ്ചയും കേൾവിയും. വാക്കുകൾ നിങ്ങൾ കേൾക്കുന്നു. എന്നാൽ നിങ്ങൾക്ക് അർത്ഥം മനസ്സിലാകുന്നില്ല. ബൈബിളും ഖുറാനും വേദങ്ങളും നിങ്ങൾ വായിക്കുന്നു, തത്തയെപ്പോലെ. നിങ്ങളുടെ പുരോഹിതൻമാരേക്കാളും പണ്ഡിതമ്മാരേക്കാളും ബുദ്ധിയുണ്ട് തത്തയ്ക്ക്. ഗ്രാമഫോൺ റെക്കോഡ് പോലെ നിങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.


"എനിക്കറിയില്ല" എന്ന് സ്വയം അംഗീകരിക്കാൻ വീർത്ത അഹംബോധം നിങ്ങളെ സമ്മതിക്കുന്നില്ല.


പ്രശസ്ത വയലിനിസ്റ്റ് ജാസ്ക്കാ ഹീഫസ് ലണ്ടനിൽ ഒരു കച്ചേരിക്ക് പോയി. കച്ചേരി ആരംഭിക്കുന്നതിന് കുറച്ച് മണിക്കൂർ മുമ്പ് വയലിന്റെ ഒരു സ്പ്രിങ്ങ് പൊട്ടിയിരിക്കുന്നതായിക്കണ്ട് ഉടനെ ഒരു കടയിൽ കമ്പി മാറ്റാൻ കയറി. പുതുതായി ജോലിക്ക് വന്ന ഒരു പെൺകുട്ടിയാണ് അദ്ദേഹത്തെ പരിചരിച്ചത്.


"വയലിന് ഒരു 'ഇ' സ്പ്രിംഗ് വേണം", ജാസ്ക്കാ ഹീഫസ് പറഞ്ഞു.
"എന്താണ്?", ഒന്നും ,മനസ്സിലാകാത്ത ആ പെൺകുട്ടി ചോദിച്ചു.
"ഒരു 'ഇ' സ്പ്രിംങ്"
"സോറി സാർ", പെൺകുട്ടി പറഞ്ഞു. "അതു താങ്കൾതന്നെ തെരഞ്ഞെടുക്കണം. എനിക്ക് ഹീ സ്പ്രിംങ് ഏത് ഷീ സ്പ്രിംങ് ഏത് എന്ന് അറിയില്ല!"


എന്നാൽ അറിയില്ല എന്നു പറയാൻ ആളുകൾക്ക് വല്ലാത്ത മടിയാണ്. അറിവിന്റെ മുഖപ്പ് അവർ പടുത്തുയർത്തുന്നു. ജീവിതത്തിലെ ഏറ്റവും ഭീമമായ അബദ്ധമാണിത്. നിങ്ങൾ ജനിക്കാതിരിക്കുകയും ജനിച്ചിരിക്കുന്നു എന്ന് വിചാരിക്കുകയും ജീവിത ലക്ഷ്യം കണ്ടെത്തി എന്നു ധരിക്കുകയും ചെയ്താൽ ഈ അവസരം നിങ്ങൾക്ക് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അത് ഓവുചാലിൽ ഒലിച്ചുപോകും.


വലിയ വാക്കുകൾ പഠിക്കാൻ നിങ്ങൾക്ക് സാധിക്കും. അത് ധാരളമായി കിട്ടാനുണ്ട്. യേശു ക്രിസ്തുവിനെ നേരിട്ട് കണ്ടാൽ ചിലപ്പോൾ നിങ്ങൾക്ക് അദ്ദേഹം സംസാരിച്ചതിനേക്കാൾ നന്നായി അദ്ദേഹത്തിന്റെ വാക്കുകൾ പറയാനായേക്കും. കാരണം വർഷങ്ങളായി നിങ്ങളത് ഉരുവിട്ട് പഠിക്കുന്നു. നിങ്ങൾക്ക് അദ്ദേഹത്തെ തോൽപ്പിക്കാനാകും. ഒരു മത്സരപരീക്ഷ വെച്ചാൽ തീർച്ചയായും യേശുവിന് പാസ്മാർക്ക് കിട്ടുകയില്ല. ഏതെങ്കിലും മണ്ടൻ പുരോഹിതനായിരിക്കും ജയിക്കുക. കാരണം, അയാൾക്ക് കൃത്യമായി പദാനുപദം ആവർത്തിക്കാൻ കഴിയും. ക്രിസ്തുവിന് തീർച്ചയായും അത് സാധിക്കുകയില്ല. അദ്ദേഹത്തിന് വാക്കുകൾ സ്വാഭാവികമായി മനസ്സിൽ മുളപൊട്ടുന്നതാണ്. ആ സന്ദർഭത്തോട് അദ്ദേഹം പ്രതികരിക്കുന്നു. പുതിയ കുറേ കാര്യങ്ങൾ പറയുന്നു. കാരണം ഇരുപത് നൂറ്റാണ്ടുകളാണ് കഴിഞ്ഞുപോയത്. പഴയ വാക്കുകൾ തന്നെ ആവർത്തിക്കാൻ അദ്ദേഹത്തിന് ആവുമോ? അത് അസാധ്യമായിരിക്കും.


അതുകൊണ്ടാണ് എല്ലാം അറിയാം എന്നു കരുതുന്നവർ ലോകത്തിലെ ഏറ്റവും വലിയ അജ്ഞാനികളായിരിക്കുന്നത്. ഒരാൾ അറിവില്ലാത്തവനായിരിക്കുക എന്നത് ചീത്ത കാര്യമൊന്നുമല്ല. എന്നാൽ അറിവില്ലാതെ, അറിയാമെന്ന നാട്യവുമായി ജീവിക്കുന്നവൻ അപകടകാരിയാണ്.








സംസാരിക്കുന്ന തത്തകളെ വാങ്ങിക്കുക എന്നത് ഒരു ഫാഷനായിത്തീർന്നിരിക്കുന്നു. മുല്ലാനസ്രുദ്ദീന്റെ ഭാര്യയ്ക്ക് ഒന്നിനെ കിട്ടിയേ തീരു. എല്ലാ കടകളിലും അവൾ കയറി ഇറങ്ങി. എല്ലാം വിറ്റുപോയിരിക്കുന്നു. ഒടുക്കം ഒരു കടയിൽ ഒരു തത്ത ബാക്കിയുണ്ട്.
കടയുടമ പറഞ്ഞു. "ഈ തത്തയുടെ മുൻ ഉടമസ്ഥ ഒരു വേശ്യാലയം നടത്തിപ്പുകാരിയായിരുന്നു. അതുകൊണ്ട് തത്ത ചീത്ത ഭാഷ ഉപയോഗിക്കും. ഒരാഴ്ച്ച മൂടിയിട്ടാൽ ചിലപ്പോൾ ആദ്യം കണ്ടതും കേട്ടതുമൊക്കെ തത്ത മറന്നേക്കും."

നസ്രുദ്ദീന്റെ ഭാര്യ തത്തയെ വാങ്ങുകയും കടയുടമ പറഞ്ഞതുപോലെ പ്രവർത്തിക്കുകയും ചെയ്തു. അങ്ങനെ ഒരാഴ്ച കഴിഞ്ഞു. തത്തയെ വെളിച്ചത്തേക്ക് കൊണ്ടുവന്നു തത്ത ഒന്നു കണ്ണു ചിമ്മിത്തുറന്ന് വെളിച്ചവുമായി ഒന്ന് അഡ്ജസ്റ്റ് ചെയ്തിട്ട് ചുറ്റും ഒന്ന് നോക്കിയിട്ട് പറഞ്ഞു, "ഉം.... കൊള്ളാം. ഉം.... നല്ല മേം സാബ്.... ഉം.... പുതിയ പെൺകുട്ടികൾ."


അപ്പോഴാണ് മുല്ലാ നസ്രുദ്ദീൻ കയറി വന്നത്. തത്ത അയാളെ നന്നായൊന്ന് നോക്കി. എന്നിട്ട് പറഞ്ഞു, "നാശം....പറ്റുകാർ പഴയ ആൾക്കാർ തന്നെ, ഹേയ്, മുല്ലാ!"


അതെ പണ്‌ഡിറ്റുകളേക്കാൾ സ്വാഭാവികതയുണ്ട് തത്തകൾക്ക്. നിങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ മാതാപിതാക്കൾ അവർ ജീവിച്ചു എന്നു സ്വയം വിശ്വസിച്ചു. അവരുടെ മാതാപിതാക്കളും അവർ ജീവിച്ചു എന്നു വിശ്വസിച്ചു. അതേ ആശയം അവർ നിങ്ങൾക്കും നൽകി. നിങ്ങൾ ജീവിക്കുന്നില്ല. നിങ്ങൾ പ്രത്യുല്പാദനം നടത്തുക മാത്രമേ ചെയ്യുന്നുള്ളു. ജീവിക്കുക എന്നാൽ പൂർണ്ണബോധത്തോടെ ജീവിക്കുക എന്നാണർത്ഥം.


ഭഗവതൊ, ഞാൻ പുതിയ മനുഷ്യൻ എന്ന് പറയുന്നത് ബോധോദയമുള്ളവനെയാണ്. ബോധം ഉദിച്ചവൻ വന്നെത്തിയില്ലെങ്കിൽ മനുഷ്യരാശി രക്ഷിക്കപ്പെടുകയില്ല. പണ്ട് അത് അത്രതന്നെ ആവശ്യമായിരുന്നില്ല. പക്ഷെ ഇന്നത് എത്രയും അത്യാവശ്യമായിത്തീർന്നിരിക്കുന്നു. പുതിയ മനുഷ്യൻ ഭൂമിയിൽ വരുന്നില്ലെങ്കിൽ, കൂടുതൽ കൂടുതൽ ആളുകൾക്ക് ബോധവും ജാഗ്രതയും ശ്രദ്ധയും ഉണ്ടാവുന്നില്ലെങ്കിൽ ലോകം ഇരുളടഞ്ഞതായിത്തീരും. മന്ദബുദ്ധികളായ രാഷ്ട്രീയക്കാരുടെ കൈകളിലാണിന്ന് ഭൂമിയുടെ ഭാവി. നാരകീയ അധികാരമാണിന്നവർക്ക്. ഇങ്ങനെയൊരവസ്ഥ മുമ്പുണ്ടായിരുന്നതല്ല. ഇതൊരു പുതുപ്രതിഭാസമാണ്.


വെറും അഞ്ചുകൊല്ലം മുമ്പാണ് ഒരു മനുഷ്യനെ ഏഴുതവണ കൊല്ലാനുള്ള ശക്തി അവർക്കു കിട്ടിയത്. ഒരുത്തനെ ഏഴുതവണ വേണ്ട, ഒരു തവണ കൊന്നാൽ മതി. അഞ്ചുവർഷം മുമ്പ് ഇത്രയും ആണവശക്തി നമ്മൾ കൈവരിച്ചിരുന്നു. അപ്പോൾ കൈവശമുള്ള ആറ്റം ബോംബുകൾ ഉപയോഗിക്കുകയാണെങ്കിൽ ഭൂമിയെ ഏഴുതവണ നശിപ്പിക്കാവുന്ന ശക്തിയാണവ സംഭരിച്ചുവെച്ചിട്ടുള്ളത്. അതിനടുത്ത അഞ്ചുവർഷം കൊണ്ട് ശരിക്കും നമ്മൾ വീണ്ടും പുരോഗമിച്ചിട്ടുണ്ട്. എഴുനൂറു തവണ നശിപ്പിക്കാനുള്ള ശക്തിയാണ് ഇപ്പോൾ കൈവശമുള്ളത്. ഒരു ഭൂമിയെയല്ല, ഇതുപോലെ എഴുനൂറ് ഭൂമിയുണ്ടെങ്കിലും നമുക്ക് നശിപ്പിക്കാനാകും. ഇതും പോരാഞ്ഞ് വീണ്ടും ആയുധങ്ങൾ നാം കുന്നുകൂട്ടുകയാണ്. ഏതു നിമിഷത്തിലും പേയിളകിയ ഒരു രാഷ്ട്രീയക്കാരൻ വിചാരിച്ചാൽ ഭൂമിയുടെ സമ്പൂർണ്ണ നാശം സംഭവിക്കും.


മാനവചരിത്രത്തിലെ ഏറ്റവും അപകടകരമായ കാലമായിരിക്കും ഇനി വരുന്ന ഇരുപതു കൊല്ലങ്ങൾ. മുമ്പൊരിക്കലും ഇത്ര അപകടകരമായൊരവസ്ഥ ഉണ്ടായിരുന്നില്ല. അഗ്നിപർവ്വതത്തിന്റെ മുകളിലാണ് നമ്മളിപ്പോൾ ഇരിക്കുന്നത്. കൂടുതൽ ബോധവും കൂടുതൽ ജാഗ്രതയും മാത്രമേ നമ്മെ രക്ഷിക്കുകയുള്ളൂ. മറ്റുമാർഗ്ഗമില്ല. മനുഷ്യൻ യന്ത്രവൽക്കരിക്കപ്പെടുന്നത് തടയണം. സമൂഹം മനുഷ്യനെ യന്ത്രമാക്കുന്നു. കാര്യക്ഷമതയുള്ള യന്ത്രങ്ങളെയാണത് സൃഷ്ടിക്കുന്നത്, മനുഷ്യജീവികളെയല്ല.


സ്വയം പ്രവർത്തകയന്ത്രാവസ്ഥയിൽ നിന്ന് നിങ്ങളെ മോചിപ്പിക്കാനാണെന്റെ ശ്രമം. തീർത്തും സാമൂഹ്യവിരുദ്ധമായ ഒരു കാര്യമാണ് ഞാൻ ചെയ്യുന്നത്. സമൂഹം നിങ്ങളെ യന്ത്രമാക്കുന്നു. ഞാൻ തിരിച്ച് നിങ്ങളെ മനുഷ്യനാക്കുന്നു. ഈ അഗ്നി പടർന്ന് ഭുമിയിലെ എല്ലാ മുക്കിലും മൂലയിലും എത്തണം. കൂടുതൽ ആളുകളെ ബോധവാനാകാൻ സഹായിക്കണം. ഉയർന്ന അളവിൽ കൂടുതൽ ആളുകളിൽ ബോധം വളരുകയാണെങ്കിൽ മനുഷ്യവംശത്തെ രക്ഷിക്കാൻ കഴിയുമെന്ന സാദ്ധ്യത, പ്രതീക്ഷയ്ക്ക് വകയുണ്ട്. എല്ലാം പൂർണ്ണമായി നശിച്ചിട്ടില്ല. എന്നാൽ കാലം ഓടി മറയുകയാണ്. എല്ലാം നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരും കമ്പ്യൂട്ടറുമാണ്. രണ്ടും അപകടകരമാണ്. ഭ്രാന്തൻമാരാണ് രാഷ്ട്രീയക്കാർ. ആവശ്യത്തിന് ഭ്രാന്ത് ഇല്ലെങ്കിൽ നിങ്ങൾക്ക് രാഷ്ട്രീയക്കാരനാകാൻ പറ്റില്ല. തികഞ്ഞ ഉന്മാദം തന്നെ വേണമതിന്. കാരണം ഉമ്മാദികൾക്കേ അധികാരക്കൊതി എന്ന മനോരോഗമുള്ളൂ.


സുബോധമുള്ള മനുഷ്യന്റെ ലക്ഷണം ആനന്ദമാണ്. അയാൾക്ക് അധികാരപ്രമത്തത ഇല്ല. സംഗീതത്തിൽ, പാട്ടുപാടുന്നതിൽ, നൃത്തത്തിൽ അയാൾക്ക് താത്പര്യമുണ്ടാകും. അയാൾ ആരെയും ഭരിക്കാൻ ആഗ്രഹിക്കുന്നില്ല. സ്വന്തം അധിപനായിത്തീരാനാണയാളുടെ ആഗ്രഹം, മറ്റുള്ളവരുടെ അധിപനായിത്തീരാൻ അയാൾ ആഗ്രഹിക്കുന്നില്ല.


ഭ്രാന്തൻമാരാണ് രാഷ്ട്രീയക്കാർ. ഇതിന് ചരിത്രം മതിയായ തെളിവു നൽകുന്നു. ഇന്ന് കമ്പ്യൂട്ടറാണ് യജമാനസ്ഥാനത്ത്.


"തെറ്റുപറ്റലാണ് മനുഷ്യത്വം" എന്ന് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. സത്യമാണത്. എന്നാൽ വലിയ കുഴപ്പങ്ങൾ ഉണ്ടാക്കിതീർക്കാൻ ഇന്ന് മനുഷ്യൻ മാത്രം വിചാരിച്ചാൽ സാധ്യമല്ല. അതിന് കമ്പ്യൂട്ടറിന്റെ സഹായവും വേണം. യന്ത്രങ്ങളും ഭ്രാന്തമ്മാരുമാണിന്ന് ലോകം അടക്കിവാഴുന്നത്. ലോകത്തിന്റെ അടിക്കല്ല് തന്നെ മാറ്റിപ്പണിയേണ്ടതുണ്ട്. പുതിയ മനുഷ്യൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അതാണ്.


കൂടുതൽ ബോധവാനായ, കൂടുതൽ ഹൃദയാലുവായ, കൂടുതൽ സർഗ്ഗ ശേഷിയുള്ള മനുഷ്യൻ എന്നാണ് പുതിയ മനുഷ്യൻ എന്നതുകൊണ്ട് ഞാനർത്ഥമാക്കുന്നത്. കൂടുതൽ ധ്യാനനിരതനും നിശ്ശബ്ദനും ശാന്തനുമായിരിക്കുക. അനുഭവങ്ങളെ ആഴത്തിൽ ഉൾക്കൊള്ളുക. ആ അനുഭവത്തിൽ നിങ്ങളിൽ നിന്നും സുഗന്ധം പുറപ്പെടും. കൂടുതൽ കൂടുതൽ ആളുകൾ ധ്യാനനിരതരായിത്തീരുകയാണെങ്കിൽ ഭൂമി മുഴുവൻ പുതുസുഗന്ധം പരക്കും.


(ധ്യാനത്തിലെ ആഹ്ലാദം, അദ്ധ്യായം - 11)








Read More »

2015, ഏപ്രിൽ 16, വ്യാഴാഴ്‌ച

മഹാ ഗുരുക്കന്മാർ തുടർച്ചയായി തെറ്റിദ്ധരിക്കപ്പെടുകയും ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്യുന്നതെന്തുകൊണ്ടാണ്‌?

Pranayogakriya, Meditation, Healing, Kriyayoga, Sadhguru, Self realization, Exclusive, Uppukunnu, Divyathma Sree Yogananda Sreeraj, Yogasree Yogiraj

മഹാ ഉപവാസത്തിന്റെ ഏഴാം ദിവസം ഗുരുവിനോടൊപ്പം നടന്ന സത്സംഗത്തിനിടയിൽ ശിഷ്യനായ ഒരു കുട്ടി സംശയം ചോദിച്ചു.


ഗുരോ, നമ്മുടെ രാജ്യം നിരവധി ഗുരുക്കന്മാരെക്കൊണ്ട്‌ അനുഗ്രഹീതമാണല്ലോ. അവരെല്ലാം തന്നെ ആത്മീയമായും, അതീന്ദ്രിയശേഷിയിലും അങ്ങയെപ്പോലെ ഉന്നത ശ്രേണിയിൽപ്പെട്ടവരാണന്ന് നമ്മുക്ക്‌ അറിവുള്ളതാണ്‌. എന്നാൽ അവരെല്ലാം തന്നെ പല വിധത്തിലുള്ള അപകീർത്തിപരമായ ആരോപണങ്ങൾക്ക്‌ വിധേയരായിക്കൊണ്ടിരിക്കുന്നു. ഈ പ്രശ്ങ്ങളെ മുൻകൂട്ടി അറിയുവാനും, അതിൽ നിന്നും രക്ഷ നേടുവാനും എന്തുകൊണ്ട്‌ അവർ അതീന്ദ്രിയ ജ്ഞാനം ഉപയോഗിക്കുന്നില്ല?


(ഗുരുവിന്റെ വിശദീകരണം അർത്ഥപൂർണ്ണമായ രീതിയിൽ വിവരിക്കുവാൻ പല തവണ ശ്രമിച്ചിട്ടും എനിക്കു സാധിക്കുന്നില്ല. ഇതേ ആശയം ഉൾക്കൊള്ളുന്ന വിഷയം ഞാൻ ഓഷോയുടെ "ധ്യാനത്തിലെ ആഹ്ലാ
ദം" എന്ന പുസ്‌തകത്തിൽ വായിക്കുവാനിടയായി ആ ഭാഗം ചുവടെ ചേർക്കുന്നു.)


ചോദ്യം: പ്രിയങ്കരനായ ഗുരോ, താങ്കൾ തുടർച്ചയായി തെറ്റിദ്ധരിക്കപ്പെടുകയും ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്യുന്നതെന്തുകൊണ്ടാണ്‌?


രാജേഷ്, അതൊഴിവാക്കാനാവില്ല. അതങ്ങനെതന്നെയായിരിക്കും. സത്യം പറയുന്നവരുടെ വിധിയാണത്‌. തെറ്റിദ്ധാരണയ്ക്കും ദുർവ്യാഖ്യാനത്തിനും വിധിക്കപ്പെട്ടവരാണവർ. അങ്ങനെ സംഭവിച്ചില്ലെങ്കിൽ വലിയൊരത്ഭുതമായിരിക്കുമത്‌. ഇന്നേവരെ അങ്ങനെയല്ലാതെ സംഭവിച്ചിട്ടില്ല. ഇനിയും അങ്ങനെയല്ലാതെ സംഭവിക്കുമെന്ന് ആശിക്കാനും വകയില്ല.


ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്ന വീക്ഷണനിലവാരത്തിൽ ബുദ്ധൻമാർ സംസാരിക്കുന്നില്ല എന്നതാണ്‌ ലളിതമായിപ്പറഞ്ഞാൽ അതിന്റെ കാരണം. വ്യത്യസ്തമായ അനുഭവത്തിലൂന്നിയാണ്‌ അവർ സംസാരിക്കുന്നത്‌. വാക്കിലൂടെ ആവിഷ്ക്കരിക്കാവുന്നതല്ല അവരുടെ അനുഭവം. എങ്കിലും വാക്കിലൂടെ അതാവിഷ്ക്കരിക്കാൻ അവർ ശ്രമിക്കുന്നു. അസാധ്യമായതിനെ സാധ്യമാക്കാനാണവരുടെ ശ്രമം. വാക്കിലൂടെ പറയാനുള്ള ശ്രമം പല കുഴപ്പങ്ങളും വരുത്തി വെക്കുന്നു. സ്വന്തമായ അർത്ഥത്തിലാണ്‌ അവർ വാക്കുകളുപയോഗിക്കുന്നത്‌. മറ്റൊരു വർണ്ണമാണതിനുള്ളത്‌. എന്നാൽ ഈ വാക്കുകൾ നിങ്ങളിലേക്കെത്തുമ്പോഴേക്കും ബുദ്ധന്മാർ അതിനു നൽകിയ അർത്ഥം നഷ്ടപ്പെടുന്നു. ഉടനെ നിങ്ങൾ അവയെ വ്യാഖ്യാനിക്കുന്നു, സ്വന്തം അനുഭവത്തെ ആസ്പദമാക്കി തർജ്ജമ ചെയ്യുന്നു.


സൂര്യൻ പ്രകാശിക്കുന്ന കൊടുമുടികളിൽ നിന്നുകൊണ്ട്‌ ബുദ്ധൻമാർ സംസാരിക്കുന്നു. നിങ്ങൾ ഇരുളടഞ്ഞ താഴ്‌വരകളിൽ താമസിക്കുന്നു. അവർ വെളിച്ചത്തെക്കുറിച്ച്‌ സംസാരിക്കുന്നു. നിങ്ങൾ വെളിച്ചം ഇതുവരെ കണ്ടിട്ടില്ല. അവർ കണ്ണുകളെക്കുറിച്ച്‌ പറയുന്നു. നിങ്ങൾ കണ്ണുകൾ സ്വപ്നം കണ്ടിട്ടു കൂടിയില്ല. അവർ അനന്തതയെക്കുറിച്ച്‌ പറയുന്നു നിങ്ങൾക്ക്‌ കാലം മത്രമേ അറിയൂ. ക്ഷണഭംഗുരമായ കര്യങ്ങളേ നിങ്ങൾക്കറിയൂ. സ്ഥിതമായതിനെക്കുറിച്ചാണ്‌ അവർ സംസാരിക്കുന്നത്‌. ആ വിടവ്‌ ഒരിക്കലും ബന്ധിപ്പിക്കാനാവാത്തതാണ്‌. നിങ്ങൾ ബുദ്ധനായിത്തീരുന്നില്ലെങ്കിൽ ആ വിടവ്‌ അങ്ങനെത്തന്നെ അവശേഷിക്കും.


അതിനാൽ വളരെക്കുറച്ച്‌ ശിഷ്യന്മാർ മാത്രം കുറേശ്ശെ കുറേശ്ശെയായി ഗുരുക്കന്മാർ പറഞ്ഞത്‌ ഗ്രഹിക്കുന്നു. വളരെ സാവധാനത്തിൽ ആളുകൾ ബോധവാന്മാരാകുന്നു, അവർ സാവധാനത്തിൽ ഉറക്കം വിട്ടെണീക്കുന്നു. ശ്രമകരമാണ്‌ ഈ യത്‌നം. കാരണം ജീവിതത്തെക്കുറിച്ച്‌ നിങ്ങൾ മനസ്സിലാക്കിയിട്ടുള്ളത്‌ അത്‌ ഉറക്കവും കിനാവുമാണെന്നാണ്‌. ആ കിനാവുകളും ജീവിതവും പിന്നിൽ വെടിയുക എന്നത്‌ കഠിനമാണ്‌. നിങ്ങളുടെ ഭൂതകാലത്തെ തീർത്തും ഇല്ലാതാക്കലാണത്. ഭൂപടം കയ്യിലില്ലാതെ അറിയാത്തൊരു ഭൂഖണ്‌ഡത്തിലേക്ക്‌ പ്രവേശിക്കലാണത്‌ - ഭീതി ജനകമാണത്‌.
ശിഷ്യൻമാർക്ക്‌ മാത്രമേ അതു മനസ്സിലാവുകയുള്ളൂ. ആൾക്കൂട്ടത്തിന്‌ ഒരിക്കലും അത്‌ മനസ്സിലാക്കാൻ കഴിയില്ല. മനസ്സിലാകാതിരിക്കാൻ വേണ്ട എല്ലാ സമ്പാദ്യവും ആൾക്കൂട്ടത്തിനുണ്ട്‌. അതിനുള്ള എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ തന്നെ അവരതിനെ ഒഴിഞ്ഞ്‌ വലംവെച്ച്‌ പോകുന്നു. ബുദ്ധന്മാർക്കരികിലേക്ക്‌ ഒരിക്കലും അവർ വരികയില്ല. സാധ്യമായ എല്ലാ മാർഗ്ഗവും ഉപയോഗിച്ച്‌ കൂടുതൽ കൂടുതൽ പ്രതിരോധങ്ങൾ അവർ ഉയർത്തിക്കൊണ്ടിരിക്കും. എല്ലാവിധ നുണക്കഥകളും അവർ പ്രചരിപ്പിക്കും. ബുദ്ധൻമാർക്ക്‌ ചുറ്റും അവർ പുകപടലമുയർത്തി ബുദ്ധനെ അദൃശ്യനാക്കും. ഒന്നും അവർ ശ്രദ്ധിക്കുകയില്ല - അത്‌ അവരെ മുറിപ്പെടുത്തും. നുണകളിൽ വേരൂന്നിയതാണ്‌ അവരുടെ ജീവിതം. സത്യം അവരെ തകർത്തു കളയും.


ആൾക്കൂട്ടം വിപുലമാണ്‌. അന്ധൻമാർ ലക്ഷക്കണക്കിനുണ്ട്‌. കണ്ണുകൾ വിരളമാണ്‌. സരതുഷ്‌ട്രയും ലാവോത്‌സുവും യേശുവും മോശയും ബുദ്ധനും ഒരിക്കൽ മാത്രം പിറക്കുന്നു. നാം സ്വപ്‌നം കാണാത്തത്‌ അവർ ചെയ്യുന്നു. അന്ധ കോടികളോട്‌ വെളിച്ചമെന്തെന്ന് അവർ വിശദീകരിക്കാൻ ശ്രമിക്കുന്നു. 'വെളിച്ചമെന്ന' വാക്കു മാത്രം അവർ കേൾക്കുന്നു. അതെന്താണെന്ന് അവർ മനസ്സിലാക്കുകയില്ല. അഥവാ സ്വന്തം അഭിപ്രായങ്ങൾക്കനുസരിച്ച്‌ ഒരർത്ഥം അവരതിന്‌ നൽകുന്നു. അവർ അന്ധരാണെന്ന് മാത്രമല്ല ആയിരം അഭിപ്രായങ്ങളാണവർക്ക്‌. ഒന്നും മനസ്സിലായില്ലെങ്കിൽപ്പോലും അവർക്ക്‌ വളരെ അറിവുണ്ട്‌. മതഗ്രന്ഥങ്ങൾ അവർ പഠിച്ചിരിക്കുന്നു. അന്ധതയെ മതഗ്രന്ഥങ്ങൾ കൊണ്ടവർ മറച്ചുപിടിക്കുന്നു. ഗ്രന്ഥവരികൾ അവർ ഉദ്ധരിക്കുകയും വാഗ്വാദത്തിലേർപ്പെടുകയും ചെയ്യുന്നു. വാഗ്വാദത്തിൽ അവർ കൗശലവും സാമർത്ഥ്യവും പ്രകടിപ്പിക്കുന്നു.


സത്യം വാഗ്വാദം നടത്തുവാനുള്ള ഒന്നല്ല എന്നതാണ്‌ യാഥാർത്ഥ്യം. ഒന്നുകിൽ അത്‌ നിങ്ങൾക്കതറിയാം, അല്ലങ്കിൽ അറിയില്ല. അത്‌ തെളിയിക്കാനാവുകയില്ല. അറിയാൻ അല്ലെങ്കിൽ അറിയാതിരിക്കാൻ മാത്രമേ നമുക്കാവൂ. അത്‌ സ്ഥാപിക്കാൻ മാർഗ്ഗങ്ങളൊന്നുമില്ല.


Pranayogakriya, Meditation, Healing, Kriyayoga, Sadhguru, Self realization, Exclusive, Uppukunnu, Divyathma Sree Yogananda Sreeraj, Yogasree Yogiraj


ഒരിക്കലൊരു സംഭവമുണ്ടായി.
ഒരന്ധൻ ഗൗതമബുദ്ധന്റെ മുന്നിൽ വന്നു. അയാൾ യുക്തിവാദിയും ചിന്തകനും ഗാർഹികനും ആയിരുന്നു. ഗ്രാമത്തിലുള്ളവരോട്‌ വെളിച്ചമില്ല എന്ന് തർക്കിച്ചു വരികയാണയാൾ. അയാൾ പറയും "എന്നെപ്പോലെ അന്ധൻമാർ തന്നെയാണ്‌ നിങ്ങളും, എനിക്കതറിയാം, നിങ്ങൾക്കതറിയില്ല എന്നതു മാത്രമാണ്‌ വ്യത്യാസം." കണ്ണുള്ളവരോടാണ്‌ ഈ മനുഷ്യൻ ഇങ്ങനെ വാദിക്കുന്നത്‌! യുക്തിവാദത്തിൽ വളരെ സമർത്ഥനായ ഇയാളെ എങ്ങനെ നേരിടണമെന്നറിയാതെ ഗ്രാമീണർ കുഴഞ്ഞു.


അയാൾ പറഞ്ഞു, "നിങ്ങളുടെ വെളിച്ചം കൊണ്ടുവരൂ. ഞാനത്‌ രുചിക്കട്ടെ, ഞാനത്‌ മണക്കട്ടെ, ഞാനത്‌ സ്‌പർശിക്കട്ടെ. എങ്കിൽ ഞാൻ വിശ്വസിക്കാം."


വെളിച്ചത്തെ സ്‌പർശിക്കാൻ കഴിയില്ല, മണക്കാനും കഴിയില്ല, രുചിക്കാനും കഴിയില്ല, കേൾക്കാനും കഴിയില്ല. ഈ നാല്‌ ഇന്ദ്രിയങ്ങളേ ആ കുരുടനുള്ളൂ. എന്നിട്ടയാൾ വിജയഭാവത്തിൽ ഉറക്കെ ചിരിക്കും. അയാൾ പറയും, "വെളിച്ചത്തിന്‌ തെളിവുകളെവിടെ? അതിനാൽ വെളിച്ചമെന്നൊന്നില്ല."


ബുദ്ധൻ ആ ഗ്രാമത്തിലെത്തിയപ്പോൾ ഗ്രാമീണർക്ക്‌ ആശ്വാസമായി. "നമ്മുക്കിവനെ ബുദ്ധന്റെ മുമ്പിൽ ഹാജരാക്കാം," അവർ പറഞ്ഞു.


അവർ കുരുടനെ ബുദ്ധന്റെ മുമ്പാകെ കൊണ്ടുവന്നു. കഥകളെല്ലാം കേട്ടപ്പോൾ ബുദ്ധൻ പറഞ്ഞു: "ഇയാൾക്കെന്റെ ആവശ്യമില്ല, ഞാനും അന്ധരുടെ കൂടെയാണ്‌ പ്രവർത്തിക്കുന്നത്‌. വ്യത്യസ്ഥമായ അന്ധത - ആദ്ധ്യാത്മികമായ അന്ധത, അവരെ ഞാൻ സുഖപ്പെടുത്തുന്നു. എന്നാൽ ഈ അന്ധത ശാരീരികമാണ്‌. ഇയാളെ വൈദ്യനെ കാണിക്കുകയാണ്‌ വേണ്ടത്‌. നിങ്ങൾക്കിയാളെ എന്റെ സ്വകാര്യ വൈദ്യനെ കാണിക്കാം.


ഒരു രാജാവ്‌ ബുദ്ധന്‌ പ്രത്യേകമായി ഒരു സ്വകാര്യ വൈദ്യനെ ഏർപ്പാടാക്കിയിരുന്നു. അക്കാലത്തെ മഹാവൈദ്യനായിരുന്ന ജീവകനെ ഒരു പുരസ്‌കാരമെന്ന നിലയ്ക്ക്‌ രാജാവ്‌ ബുദ്ധനുവേണ്ടി നിയമിച്ചതാണ്‌. "നിങ്ങൾ ഇയാളെ ജീവകനെ കാണിക്കൂ. തീർച്ചയായും ജീവകന്‌ എന്തെങ്കിലും ചെയ്യാൻ കഴിയും. വെളിച്ചത്തെക്കുറിച്ചുള്ള തത്വശാസ്‌ത്രമല്ല ഇയാൾക്കാവശ്യം. ഇയാളോട്‌ വെളിച്ചത്തെക്കുറിച്ച്‌ സംസാരിക്കുന്നത്‌ ഭോഷത്തമാണ്‌. അയാളോട്‌ തർക്കിച്ചാൽ ജയം അയാൾക്കായിരിക്കും. വെളിച്ചമില്ലന്ന് തെളിയിക്കുവാൻ അയാൾക്ക്‌ കഴിയും."
ഓർക്കുക ദൈവമില്ല എന്ന് തെളിയിക്കുവാൻ എളുപ്പമാണ്‌, ഉണ്ടെന്ന് തെളിയിക്കുവാൻ സാദ്ധ്യമല്ല. എന്തെങ്കിലും ഒന്ന് ഇല്ലായെന്ന് തെളിയിക്കാൻ വേഗം കഴിയും. കാരണം യുക്തിവാദങ്ങളെല്ലാം നിഷേധ സ്വഭാവമുള്ളതാണ്‌. വല്ലതും ഉണ്ട്‌ എന്ന് തെളിയിക്കാൻ സാദ്ധ്യമല്ല. യുക്തിക്ക്‌ എന്തിന്റെയെങ്കിലും ഉൺമയിലേക്ക്‌ തുറക്കാൻ വാതിലുകളില്ല. അതിനാൽ നിരീശ്വരനെപ്പോലും ജയിക്കുകയും ആസ്‌തികൻ തോൽക്കുകയും ചെയ്യുന്നു. ദൈവമോ ആത്മാവോ ഉണ്ട്‌ എന്ന് തെളിയിക്കാൻ അയാൾക്കാവില്ല.


"ഇയാളെ ജീവകനെ കാണിക്കൂ." ബുദ്ധൻ പറഞ്ഞു. ജീവകൻ അയാളെ സുഖപ്പെടുത്തി. ആറ്‌ മാസം കൊണ്ട്‌ അയാൾക്ക്‌ കാഴ്ച്ച തിരിച്ചു കിട്ടി. പഴങ്ങളും പൂക്കളും കാഴ്ച്ചയായി അയാൾ ബുദ്ധനെ കാണുവാൻ വന്നു. ബുദ്ധപാദങ്ങൾ നമസ്ക്കരിച്ച്‌ അയാൾ പറഞ്ഞു, "അങ്ങ്‌ അവിടെ വന്നില്ലായിരുന്നുവെങ്കിൽ ജീവിതകാലം മുഴുവൻ ഞാൻ വളിച്ചമില്ലായെന്ന് വാദിച്ച്‌ തുലഞ്ഞേനെ. വെളിച്ചം ഉണ്ട്‌! ഇപ്പോൾ എനിക്കത്‌ മനസ്സിലായി!"


ബുദ്ധൻ ചോദിച്ചു, "നിങ്ങൾക്കത്‌ തെളിയിക്കാനാവുമോ? എവിടെ വെളിച്ചം? ഞാനത്‌ രുചിക്കാനും മണക്കാനും സ്‌പർശിക്കാനും ആഗ്രഹിക്കുന്നു!"


അയാൾ പറഞ്ഞു, "അത്‌ അസാധ്യമാണ്‌. അത്‌ കാണാൻ മാത്രമേ കഴിയൂ എന്ന് ഇന്ന് എനിക്കറിയം. അതിനെ സമീപിക്കാൻ മറ്റ്‌ മാർഗ്ഗങ്ങളില്ല. എന്നൊട്‌ പൊറുക്കുക. ഞാൻ മാപ്പ്‌ അപേക്ഷിക്കുന്നു. ഞാൻ പൂർണ്ണമായും അന്ധനായിരുന്നു. എന്റെ അന്ധതയിൽ നിന്നാണ് ഞാൻ സംസാരിച്ചിരുന്നത്‌. നിലവിലുള്ളതും ജീവിതത്തിലെ എറ്റവും സുന്ദരവുമായ ഒന്നിനെതിരെയാണ്‌ ഞാൻ വാദിച്ചത്‌. അങ്ങ്‌ ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഉള്ള ഒന്നിനെ എതിർത്ത്‌ അന്ധനായിത്തന്നെ ഞാൻ അവസാനിക്കുമായിരുന്നു. വെളിച്ചത്തെക്കുറിച്ച്‌ അങ്ങ്‌ വാദങ്ങളൊന്നും ഉന്നയിച്ചില്ല. ഉന്നയിച്ചിരുന്നെങ്കിൽ ഞാൻ തയ്യാറെടുത്ത്‌ പിന്നെയും വരുമായിരുന്നു, അങ്ങനെ വന്നിരുന്നെങ്കിൽ, ഇപ്പോൾ എനിക്കറിയാം, അങ്ങേയ്ക്ക്‌ പോലും എന്നെ തോൽപ്പിക്കാനാവില്ലായിരുന്നു. അങ്ങയുടെ ഉൾക്കാഴ്ച അഗാധം തന്നെ. എനിക്ക്‌ തെളിവുകളല്ല ആവശ്യമെന്ന് അങ്ങ്‌ കണ്ടു. എനിക്ക്‌ ചികിത്സയാണ്‌ വേണ്ടിയിരുന്നത്‌. തത്വശാസ്‌ത്രമായിരുന്നില്ല എനിക്ക്‌ വേണ്ടിയിരുന്നത്‌. എനിക്ക്‌ വേണ്ടിയിരുന്നത്‌ വൈദ്യനെ ആയിരുന്നു. ശരിയായ ആളുടെ അടുത്തേയ്ക്ക്‌ എന്നെ നയിച്ചതിന്‌ ഞാനെപ്പോഴും അങ്ങയോട്‌ കടപ്പെട്ടിരിക്കുന്നു."


ആ മനുഷ്യൻ ബുദ്ധനെ വിട്ടുപോയില്ല. അയാൾ പറഞ്ഞു, "എന്റെ ശരീരത്തിലെ കണ്ണുകൾ അങ്ങുതുറപ്പിച്ചു തന്നതുപോലെ എന്റെ ആത്മാവിന്റെ കണ്ണുകളെയും തുറപ്പിച്ചു തരുക."
അയാൾ ഒരു ബുദ്ധശിഷ്യനായി. അയാൾ ഒരു സന്യാസിയായി.


ഒരു ശിഷ്യനാവുക എന്നാൽ ശസ്‌ത്രക്രിയയ്ക്ക്‌ വിധേയനാവാൻ തയ്യറാവുക എന്നാണർത്ഥം. ഒരു ആന്തരിക ശസ്‌ത്രക്രിയ. അസ്‌തിത്വത്തിന്റെ സൂക്ഷ്‌മ തലങ്ങളിൽ നടക്കുന്ന ശസ്‌ത്രക്രിയ. അപ്പോഴേ ഞാൻ പറയുന്നത്‌ നിങ്ങൾക്ക്‌ മനസ്സിലാവുകയുള്ളൂ.


എന്നാൽ ജനക്കൂട്ടം ഇന്നതിന്‌ തയ്യാറല്ല. അവരെക്കുറിച്ച്‌ വിചാരപ്പെടേണ്ടതില്ല, രാജേഷ്‌. അത്‌ നമ്മുടെ കാര്യമല്ല. അവർ തെറ്റിദ്ധരിക്കുകയാണെങ്കിൽ അത്‌ സാരമാക്കാനില്ല. അവർ ശരിയായി മനസ്സിലാക്കുന്നില്ലെങ്കിൽ നഷ്‌ടം അവർക്ക്‌ തന്നെയാണ്‌. അവർ ദുർവ്യാഖ്യാനിക്കുകയാണെങ്കിൽ അതവരുടെ നഷ്‌ടം. എന്റെ സമീപത്തുവരാൻ അവരെ സഹായിക്കുക എന്നാൽ വാഗ്വാദത്തിന്‌ ഒരുങ്ങേണ്ടതില്ല.


ഞാൻ ഒരു തത്വചിന്തകനല്ല, ഞാൻ ഒരു വൈദ്യനാണ്‌. അധ്യാപകന്റേതല്ല, ശസ്‌ത്രക്രിയാകാരന്റേതാണ്‌ എന്റെ തൊഴിൽ. ഗുരു എപ്പോഴും ഒരു ശസ്‌ത്രക്രിയാവിദഗ്‌ധനാണ്‌. നിങ്ങളിലുള്ള വ്യാജങ്ങളെല്ലാം അയാൾ കഷ്ണം കഷ്ണമായി മുറിച്ചു നീക്കുന്നു. വ്യാജങ്ങളുടെ മുഖമാനങ്ങൾ അയാൾ ഇടിച്ചു നിരത്തുന്നു. ബാക്കിയാകുന്നതാണ്‌ നിങ്ങളുടെ സത്യവും ഉണ്മയും. വാക്കിലൂടെയും മൗനത്തിലൂടെയും പങ്കാളിത്തത്തിലൂടെയും സംവേദിക്കപ്പെടുന്നതെന്തെന്ന് അനുഭവത്തിലൂടെ മാത്രമേ നിങ്ങൾക്ക്‌ അറിയാനാകൂ.


ഞാൻ നിങ്ങളിലേക്കെത്താൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളിലൂടെയും ശ്രമിക്കുന്നു. എന്നാൽ അതിന്‌ നിങ്ങൾ തുറന്ന് വെക്കുകതന്നെ വേണം. ആൾക്കൂട്ടത്തിലെത്താൻ എനിക്ക്‌ കഴിയുകയില്ല. അങ്ങനെയാണ്‌ കാര്യങ്ങളുടെ കിടപ്പ്‌.



(ധ്യാനത്തിലെ ആഹ്ലാദം, അദ്ധ്യായം - 11)

Read More »

2015, ഫെബ്രുവരി 25, ബുധനാഴ്‌ച

The Great GURUPARAMPARA



പരവിദ്യ - ഉപനിഷത്തുകള് വിദ്യയെ പര എന്നും അപര എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. അതില് അപരവിദ്യ ഋഗ്-യജൂഃ-സാമ-അഥർവ്വവേദങ്ങളും ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം ഛന്ദസ്സ്, ജ്യോതിഷം ഇവയുമാകുന്നു. പരവിദ്യ അക്ഷരത്തെ (നാശമില്ലാത്തതിനെ, ബ്രഹ്മത്തെ) അറിയിക്കുന്നതുമാകുന്നു അഥവാ ബ്രഹ്മവിദ്യയാകുന്നു. അനുഭവിച്ചു മാത്രം അറിയാൻ കഴിയുന്നതുകൊണ്ട് മറ്റെല്ലാ വിദ്യകളേക്കാളും മഹത്വം പരവിദ്യക്കുണ്ട്. ആത്മസാക്ഷാത്ക്കാരം സിദ്ധിച്ച ഒരു ഗുരുവിൽ നിന്നു മാത്രമേ പരവിദ്യ അഭ്യസിക്കാൻ കഴിയുകയുള്ളൂ എന്നത് ഈ വിദ്യയുടെ പ്രത്യേകതയാണ്. 


(മുൻവിധികളില്ലാതെ തുറന്ന മനസ്സോടെ ഈ ഉള്ളടക്കം വായിക്കുന്ന ഏതൊരാൾക്കും ഗുരുവിന്റെ അനുഗ്രഹം വളരെ പെട്ടന്ന് അനുഭവിച്ചറിയാൻ സാധിക്കുന്നതാണ്)


പരമശിവൻ - ആദ്യത്തെ യോഗിയായ പരമശിവനാണ് മഹത്തായ പരവിദ്യ ആദ്യമായി ശിഷ്യർക്ക് പകർന്ന് കൊടുത്തത്.


അഗസ്ത്യമുനി - പരമശിവന്റെ പ്രധാന ശിഷ്യരിൽ ഒരാളായിരുന്നു അഗസ്ത്യമുനി. ഭാരതത്തിൽ പരവിദ്യ പ്രചരിപ്പിക്കാൻ വലിയ പങ്ക് വഹിച്ച മഹാഗുരു.


മഹാവതാർ ബാബാജി - അഗസ്ത്യമുനിയുടെ പ്രധാന ശിഷ്യനായിരുന്നു ബാബാജി. ഇപ്പോഴും ഹിമാലയത്തിൽ ജീവിച്ചിരിക്കുന്നു എന്ന് കരുതപ്പെടുന്ന മഹാഗുരു.


ലാഹിരി മഹാശയൻ - ബാബാജിയുടെ ഏറ്റവും പ്രധാനപ്പെട്ട ശിഷ്യനായിരുന്നു ലാഹിരി മഹാശയൻ. സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി പരവിദ്യയെ ലളിതമാക്കുവാൻ പ്രധാന പങ്ക് വഹിച്ച മഹാഗുരു.


യുക്തേശ്വർ ഗിരി - പരവിദ്യയെ പാശ്ചാത്യ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഈ ഉദ്യമം നിർവഹിക്കുന്നതിനായി പരമഹംസ യോഗാനന്ദജിയെ പ്രാപ്തനാക്കിയത് ഗുരുവായ യുക്തേശ്വർ ഗിരിയാണ്.


പരമഹംസ യോഗാനന്ദ - പാശ്ചാത്യ രാജ്യങ്ങളിൽ പരവിദ്യ പ്രചരിപ്പിച്ച മഹാഗുരുവാണ് ശ്രീ പരമഹംസ യോഗാനന്ദജി. പരവിദ്യയുടെ മഹാത്മ്യം ജീവിച്ചിരുന്നപ്പോഴും മഹാസമാധിക്കു ശേഷവും ലോകത്തിന് വെളിപ്പെടുത്തിയ മഹാഗുരു.


യോഗശ്രീ യോഗിരാജ് (സദ്ഗുരു ദിവ്യാത്മ ശ്രീ യോഗനന്ദ ശ്രീരാജ്) - യോഗാശാസ്ത്രത്തിലെ കഠിനമായ പടികളോ, ആസനമുറകളോ, ഭാരിച്ച സാമ്പത്തിക ചിലവുകളോ ഒന്നും കൂടാതെ വളരെ പെട്ടന്ന് സാധാരണ ജനങ്ങൾക്ക് പ്രാപ്യമാകത്തക്ക രീതിയിൽ പരവിദ്യയെ ഏറ്റവും ലളിതമായി ക്രമീകരിച്ച മഹാ ഗുരുവാണ് യോഗശ്രീ യോഗിരാജ്. ആദിയോഗിയായ പരമശിവന്റെ കാലം മുതൽ മഹാ ഗുരുക്കന്മാർ ശിഷ്യരിലേക്ക് പകർന്നുകൊടുത്തിരുന്ന പരവിദ്യ തന്നെയാണ് പ്രാണയോഗക്രിയ.


പൂർവ്വജന്മങ്ങളിലും പരവിദ്യ ശിഷ്യർക്ക് പകർന്നു കൊടുക്കുവാൻ ഗുരുപരമ്പര നിയോഗിച്ച് അനുഗ്രഹിച്ച ദിവ്യാത്മാവാണ് ഗുരുജി. ജീവിതത്തിലെ ചില പ്രത്യേകഘട്ടങ്ങളിൽ പൂർവ്വജന്മ സ്മരണകൾ ഉണ്ടാവുകയും പൂർവ്വജന്മത്തിൽ അനുഷ്ടിച്ചിരുന്ന കർമ്മങ്ങൾ സ്മൃതി മണ്ഡലത്തിലേക്ക് എത്തിയതു മൂലം ഗുരുജിക്ക് ഈ ജന്മത്തിൽ സ്ഥൂലമായ ഒരു ഗുരുവിന്റെ ആവശ്യം വന്നില്ല. സൂക്ഷമമായി ഗുരുജിയുടെ ഗുരുസ്ഥാനത്ത് നിലകൊള്ളുന്നത് പരവിദ്യയെ പാശ്ചാത്യ നാടുകളിൽ എത്തിച്ച മഹാ ഗുരുവായ ശ്രീ പരമഹംസ യോഗാനന്ദജിയാണ്.




പരവിദ്യയെ (പ്രാണയേഗക്രിയ) ഏറ്റവും ലളിതമായി ചിട്ടപ്പെടുത്തുവാൻ ഗുരുജിക്ക് 12 വർഷം തുടർച്ചയായി 21 ദിവസങ്ങൾ (മാർച്ച് 7 മുതൽ 28 വരെ) ഉപവാസം അനുഷ്ടിക്കേണ്ടി വന്നു. ഈ ഉപവാസ യജ്ഞം യോഗാനന്ദജിയുടെ മഹാസമാധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉപവാസം തുടങ്ങുന്നതിനായി ഗുരുജി തിരഞ്ഞെടുത്ത ദിവസം യാദൃശ്ചികമായി യോഗാനന്ദജിയുടെ മഹാസമാധി ദിവസമായ മാർച്ച് 7 ന് ആയിരുന്നു. മഹാസമാധിക്കു ശേഷം 21 ദിവസങ്ങൾ യോഗാനന്ദജിയുടെ ഭൗതിക ശരീരത്തിന് യാതൊരുവിധ ജീർണ്ണനം സംഭവിക്കാതിരുന്ന അതേ 21 ദിവസങ്ങൾ തന്നെയാണ് ആകസ്മികമായി ഗുരുജി ഉപവാസം അനുഷ്ടിക്കാൻ തിരഞ്ഞെടുത്തത്. എല്ലാ വർഷവും മാർച്ച് 7 ന് ആരംഭിക്കുന്ന മഹാഉപവാസ യജ്ഞത്തിൽ ഗുരുജിയോടൊപ്പം ഉപവാസം അനുഷ്ടിക്കുന്ന വ്യക്തികൾക്ക് മറ്റുള്ള ഉപവാസങ്ങളേക്കാൾ ഫലപ്രാപ്തി ഉണ്ടാകുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.


ഗുരുവിന്റെ നിർദ്ദേശപ്രകാരം പ്രാണയോഗക്രിയ അനുഷ്ടിക്കുന്ന വ്യക്തിയിൽ നിന്നും ആത്മഹത്യാ പ്രവണത, കടക്കെണി, മാറാരോഗങ്ങൾ, കുടുംബ പ്രശ്നങ്ങൾ തുടങ്ങി ഒരു വ്യക്തി ഇന്നനുഭവിക്കുന്ന സമസ്ത പ്രശ്നങ്ങളും വിട്ട്മാറി സന്തേഷത്തിലേക്കും സമൃദ്ധിയിലേക്കും എത്തിപ്പെടുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മഹാഗുരുവായ 
യോഗശ്രീ യോഗിരാജ് ജീവിതത്തിൽ അനുഷ്ടിച്ച ഉപവാസങ്ങളുടേയും, തപസ്സിന്റെയും, ത്യാഗത്തിന്റെയും പരിണത ഫലമാണ് പ്രാണയേഗക്രിയ അനുഷ്ടിക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന അനുഗ്രഹത്തിന്റെ അടിസ്ഥാനം.

Read More »

2015, ജനുവരി 29, വ്യാഴാഴ്‌ച

സദ്ഗുരു - ജീവിത യാഥാർത്യങ്ങൾ...

Cosmic Yoga Foundation Thodupuzha, Pranayogakriya, Meditation, Healing, Kriyayoga, Sadhguru, Self realization, Exclusive, Uppukunnu, Divyathma Sree Yogananda Sreeraj


അനേക വർഷത്തെ കഠിന തപസ്സിലൂടെ ( ആദ്യം 41 ദിവസം, പിന്നീട് 21 ദിവസം വീതം തുടർച്ചയായി 12 വർഷം) ത്യാഗത്തിലൂടെ സഹനത്തിലൂടെ നമ്മുടെയും നാടിന്റെയും നൻമയ്ക്കായി അതിലുപരി ലോകത്തിന്റെ നൻമയ്ക്കായി ഭൗതിക സുഖങ്ങളെ ത്യജിച്ച് ; നിരവധി പ്രശ്നങ്ങളിലൂടെ , രോഗങ്ങളിലൂടെ, ശാപങ്ങളിലൂടെ , വഴിയും ദിക്കുമറിയാതെ കൊടും കാട്ടിലും നടുക്കടലിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന നമ്മളെ, പൂർവ്വജന്മങ്ങളിൽ ഒന്നായി കഴിഞ്ഞിരുന്നവരെ , ഈ ജന്മത്തിൽ പല ദേശങ്ങളിൽ, പല രൂപത്തിലും, പല വേഷത്തിലുള്ളവരെയും, ഭിന്നമതത്തിൽ പെട്ടവരെയും, ഈശ്വര ചൈതന്യവുമായുള്ള ബന്ധത്തിലൂടെ ഒന്നായി കൂട്ടിചേർത്തു കൊണ്ടു പോകുന്ന ദിവ്യത്വമുള്ള, ദിവ്യജ്ഞാനിയായ, മഹാത്മാവായ, മഹാഗുരുവായ യോഗശ്രീ യോഗിരാജിന്റെ (ദിവ്യാത്മ ശ്രീ യോഗനന്ദ ശ്രീരാജ്) പാദാരവിന്ദങ്ങളിൽ പ്രണാമം അർപ്പിച്ചുകൊള്ളുന്നു.


വേദോപനിഷത്തുകളിലും വിവേകാന്ദ സ്വാമികളുടെ രാജയോഗത്തിലും പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്‌ ഗുരുജി നമുക്ക് സ്വായത്തമാക്കിത്തരുന്നത്. നമ്മുടെ പൂർവ്വജന്മങ്ങളിലെവിടെയൊ വച്ച് അറ്റുപോയ ഈശ്വര ചൈതന്യവുമായുള്ള ബന്ധത്തെ ഈ ജന്മത്തിൽ കൂട്ടിയോജിപ്പിക്കുന്ന ധ്യാനമാർഗമാണ്‌ പ്രാണയോഗക്രിയ. രാജയോഗത്തിൽ പരവിദ്യയെ കുറിച്ചും അപരവിദ്യയെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്‌. ആരാധനാലയങ്ങൾ, പൂജാദിഹോമങ്ങൾ, ജ്യോതിഷം, വേദങ്ങൾ, ചികിത്സാരീതികൾ,മുതലായവ അപരവിദ്യയിൽ പെടുന്നു. ഈശ്വരസാക്ഷാത്കാരം നേടുവാൻ, ജീവാത്മ പരമാത്മ ബന്ധത്തെ അനുഭവിക്കുവാൻ , ഈശ്വരചൈതന്യത്തെ അറിയുവാൻ പരവിദ്യയാണ്‌ സ്വായത്തമാക്കെണ്ടത്. പഞ്ചേന്ദ്രിയങ്ങൾക്കും മനസ്സിനും സാധ്യമാകാത്ത വിഷയങ്ങളാണ്‌ പരവിദ്യയിലുള്ളത്. ഇതാണ്‌ പ്രാണയോഗക്രിയയിലൂടെ ഗുരുജി സാധ്യമാക്കിത്തരുന്നത്.


ഏതൊരാളാണോ പഞ്ചേന്ദ്രിയ സംബന്ധിയായ വിഷയങ്ങളിൽ നിന്ന് മനസ്സിനെ വിടുതൽ ചെയ്ത് ഏകാഗ്രമാക്കി, നിശ്ചലമാക്കി, നിർമ്മലതയോടെ ചൈതന്യത്തെ പ്രാപിക്കുന്നത് അയാൾ ബ്രഹ്മത്തിലെത്തിച്ചേരും ഈയവസ്ഥയിൽ എത്തുന്നതിന്‌ നിരവധി വർഷത്തെ കഠിനമായ തപസ്സും യാതനകളും ത്യാഗങ്ങളും അനുഭവിക്കേണ്ടിവരും. സ്വന്തം പ്രാണനെ നിയന്ത്രിച്ച് മനസ്സിനെ ഏകാഗ്രമാക്കി നിശ്ചലമാക്കി നിർത്തുന്നതിന്‌ സാധ്യമാകുന്ന അവസ്ഥയുണ്ടാക്കുകയും തന്റെ മുന്നിലെത്തുന്നയാളിനെയും വളരെ ദൂരെയിരിക്കുന്ന ആളിനെയും ഈയവസ്ഥയിൽ എത്തിയ്ക്കുവാൻ കഴിയുകയും ചെയ്യുന്ന ആൾ ജഗത്ഗുരുക്കന്മാരുടെ തലത്തിലെത്തിയിട്ടുള്ളവരാണെന്ന് രാജയോഗത്തിൽ പറയുന്നുണ്ട്.


ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മനസ്സിനെ ഗുരുജിയുമായിട്ടുള്ള ആദ്യസമാഗമത്തിൽ തന്നെ നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനുള്ള ദിവ്യശക്തി പകർന്നു നൽകുന്നു. ഈ ധ്യാനം കൃത്യമായ അനുഷ്ഠാനത്തിലൂടെ നിരന്തരമായി അഭ്യസിക്കുന്ന ഏതൊരാൾക്കും ഈ സിദ്ധിവിശേഷം നിലനിർത്താവുന്നതാണ്‌. പണ്ട് ഈ വിദ്യ സ്വായത്തമാക്കുവാൻ 12 വർഷത്തൊളം ഗുരുകുല വിദ്യാഭ്യാസം ചെയ്യണമായിരുന്നു. ഇതാണു നമുക്കു പ്രഥമ ദർശനത്തിൽ തന്നെ ലഭിക്കുന്നത്. ഗുരുജിയുടെ നിർദ്ദെശാനുസരണം നിരന്തരമായി കൃത്യമായി ക്രിയ അനുഷ്ഠിക്കുന്ന ഒരാൾക്ക് ലഭിക്കുന്നത് അമൂല്യങ്ങളായ നിരവധി സിദ്ധിവിശേഷങ്ങളാണ്‌. ഈ സിദ്ധികൾ നിലനിർത്തണമെങ്കിൽ അഹങ്കാരം, സ്വാർത്ഥത മുതലായവ വർജ്ജിക്കണം. എളിമ, വിനയം, സ്നേഹം, അനുകമ്പ, ദയ, ക്ഷമ, കരുണ, അനുസരണ തുടങ്ങിയവ ജീവിതത്തിൽ അത്യന്താപേക്ഷിതമാണ്‌. ധ്യാനസമർപ്പണം ഈശ്വരനോടുള്ള യാചനയാകരുത്. അതെപോലെ സ്വാർത്ഥതയോടെയൊ നിബന്ധനകളോടെയോ ആകരുത്. ഈ ധ്യാനത്തിലൂടെ പാപമുക്തി, രോഗമുക്തി, ആത്മമുക്തി, മുതലായ ദിവ്യമായ അനുഗ്രഹങ്ങളാണ്‌ ലഭിക്കുന്നത്.


സർവ്വസംഗപരിത്യാഗിയായി അവധൂതനായി നിരവധി വർഷത്തെ ധ്യാനത്തിലൂടെ , തപസ്സിലൂടെ ആർജ്ജിച്ച അനുഗ്രഹങ്ങൾ ഗുരുജി തന്നെ ആശ്രയിച്ചെത്തുന്നവർക്കു നിർലോഭം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു...

Read More »

2014, നവംബർ 8, ശനിയാഴ്‌ച

ഗുരുവിന്‍റെ അനുഗ്രഹങ്ങള്‍





കുറച്ചു നാളുകള്‍ക്ക് മുന്‍പ് പാലാ ഭാഗത്ത് താമസിക്കുന്ന ടോംസ് എന്നയാള്‍ ഗുരുവിനെ കാണാന്‍ എത്തി. അപകടത്തില്‍ പെട്ട് ഇടത്തുകാലിന്റെ അസ്ഥിയ്ക് 4 ഒടിവുകള്‍ ഉണ്ടായിരുന്നത് മൂലം നടക്കാന്‍ ബുദ്ധിമുട്ടി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വന്നത്. പലവിധ ചികില്‍സകള്‍ നടത്തി നോക്കിയെങ്കിലും ഒന്നും പൂര്‍ണ്ണ ആശ്വാസം നല്‍കിയില്ല. അദ്ദേഹത്തിന്റെ സുഹൃത്ത് ഉല്ലാസ് ജോസഫ് പറഞ്ഞത് അനുസരിച്ചാണ് ഗുരുവിന്റെ അടുത്ത് എത്തിയത്. 5 വര്‍ഷത്തോളം ഇദ്ദേഹം വിപസന എന്ന ധ്യാനവും യോഗയും അഭ്യാസിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും മനസിന് ശാന്തിയോ സമാധാനമോ ഇല്ലായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിന് വാഗമണ്ണില്‍ 50 ഏക്കറോളം കൃഷിസ്ഥലം ഉണ്ടായിരുന്നു. കുടുംബവുമായി അഭിപ്രായ വ്യത്യാസം കാരണം ഇദ്ദേഹത്തിനു അവിടെ പ്രവേശനം ഇല്ലായിരുന്നു. മാതാപിതാക്കളുമായും സഹോദരന്മാരുമായും മാനസികമായി അകന്ന നിലയിലായിരുന്നു. അമേരിക്കയില്‍ പോയി മനശാസ്ത്രത്തില്‍ ഉന്നത ബിരുദം കരസ്ഥമാക്കിയ ബന്ധുവായ ഒരു അച്ചന്‍ ഈ വിഷയം പരിഹരിക്കുവാന്‍ ഇടപെട്ട് ഒടുവില്‍ അത് കയ്യാങ്കളിയുടെ വക്കിലെത്തി. അച്ചന്‍ ശ്രമം ഉപേക്ഷിച്ചു മടങ്ങി. വീട്ടില്‍ കയരനോ ശാരിക്കൊന്നു ഉറങ്ങാനോ പറ്റാത്ത അവസ്ഥയിലാണ് ഇങ്ങനൊരു അപകടം. ടോം മാനസികമായി തകര്‍ന്നു.


എന്തായാലും ഗുരു പറയുന്നതു എന്തും അനുസരിച്ചു കൊള്ളാമെന്ന് വാക്ക് കൊടുത്തു, വന്ന അന്ന് തന്നെ പ്രാണയോഗക്രിയ മെഡിറ്റേഷനില്‍ പങ്കെടുത്തു. നടക്കാന്‍ വയ്യാതെ വന്ന ആള്‍ ഒടിഞ്ഞ കാലില്‍ ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്തു. ഒറ്റക്കാലില്‍ ഇരുന്നു. അനേകം പടികള്‍ തനിയെ നടന്നു ഇറങ്ങി. വീട്ടില്‍ പോകണം എന്നു ഗുരു പറഞ്ഞത് അനുസരിച്ചു വീടില്‍ പോയി. മെഡിറ്റേഷന്‍ പരിശീലിച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പിതാവ് വാഗമണ്ണിലെ 15 ഏക്കര്‍ സ്ഥലം ഇദ്ദേഹത്തെ ഏല്‍പ്പിച്ചു കൊടുത്തു. വീടുമയുള്ള കലഹം അവസാനിച്ചു, എല്ലാവരുമായി സ്നേഹത്തിലായി. ഇപ്പോള്‍ വാഗമണ്ണില്‍ താമസിച്ചു കൃഷികാര്യങ്ങള്‍ ഭംഗിയായി നോക്കുന്നു.

Read More »

Subhash Palekar Zero budget farming - Training class at Uppukunnu

സുഭാഷ് പാലേക്കറുടെ സീറോ ബജറ്റ് പ്രകൃതി കൃഷി
സുഭാഷ് പാലേക്കറുടെ സീറോ ബജറ്റ് പ്രകൃതി കൃഷി

സദ്‌ഗുരു ദിവ്യത്മ ശ്രീ യോഗാനന്ദ ശ്രീരാജ് ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്യുന്നു

കൃഷിക്ക് ആവശ്യമായ കാങ്കേയം ഗണത്തിൽപെട്ട പശുക്കൾ 






Read More »

2014, നവംബർ 3, തിങ്കളാഴ്‌ച

കാർഷിക വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് ശ്രീ സുഭാഷ് പാലേക്കറുടെ ജൈവകൃഷി പരിശീലന ക്ലാസ് - നവംബർ 7 വെള്ളിയാഴ്ച്ച ഉപ്പുകുന്ന് കോസ്മിക്‌ യോഗാശ്രമത്തിൽ വച്ച് നടത്തപെടുന്നു.

Natural Farming, Zero Budget farming, Cosmic Yoga Foundation Thodupuzha, Pranayogakriya, Meditation, Healing, Kriyayoga, Sadhguru, Self realization, Exclusive, Uppukunnu, Divyathma Sree Yogananda Sreeraj
Zero budget farming - training class at Uppukunnu Cosmic Yogashram

Natural Farming, Zero Budget farming, Cosmic Yoga Foundation Thodupuzha, Pranayogakriya, Meditation, Healing, Kriyayoga, Sadhguru, Self realization, Exclusive, Uppukunnu, Divyathma Sree Yogananda Sreeraj
Natural farming

Natural Farming, Zero Budget farming, Cosmic Yoga Foundation Thodupuzha, Pranayogakriya, Meditation, Healing, Kriyayoga, Sadhguru, Self realization, Exclusive, Uppukunnu, Divyathma Sree Yogananda Sreeraj
Cows of Cosmic Yoga Foundation
Read More »