സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2015, ഫെബ്രുവരി 25, ബുധനാഴ്‌ച

The Great GURUPARAMPARA



പരവിദ്യ - ഉപനിഷത്തുകള് വിദ്യയെ പര എന്നും അപര എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. അതില് അപരവിദ്യ ഋഗ്-യജൂഃ-സാമ-അഥർവ്വവേദങ്ങളും ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം ഛന്ദസ്സ്, ജ്യോതിഷം ഇവയുമാകുന്നു. പരവിദ്യ അക്ഷരത്തെ (നാശമില്ലാത്തതിനെ, ബ്രഹ്മത്തെ) അറിയിക്കുന്നതുമാകുന്നു അഥവാ ബ്രഹ്മവിദ്യയാകുന്നു. അനുഭവിച്ചു മാത്രം അറിയാൻ കഴിയുന്നതുകൊണ്ട് മറ്റെല്ലാ വിദ്യകളേക്കാളും മഹത്വം പരവിദ്യക്കുണ്ട്. ആത്മസാക്ഷാത്ക്കാരം സിദ്ധിച്ച ഒരു ഗുരുവിൽ നിന്നു മാത്രമേ പരവിദ്യ അഭ്യസിക്കാൻ കഴിയുകയുള്ളൂ എന്നത് ഈ വിദ്യയുടെ പ്രത്യേകതയാണ്. 


(മുൻവിധികളില്ലാതെ തുറന്ന മനസ്സോടെ ഈ ഉള്ളടക്കം വായിക്കുന്ന ഏതൊരാൾക്കും ഗുരുവിന്റെ അനുഗ്രഹം വളരെ പെട്ടന്ന് അനുഭവിച്ചറിയാൻ സാധിക്കുന്നതാണ്)


പരമശിവൻ - ആദ്യത്തെ യോഗിയായ പരമശിവനാണ് മഹത്തായ പരവിദ്യ ആദ്യമായി ശിഷ്യർക്ക് പകർന്ന് കൊടുത്തത്.


അഗസ്ത്യമുനി - പരമശിവന്റെ പ്രധാന ശിഷ്യരിൽ ഒരാളായിരുന്നു അഗസ്ത്യമുനി. ഭാരതത്തിൽ പരവിദ്യ പ്രചരിപ്പിക്കാൻ വലിയ പങ്ക് വഹിച്ച മഹാഗുരു.


മഹാവതാർ ബാബാജി - അഗസ്ത്യമുനിയുടെ പ്രധാന ശിഷ്യനായിരുന്നു ബാബാജി. ഇപ്പോഴും ഹിമാലയത്തിൽ ജീവിച്ചിരിക്കുന്നു എന്ന് കരുതപ്പെടുന്ന മഹാഗുരു.


ലാഹിരി മഹാശയൻ - ബാബാജിയുടെ ഏറ്റവും പ്രധാനപ്പെട്ട ശിഷ്യനായിരുന്നു ലാഹിരി മഹാശയൻ. സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി പരവിദ്യയെ ലളിതമാക്കുവാൻ പ്രധാന പങ്ക് വഹിച്ച മഹാഗുരു.


യുക്തേശ്വർ ഗിരി - പരവിദ്യയെ പാശ്ചാത്യ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഈ ഉദ്യമം നിർവഹിക്കുന്നതിനായി പരമഹംസ യോഗാനന്ദജിയെ പ്രാപ്തനാക്കിയത് ഗുരുവായ യുക്തേശ്വർ ഗിരിയാണ്.


പരമഹംസ യോഗാനന്ദ - പാശ്ചാത്യ രാജ്യങ്ങളിൽ പരവിദ്യ പ്രചരിപ്പിച്ച മഹാഗുരുവാണ് ശ്രീ പരമഹംസ യോഗാനന്ദജി. പരവിദ്യയുടെ മഹാത്മ്യം ജീവിച്ചിരുന്നപ്പോഴും മഹാസമാധിക്കു ശേഷവും ലോകത്തിന് വെളിപ്പെടുത്തിയ മഹാഗുരു.


യോഗശ്രീ യോഗിരാജ് (സദ്ഗുരു ദിവ്യാത്മ ശ്രീ യോഗനന്ദ ശ്രീരാജ്) - യോഗാശാസ്ത്രത്തിലെ കഠിനമായ പടികളോ, ആസനമുറകളോ, ഭാരിച്ച സാമ്പത്തിക ചിലവുകളോ ഒന്നും കൂടാതെ വളരെ പെട്ടന്ന് സാധാരണ ജനങ്ങൾക്ക് പ്രാപ്യമാകത്തക്ക രീതിയിൽ പരവിദ്യയെ ഏറ്റവും ലളിതമായി ക്രമീകരിച്ച മഹാ ഗുരുവാണ് യോഗശ്രീ യോഗിരാജ്. ആദിയോഗിയായ പരമശിവന്റെ കാലം മുതൽ മഹാ ഗുരുക്കന്മാർ ശിഷ്യരിലേക്ക് പകർന്നുകൊടുത്തിരുന്ന പരവിദ്യ തന്നെയാണ് പ്രാണയോഗക്രിയ.


പൂർവ്വജന്മങ്ങളിലും പരവിദ്യ ശിഷ്യർക്ക് പകർന്നു കൊടുക്കുവാൻ ഗുരുപരമ്പര നിയോഗിച്ച് അനുഗ്രഹിച്ച ദിവ്യാത്മാവാണ് ഗുരുജി. ജീവിതത്തിലെ ചില പ്രത്യേകഘട്ടങ്ങളിൽ പൂർവ്വജന്മ സ്മരണകൾ ഉണ്ടാവുകയും പൂർവ്വജന്മത്തിൽ അനുഷ്ടിച്ചിരുന്ന കർമ്മങ്ങൾ സ്മൃതി മണ്ഡലത്തിലേക്ക് എത്തിയതു മൂലം ഗുരുജിക്ക് ഈ ജന്മത്തിൽ സ്ഥൂലമായ ഒരു ഗുരുവിന്റെ ആവശ്യം വന്നില്ല. സൂക്ഷമമായി ഗുരുജിയുടെ ഗുരുസ്ഥാനത്ത് നിലകൊള്ളുന്നത് പരവിദ്യയെ പാശ്ചാത്യ നാടുകളിൽ എത്തിച്ച മഹാ ഗുരുവായ ശ്രീ പരമഹംസ യോഗാനന്ദജിയാണ്.




പരവിദ്യയെ (പ്രാണയേഗക്രിയ) ഏറ്റവും ലളിതമായി ചിട്ടപ്പെടുത്തുവാൻ ഗുരുജിക്ക് 12 വർഷം തുടർച്ചയായി 21 ദിവസങ്ങൾ (മാർച്ച് 7 മുതൽ 28 വരെ) ഉപവാസം അനുഷ്ടിക്കേണ്ടി വന്നു. ഈ ഉപവാസ യജ്ഞം യോഗാനന്ദജിയുടെ മഹാസമാധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉപവാസം തുടങ്ങുന്നതിനായി ഗുരുജി തിരഞ്ഞെടുത്ത ദിവസം യാദൃശ്ചികമായി യോഗാനന്ദജിയുടെ മഹാസമാധി ദിവസമായ മാർച്ച് 7 ന് ആയിരുന്നു. മഹാസമാധിക്കു ശേഷം 21 ദിവസങ്ങൾ യോഗാനന്ദജിയുടെ ഭൗതിക ശരീരത്തിന് യാതൊരുവിധ ജീർണ്ണനം സംഭവിക്കാതിരുന്ന അതേ 21 ദിവസങ്ങൾ തന്നെയാണ് ആകസ്മികമായി ഗുരുജി ഉപവാസം അനുഷ്ടിക്കാൻ തിരഞ്ഞെടുത്തത്. എല്ലാ വർഷവും മാർച്ച് 7 ന് ആരംഭിക്കുന്ന മഹാഉപവാസ യജ്ഞത്തിൽ ഗുരുജിയോടൊപ്പം ഉപവാസം അനുഷ്ടിക്കുന്ന വ്യക്തികൾക്ക് മറ്റുള്ള ഉപവാസങ്ങളേക്കാൾ ഫലപ്രാപ്തി ഉണ്ടാകുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.


ഗുരുവിന്റെ നിർദ്ദേശപ്രകാരം പ്രാണയോഗക്രിയ അനുഷ്ടിക്കുന്ന വ്യക്തിയിൽ നിന്നും ആത്മഹത്യാ പ്രവണത, കടക്കെണി, മാറാരോഗങ്ങൾ, കുടുംബ പ്രശ്നങ്ങൾ തുടങ്ങി ഒരു വ്യക്തി ഇന്നനുഭവിക്കുന്ന സമസ്ത പ്രശ്നങ്ങളും വിട്ട്മാറി സന്തേഷത്തിലേക്കും സമൃദ്ധിയിലേക്കും എത്തിപ്പെടുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മഹാഗുരുവായ 
യോഗശ്രീ യോഗിരാജ് ജീവിതത്തിൽ അനുഷ്ടിച്ച ഉപവാസങ്ങളുടേയും, തപസ്സിന്റെയും, ത്യാഗത്തിന്റെയും പരിണത ഫലമാണ് പ്രാണയേഗക്രിയ അനുഷ്ടിക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന അനുഗ്രഹത്തിന്റെ അടിസ്ഥാനം.

2 അഭിപ്രായങ്ങൾ:

  1. മറ്റുള്ളവരുടെ മനസ്സിനെ കാണാൻ കഴിയുമ്പോൾ നാം ഭൂമിയെ സ്വർഗമാക്കുന്നു.ബോധവാനായ ഒരുവൻ മറ്റുള്ളവർക്ക് വേണ്ടതെല്ലാം നല്കുന്നവനാകുന്നു.അതാണയാളുടെ സ്വാതന്ത്ര്യവും.പക്ഷെ അത് സാധാരണ വ്യക്തികളെപോലെ ആയിരിക്കില്ല എന്നുമാത്രം.ഉദാഹരണത്തിന്, നിങ്ങളുടെ ചില സുഹൃത്തുക്കൾ,ബന്ധുക്കൾ നിങ്ങളുടെ വളർച്ചയിൽ ,സന്തോഷത്തിൽ നിങ്ങളോട് ചേർന്ന് അമിതമായി സന്തോഷിക്കുമ്പോൾ അറിയുക ,ഉള്ളിൽ അതിൽ അവർ അങ്ങേയറ്റം അസൂയപ്പെടുന്നു . അവർ തരംകിട്ടുമ്പോൾ മറ്റുള്ളവരോട് നിങ്ങളെപറ്റി കുറ്റം പറഞ്ഞു നിങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയേക്കാം.കാരണം അവർ ദുഖത്തിലും അസൂയയിലും ജീവിക്കുന്നു.നിങ്ങളോ സന്തോഷത്തിലും .അറിയാതെ അവരുടെ ഉപബോധമനസ്സ് ചിന്തിച്ചു പോകുന്നു.നിങ്ങളെപോലുള്ളവരാണ് അവരുടെ ദുഖത്തിന് കാരണം .നിങ്ങളോടു പകയുണ്ടാവാൻ ഇത് ധാരാളം .എന്നും ഓരോ ശത്രുക്കളെ വച്ച് ഇത്തരത്തിൽ കൂട്ടുന്നവർ ഉണ്ട്.നിങ്ങൾ ദുഖിക്കുമ്പോൾ അവർ സഹതപിച്ചു കാണിക്കും .പക്ഷെ ഉള്ളിൽ അവർ സന്തോഷിക്കുകയാകും .അതിനാൽ അവർക്ക് കഴിയുന്നത്ര സന്തോഷം കൊടുക്കുക .അതായത് കഴിയുന്നത്ര പുറമെ ദുഃഖം അഭിനയിക്കുക. പക്ഷെ നാം അതിൽ പെട്ടുപോകാതിരിക്കുക.നിങ്ങൾ കരഞ്ഞാൽ ആരും കാരണം ചോദിക്കില്ല .എന്നാൽ സന്തോഷിച്ചു ചിരിച്ചു നോക്കുക നൂറുപേർ അതിനു കാരണം തിരക്കും.ഈ ലോകത്ത് അടിസ്ഥാന സ്ഥായീഭാവമായ ആനന്ദം ആർക്കും പ്രാപ്യമല്ല.അതിനാൽ ഏവർക്കും കാണേണ്ടത് ദുഖമാണ്.അതുകൊണ്ടാണ് ഈശ്വരൻ ചിലർക്ക് ദുഃഖങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത് . സംശയമുണ്ടെങ്കിൽ ഉള്ളിൽ ചിരിച്ചുകൊണ്ട് പുറമെ ചെറുതായി ഒന്ന് ദുഃഖം അനുകരിച്ചു കാണിക്കുക. അവരുടെ ഉള്ളിലെ ആശ്വാസം ബുദ്ധിയുള്ളവർക്ക് കാണാൻ കഴിയും .നാം ബോധത്തെ വർധിപ്പിച്ചാൽ ഇത് പിടികിട്ടും.ഇത് ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം അവരുടെ ഉള്ളിൽ ഉണ്ടാകുന്ന ഇപ്പോഴത്തെ ഊർജത്തിന്റെ നെഗറ്റിവായ മാറ്റം നാളത്തെ നമ്മുടെ ജീവിതത്തെ സ്വാധീനിക്കാൻ പോകുകയാണ് . മറ്റുള്ളവരെ കൂടുതൽ മനസ്സിലാക്കുന്നവന് മാത്രമേ അവനവനെ കൂടുതൽ അറിയാൻ കഴിയു.
    കാരണം നാം ജീവിക്കുന്നത് ഹിരണ്യഗർഭൻ എന്ന സൃഷ്ടിയുടെ ഊർജമായ, ഒന്നായ പ്രപഞ്ചമനസ്സിലാണ്.ശരിയായി പഠിക്കുന്ന പ്രായോഗിക ധ്യാനത്താൽ നാം എത്തുന്ന അവിടെ എല്ലാവരുടെയും ബോധകേന്ദ്രങ്ങൾ ശരീരത്തിന്റെ വ്യത്യാസങ്ങളില്ലാതെ ഒന്നായി നിലകൊള്ളുന്നു.അവിടെ നാം ഒറ്റപെട്ടവരല്ല ,ഒന്നായവരാണ്.മറ്റൊരാളിൽ,ജീവികളിൽ, സസ്യങ്ങളിൽ ഒക്കെ സംഭവിക്കുന്ന ചലനങ്ങൾ നമ്മുടെകൂടെ ചലനങ്ങൾ ആണ്. അവയൊക്കെ എങ്ങനെ നമ്മെ ബാധിക്കാൻ പോകുന്നു എന്ന് മുൻകൂട്ടി അറിയാൻ സാധിക്കുന്നു.അതുകൊണ്ടുതന്നെ ഭാവിയും വർത്തമാനവും എല്ലാം അവിടെ അപ്പപ്പോൾ ഒന്നിച്ച് സംഭവിക്കുന്നു.നമുക്ക് മാത്രമായി അവിടെ ഒരു ശരീരം പ്രത്യേകിച്ച് ഇല്ലാതാകുന്നു.വർഷങ്ങളായി നമുക്ക് മുൻപേ നടന്ന, കാലത്തിനു മുമ്പേനടന്നവരും പറഞ്ഞുകൊണ്ടേയിരിക്കുന്നതു ഇതുതന്നെയാണ്.നാംനമ്മുടെ തന്നെ ശരീരത്തിൽ ജീവിക്കുമ്പോഴും നമ്മുടെ ശരീരം വെള്ളത്തിന്റെയും വായുവിന്റെയും ഭൂമിയുടെയും അഗ്നിയുടെയും ഒക്കെ ഒരു പാർട്ണർഷിപ്പുമാത്രമായി നാം സ്വയം അറിയുന്നു.അപ്പോൾ ഞാൻ എന്ന മണ്ടൻ എന്ന ആശയം ഇല്ലാതെയാകുന്നു.അതുതന്നെയാണ് നമ്മുടെ ബോധത്തിന്റെ മരണമില്ലാത്ത അവസ്ഥയെ അറിയുന്ന മോചനവും, പരമാനന്ദവും, പരമമായ സ്വാതന്ത്ര്യവും.

    മറുപടിഇല്ലാതാക്കൂ