സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

ഗുരുസ്മരണ

മീനച്ചിലാറിന്റെ ശാദ്വല തീരങ്ങളിൽ പിറവിയെടുത്ത് ആദ്ധ്യാത്മികതയുടെ സുഗന്ധം നാടെങ്ങും പരത്തി വിരാജിക്കുന്ന സദ്ഗുരുവിന്റെ പാദപങ്കേരുഹങ്ങളിൽ പ്രണമിച്ചുകൊണ്ട് ദിവ്യപുരുഷനെക്കുറിച്ച് ഏതാനും വരികൾ കുറിക്കട്ടെ.
  കാൽനൂറ്റാണ്ടു കാലത്തെ നിരീക്ഷണ-ഗവേഷണ പഠനങ്ങളും, 12 വർഷക്കാലത്തെ കഠിന തപസ്സും ത്യാഗവും, വർഷം തോറും 21 ദിവസം വീതം തുടർച്ചയായി അനുഷ്ഠിക്കുന്ന മഹാ ഉപവാസയജ്ഞവും ഗുരുപരമ്പരയിൽ നിന്നും അനുഗ്രഹമായി കിട്ടിയ അത്യപൂർവ്വ സിദ്ധികളുമെല്ലാം ചേർന്ന ഒരു മഹായോഗിയാണ് സദ്ഗുരു ദിവ്യാത്മ ശ്രീ യോഗാനന്ദ ശ്രീരാജ്. സ്വന്തമായി ഒരു ഗുരുവില്ലാതെ ആദ്ധ്യാത്മ വിദ്യ കരഗതമായ ചുരുക്കം ചില പുണ്യപുരുഷൻമാരിൽ ഒരാളാണ് സദ്ഗുരു. യോഗശാസ്ത്രത്തിലെ കഠിനമായ പടികളൊന്നും കൂടാതെ മനസിനെ യോഗവസ്ഥയില്‍ എത്തിക്കുവാന്‍ കഴിയും വിധം ലളിതമായാണ് ഗുരു പ്രാണയോഗക്രിയ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രപഞ്ചത്തിൽ നടക്കുന്ന ഏല്ലാ സൂക്ഷ്മചലങ്ങളെയും കാണാനും നിയന്ത്രിക്കാനും ഗുരുവിനുള്ള പാടവം അത്ഭുതാവഹം തന്നെ. ഭാരതത്തിലെ മഹാസമാധിയടഞ്ഞ ഗുരുക്കന്മാരുടെ സൂക്ഷ്മശരീരവുമായി ഗുരുവിന് അഭേദ്യമായ ആദ്ധ്യാത്മ ബന്ധമുണ്ട്. ഗുരുപരമ്പരയില്‍ പെട്ട ഏതൊരു ഗുരുവിനെ ധ്യാനിക്കുമ്പോളും സദ്ഗുരു വഴിയാണ് അവരിലേക് ചൈതന്യം എത്തുന്നത് എന്നതു പകല്‍ പോലെ സത്യമാണ്. നിസ്വാർത്ഥതയുടെ ആൾരൂപമാണ് ഗുരു. തനിക്ക് ലഭിക്കുന്നതെന്തും മടികൂടാതെ ഒരു പുഞ്ചിരിയോടെ മറ്റുള്ളവർക്ക് നൽകുവാനുള്ള മനസ്സിനുമുന്നിൽ കോടി കോടി പ്രണാമം.

ഓരോ വ്യക്തിയുടേയും മനസ്സിനെ തന്റെ അരികിലെത്തുന്ന നിമിഷം തന്നെ നിയന്ത്രിച്ച് നിശ്ചലമാക്കി നിർത്തുവാൻ ഗുരുവിനു കഴിയുന്നു. തന്നെ ആശ്രയിച്ചെത്തുന്ന ഏതൊരാളുടെയും മനസ്സിലെ ചിന്തകളെല്ലാം നീക്കി ശൂന്യമാക്കുവാനുള്ള ഗുരുവിന്റെ പ്രഭാവം മറ്റാർക്കും ഉള്ളതായി അറിവില്ല. ആകുലത, സമ്മർദ്ദം, ഭയം എന്നിവയൊക്കെ ഗുരുസവിധത്തിൽ അലിഞ്ഞില്ലാതാകുന്നു. വാടിയ മുഖവുമായി വരുന്നവർ വിടർന്ന ചിരിയോടെ മടങ്ങിപ്പോകുന്നു. വൈദ്യശാസ്ത്രവും ജ്യോതിഷവും വാസ്തുവിദ്യയുമൊക്കെ പരാജയമടഞ്ഞ വേളകളിൽ ഗുരുകൃപ ഏറ്റുവാങ്ങി ജീവിതവിജയം കൈവരിച്ചത് അനേകരാണ്. മാറാരോഗങ്ങളെന്ന് വിധിയെഴുതപ്പെട്ട സകല രോഗങ്ങളും യാതൊരു മരുന്നിന്റെയും സഹായമില്ലാതെ ഗുരുസവിധത്തിൽ സുഖപ്പെടുന്നു. ഗുരുജി നേരിട്ട് അഭ്യസിപ്പിക്കുന്ന പ്രാണയോഗക്രിയാ വേളകളിലൂടെ അതീന്ദ്രിയ ജ്ഞാനം കൈവന്ന നിരവധി സാധകരുണ്ട്. പഞ്ചപ്രാണനുകളെയും നിയന്ത്രണത്തിലാക്കാനുതകുന്ന പ്രാണയോഗക്രിയയെന്ന അതിശക്തമായ അതീന്ദ്രിയധ്യാനം ഒരാളുടെ ജീവിതത്തിനെ സമൂലം പരിവർത്തന വിധേയമാക്കുന്നു. നമ്മിലെ മിഥ്യാധാരണകളെല്ലാം തിരുത്തപ്പെടുകയും ഉള്ളിൽ അറിവും ആനന്ദവും നിറയുകയും ചെയ്യുന്നു.


സൂക്ഷ്മ ശരീരത്തിലെ പിതൃസാന്നിദ്ധ്യം കൊണ്ടുണ്ടാവുന്ന ദോഷങ്ങളെ ഉന്മൂലനം ചെയ്യുവാനായി കർക്കിടക വാവുദിവസം കോസ്മിക് യോഗാശ്രമത്തിൽ വച്ച് നടത്തപ്പെടുന്ന 'പിതൃസായൂജ്യയോഗക്രിയ' അതീവ ഫലദായകമാണ്. പലയാളുകളെയും ഗുരു അവരുടെ പൂർവ്വജന്മത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കർമ്മബന്ധങ്ങളും കെട്ടുപാടുകളും അഴിച്ച് ദുഃഖദുരിതങ്ങളിൽ നിന്നും പൂർണ്ണമായി മോചിപ്പിച്ചിട്ടുണ്ട്.

ഉദയവും അസ്തമയവും ഒരുപോലെ ദർശനവേദ്യമാകുന്ന ഉപ്പുകുന്ന് കോസ്മിക് യോഗാശ്രമം വിഷ്ണുചൈതന്യത്താൽ നിറഞ്ഞിരിക്കുന്ന പുണ്യഭൂമിയാണ്. ഗുരുപരമ്പരയുടെ പ്രത്യക്ഷ സാന്നിദ്ധ്യം നിരവധി തവണ പലർക്കും ദർശനവേദ്യമായിട്ടുണ്ട്. ഗാർഹസ്ത്യം തുടർന്നു കൊണ്ടും ആദ്ധ്യാത്മികതയിൽ അഭിരമിച്ച് ജീവിത വിജയം കൈവരിക്കാമെന്ന് പഠിപ്പിച്ച് പ്രാവർത്തികമാക്കിയ മഹാഗുരുവാണ് ഋഷിതുല്യനായ സദ്ഗുരു. ലോകനന്മ ലാക്കാക്കി ഗുരുജി വിഭാവനം ചെയ്ത് പ്രാവർത്തികമാക്കിയ പ്രാണയോഗക്രിയ എന്ന അതിശക്തമായ അതീന്ദ്രിയ ധ്യാനം പരിശീലിപ്പിക്കുവാൻ കോസ്മിക് യോഗാ ഫൌണ്ടേഷൻ എന്നൊരു സന്നദ്ധ സംഘടനയും 2005 ഗുരുവിന്റെ മേൽനോട്ടത്തിൽ സ്ഥാപിക്കപ്പെട്ടു.

ഗുരുവുമായി ആശയവിനിമയം നടത്തുന്നതിനിടെ പലരുടെയും ശരീരത്തിലെ ഗ്രന്ഥികളുടെ പ്രവർത്തനത്തെ ഒരു സ്പർശം പോലുമില്ലാതെ ഗുരു നിയന്ത്രിക്കുന്നതും, കൊടിയ തണുപ്പത്തും ചിലർ വിയർത്തൊഴുകുന്നതും കാണാനിടയായിട്ടുണ്ട്. നടക്കാൻ വിഷമിച്ച് പരസഹായത്തോടെ വന്നവർ ഓടിച്ചാടി നടക്കുന്നു. നടുവേദന മൂലം ഇരിക്കാൻ കഴിയാതെ വന്നവർ വേദനയുണ്ടെന്ന കാര്യം പോലും മറന്ന് ഒന്നിലധികം മണിക്കുറുകൾ ഒരേ ഇരുപ്പിൽ ഇരുന്ന് ഗുരുവിന്റെ തിരുമൊഴി കേൾക്കുന്നു. ശക്തിയേറിയ കണ്ണടയില്ലാതെ സഞ്ചരിക്കുവാൻ വയ്യാത്തയാൾ ഒറ്റ ദിവസം കൊണ്ട് കണ്ണടമാറ്റി സാധാരണ കഴ്ചശക്തിയിലേക്ക് മടങ്ങി വന്നത് അവിശ്വസനീയതയോടെ കണ്ടുനിൽക്കേണ്ടി വന്നു.


പ്രാണയോഗക്രിയ അഭ്യസിക്കുന്ന വേളകളിൽ നെറുക മുതൽ കാൽപാദം വരെ ഒഴുകിയിറങ്ങുന്ന ചൈതന്യധാര പകർന്നു തരുന്ന അനുഭൂതി വാക്കുകൾ കൊണ്ട് വിവരിക്കുവാനാകില്ല. ധ്യാനവേളകളിൽ ഉള്ളം കൈകളിലൂടെ പ്രവഹിക്കുന്ന ചൈതന്യധാരയുടെ ശക്തിയും കമ്പനവും സങ്കല്പത്തിനും അപ്പുറമാണ്. വാക്കുകളിലൂടെയല്ലാതെ ചിന്തകളിലൂടെ നമ്മളിലേക്ക് സന്ദേശം അയച്ച് നമ്മളെക്കൊണ്ട് പലകാര്യങ്ങളും ചെയ്യിക്കുമ്പോൾ നമ്മൾ അത്ഭുത പരതന്ത്രരാവും. ഒരു വ്യക്തിയെ കാണുന്ന മാത്രയിൽ അയാളുടെ മാതാപിതാക്കളെപ്പറ്റിയും സഹോദരങ്ങളെപറ്റിയും മുൻ തലമുറയിലെ ആളുകളെപ്പറ്റിയും വരെ ഗുരുവിന് ജ്ഞാനമുണ്ടാകുന്നു. ഗുരു ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ആളുകളുടെ പ്രത്യേകതകൾ, ശരീരത്തുള്ള അടയാളങ്ങൾ ഉൾപ്പെടെ പറയുമ്പോൾ പലപ്പോഴും വിസ്മയിച്ച് നിന്നിട്ടുണ്ട്.


വേദോപനിഷത്തുകളൊന്നും വായിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ലാത്ത

ഗുരുവിന്റെ മൊഴിമുത്തുകളിൽ നിറയുന്നത് പക്ഷേ മഹാ-ഉപനിഷദ് വാക്യങ്ങളുടെ സാരമാണ്. നമ്മൾ ഏതൊരു വിഷയത്തെപ്പറ്റിയുള്ള സംശയവുമായാണോ ഗുരുവിനെ കാണാൻ ചെല്ലുന്നത്, അന്ന് സത്സംഗവേളയിൽ ഗുരു വിഷയത്തെക്കുറിച്ച് ആഴത്തിൽ സംസാരിക്കുമ്പോൾ നമ്മൾ അത്ഭുതസ്തബ്ധരാകും.നമ്മുടെ സംശയങ്ങളെ ദൂരീകരിക്കുന്നതോടൊപ്പം മനസ്സിലെ മാലിന്യങ്ങളെയും ഗുരു നീക്കം ചെയ്യുന്നു. ഓരോരുത്തരുടെയും വേദനകളും പ്രശ്നങ്ങളും ക്ഷമയോടെ കേട്ടിരുന്ന് അവരെ സ്വന്തം കുടുംബാംഗത്തെപ്പോലെ ആശ്വസിപ്പിച്ച് പ്രശ്നങ്ങൾക്ക് പരിഹാരമരുളുന്ന ഗുരു മറ്റ് ആദ്ധ്യാത്മിക ഗുരുക്കന്മാരിൽ നിന്നും തികച്ചും വ്യതസ്ഥനാണ് .

കാഷായമുടുത്ത് വീടും നാടുമുപേക്ഷിച്ച് കാനന ഗുഹകളിലോ ഗിരി-ഗഹ്വരങ്ങളിലോ തപം ചെയ്ത് കാലക്ഷേപം പൂകുന്ന സന്യാസിമാരിൽ നിന്നും വ്യത്യസ്ഥനായി മനുഷ്യർക്കിടയിൽ പ്രവർത്തിച്ച് അവരുടെ വേദനകളും ദുരിതങ്ങളും അകറ്റുന്ന പുണ്യാത്മാവാണ് സദ്ഗുരു ദിവ്യാത്മ ശ്രീ യോഗാനന്ദ ശ്രീരാജ്.




Read More »