സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2015, ഫെബ്രുവരി 25, ബുധനാഴ്‌ച

The Great GURUPARAMPARA



പരവിദ്യ - ഉപനിഷത്തുകള് വിദ്യയെ പര എന്നും അപര എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. അതില് അപരവിദ്യ ഋഗ്-യജൂഃ-സാമ-അഥർവ്വവേദങ്ങളും ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം ഛന്ദസ്സ്, ജ്യോതിഷം ഇവയുമാകുന്നു. പരവിദ്യ അക്ഷരത്തെ (നാശമില്ലാത്തതിനെ, ബ്രഹ്മത്തെ) അറിയിക്കുന്നതുമാകുന്നു അഥവാ ബ്രഹ്മവിദ്യയാകുന്നു. അനുഭവിച്ചു മാത്രം അറിയാൻ കഴിയുന്നതുകൊണ്ട് മറ്റെല്ലാ വിദ്യകളേക്കാളും മഹത്വം പരവിദ്യക്കുണ്ട്. ആത്മസാക്ഷാത്ക്കാരം സിദ്ധിച്ച ഒരു ഗുരുവിൽ നിന്നു മാത്രമേ പരവിദ്യ അഭ്യസിക്കാൻ കഴിയുകയുള്ളൂ എന്നത് ഈ വിദ്യയുടെ പ്രത്യേകതയാണ്. 


(മുൻവിധികളില്ലാതെ തുറന്ന മനസ്സോടെ ഈ ഉള്ളടക്കം വായിക്കുന്ന ഏതൊരാൾക്കും ഗുരുവിന്റെ അനുഗ്രഹം വളരെ പെട്ടന്ന് അനുഭവിച്ചറിയാൻ സാധിക്കുന്നതാണ്)


പരമശിവൻ - ആദ്യത്തെ യോഗിയായ പരമശിവനാണ് മഹത്തായ പരവിദ്യ ആദ്യമായി ശിഷ്യർക്ക് പകർന്ന് കൊടുത്തത്.


അഗസ്ത്യമുനി - പരമശിവന്റെ പ്രധാന ശിഷ്യരിൽ ഒരാളായിരുന്നു അഗസ്ത്യമുനി. ഭാരതത്തിൽ പരവിദ്യ പ്രചരിപ്പിക്കാൻ വലിയ പങ്ക് വഹിച്ച മഹാഗുരു.


മഹാവതാർ ബാബാജി - അഗസ്ത്യമുനിയുടെ പ്രധാന ശിഷ്യനായിരുന്നു ബാബാജി. ഇപ്പോഴും ഹിമാലയത്തിൽ ജീവിച്ചിരിക്കുന്നു എന്ന് കരുതപ്പെടുന്ന മഹാഗുരു.


ലാഹിരി മഹാശയൻ - ബാബാജിയുടെ ഏറ്റവും പ്രധാനപ്പെട്ട ശിഷ്യനായിരുന്നു ലാഹിരി മഹാശയൻ. സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി പരവിദ്യയെ ലളിതമാക്കുവാൻ പ്രധാന പങ്ക് വഹിച്ച മഹാഗുരു.


യുക്തേശ്വർ ഗിരി - പരവിദ്യയെ പാശ്ചാത്യ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഈ ഉദ്യമം നിർവഹിക്കുന്നതിനായി പരമഹംസ യോഗാനന്ദജിയെ പ്രാപ്തനാക്കിയത് ഗുരുവായ യുക്തേശ്വർ ഗിരിയാണ്.


പരമഹംസ യോഗാനന്ദ - പാശ്ചാത്യ രാജ്യങ്ങളിൽ പരവിദ്യ പ്രചരിപ്പിച്ച മഹാഗുരുവാണ് ശ്രീ പരമഹംസ യോഗാനന്ദജി. പരവിദ്യയുടെ മഹാത്മ്യം ജീവിച്ചിരുന്നപ്പോഴും മഹാസമാധിക്കു ശേഷവും ലോകത്തിന് വെളിപ്പെടുത്തിയ മഹാഗുരു.


യോഗശ്രീ യോഗിരാജ് (സദ്ഗുരു ദിവ്യാത്മ ശ്രീ യോഗനന്ദ ശ്രീരാജ്) - യോഗാശാസ്ത്രത്തിലെ കഠിനമായ പടികളോ, ആസനമുറകളോ, ഭാരിച്ച സാമ്പത്തിക ചിലവുകളോ ഒന്നും കൂടാതെ വളരെ പെട്ടന്ന് സാധാരണ ജനങ്ങൾക്ക് പ്രാപ്യമാകത്തക്ക രീതിയിൽ പരവിദ്യയെ ഏറ്റവും ലളിതമായി ക്രമീകരിച്ച മഹാ ഗുരുവാണ് യോഗശ്രീ യോഗിരാജ്. ആദിയോഗിയായ പരമശിവന്റെ കാലം മുതൽ മഹാ ഗുരുക്കന്മാർ ശിഷ്യരിലേക്ക് പകർന്നുകൊടുത്തിരുന്ന പരവിദ്യ തന്നെയാണ് പ്രാണയോഗക്രിയ.


പൂർവ്വജന്മങ്ങളിലും പരവിദ്യ ശിഷ്യർക്ക് പകർന്നു കൊടുക്കുവാൻ ഗുരുപരമ്പര നിയോഗിച്ച് അനുഗ്രഹിച്ച ദിവ്യാത്മാവാണ് ഗുരുജി. ജീവിതത്തിലെ ചില പ്രത്യേകഘട്ടങ്ങളിൽ പൂർവ്വജന്മ സ്മരണകൾ ഉണ്ടാവുകയും പൂർവ്വജന്മത്തിൽ അനുഷ്ടിച്ചിരുന്ന കർമ്മങ്ങൾ സ്മൃതി മണ്ഡലത്തിലേക്ക് എത്തിയതു മൂലം ഗുരുജിക്ക് ഈ ജന്മത്തിൽ സ്ഥൂലമായ ഒരു ഗുരുവിന്റെ ആവശ്യം വന്നില്ല. സൂക്ഷമമായി ഗുരുജിയുടെ ഗുരുസ്ഥാനത്ത് നിലകൊള്ളുന്നത് പരവിദ്യയെ പാശ്ചാത്യ നാടുകളിൽ എത്തിച്ച മഹാ ഗുരുവായ ശ്രീ പരമഹംസ യോഗാനന്ദജിയാണ്.




പരവിദ്യയെ (പ്രാണയേഗക്രിയ) ഏറ്റവും ലളിതമായി ചിട്ടപ്പെടുത്തുവാൻ ഗുരുജിക്ക് 12 വർഷം തുടർച്ചയായി 21 ദിവസങ്ങൾ (മാർച്ച് 7 മുതൽ 28 വരെ) ഉപവാസം അനുഷ്ടിക്കേണ്ടി വന്നു. ഈ ഉപവാസ യജ്ഞം യോഗാനന്ദജിയുടെ മഹാസമാധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉപവാസം തുടങ്ങുന്നതിനായി ഗുരുജി തിരഞ്ഞെടുത്ത ദിവസം യാദൃശ്ചികമായി യോഗാനന്ദജിയുടെ മഹാസമാധി ദിവസമായ മാർച്ച് 7 ന് ആയിരുന്നു. മഹാസമാധിക്കു ശേഷം 21 ദിവസങ്ങൾ യോഗാനന്ദജിയുടെ ഭൗതിക ശരീരത്തിന് യാതൊരുവിധ ജീർണ്ണനം സംഭവിക്കാതിരുന്ന അതേ 21 ദിവസങ്ങൾ തന്നെയാണ് ആകസ്മികമായി ഗുരുജി ഉപവാസം അനുഷ്ടിക്കാൻ തിരഞ്ഞെടുത്തത്. എല്ലാ വർഷവും മാർച്ച് 7 ന് ആരംഭിക്കുന്ന മഹാഉപവാസ യജ്ഞത്തിൽ ഗുരുജിയോടൊപ്പം ഉപവാസം അനുഷ്ടിക്കുന്ന വ്യക്തികൾക്ക് മറ്റുള്ള ഉപവാസങ്ങളേക്കാൾ ഫലപ്രാപ്തി ഉണ്ടാകുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.


ഗുരുവിന്റെ നിർദ്ദേശപ്രകാരം പ്രാണയോഗക്രിയ അനുഷ്ടിക്കുന്ന വ്യക്തിയിൽ നിന്നും ആത്മഹത്യാ പ്രവണത, കടക്കെണി, മാറാരോഗങ്ങൾ, കുടുംബ പ്രശ്നങ്ങൾ തുടങ്ങി ഒരു വ്യക്തി ഇന്നനുഭവിക്കുന്ന സമസ്ത പ്രശ്നങ്ങളും വിട്ട്മാറി സന്തേഷത്തിലേക്കും സമൃദ്ധിയിലേക്കും എത്തിപ്പെടുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മഹാഗുരുവായ 
യോഗശ്രീ യോഗിരാജ് ജീവിതത്തിൽ അനുഷ്ടിച്ച ഉപവാസങ്ങളുടേയും, തപസ്സിന്റെയും, ത്യാഗത്തിന്റെയും പരിണത ഫലമാണ് പ്രാണയേഗക്രിയ അനുഷ്ടിക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന അനുഗ്രഹത്തിന്റെ അടിസ്ഥാനം.

Read More »