സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2013 ഫെബ്രുവരി 19, ചൊവ്വാഴ്ച

ജാനശ്രുതിയും രൈക്വനും


ജാനശ്രുതിയും രൈക്വനും

ജാനശ്രുതിയുടെ വംശപരമ്പരയില്‍പ്പെട്ട പൗത്രായണന്‍ ലോകര്‍ക്കിടയില്‍ വേഗം ആരാധ്യനായിത്തീര്‍ന്നു. ജാനശ്രുതി എന്നും ജനങ്ങള്‍ ഇദ്ദേഹത്തെ വിളിച്ചുപോന്നു.
പ്രാണികള്‍ക്ക് ആഹാരം അത്യാവശ്യ ഘടകമാണെന്ന് ജാനശ്രുതിയ്ക്കറിയാം ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന്റെ ശക്തിയിലാണ് പ്രാണികള്‍ ജീവിക്കുന്നത്. ആഹാരമില്ലാതെ വന്നാല്‍ എല്ലാം നശിച്ചുപോകും. പ്രാണികള്‍ക്ക് ആഹാരപദാര്‍ത്ഥങ്ങള്‍ ലഭിക്കാതെ വന്നാല്‍ മഹാകഷ്ടം തന്നെ. പട്ടിണി കിടക്കേണ്ടി വരുന്നതിനേക്കാള്‍ കഷ്ടം മനുഷ്യര്‍ക്ക് മറ്റൊന്നില്ല. അതുകൊണ്ട് വിശന്നുപൊരിയുന്നവന് ഒരു നേരത്തെയെങ്കിലും ആഹാരം കഴിക്കാന്‍ കൊടുക്കാനായാല്‍ അതൊരു നല്ല കാര്യമാണെന്ന് ജാനശ്രുതിയ്ക്കു തോന്നി. അന്നദാനം മഹാപുണ്യമാണ്. പവിത്രമാണ്.
രാജാവായ തനിക്ക് സമ്പത്ത് കുമിഞ്ഞു കൂടിയിട്ട് എന്തുകാര്യം? ധനം അന്നദാനത്തിനായി വിനിയോഗിക്കുന്നത് നല്ലതാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും അന്നദാനം നടത്തുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. ദേവാലയങ്ങളിലും വഴിയമ്പലങ്ങളിലും അന്നദാനം ആരംഭിക്കണം. അന്നദാനം നല്‍കുന്ന ശീലം തന്റെ പ്രജകളിലും വളര്‍ന്നു വരണം. ആഹാരം ആരും രഹസ്യമായിട്ട് വച്ചനുഭവിക്കരുത്.
ഇങ്ങനെ അന്നദാനത്തിന്റെ മഹത്വത്തെ അറിയുന്നവനായ ജാനശ്രുതി ധാരാളം ആഹാരപദാര്‍ത്ഥങ്ങള്‍ പാകം ചെയ്ത് അനേകം പേര്‍ക്ക് ദാനം ചെയ്തു. വളരെ ശ്രദ്ധയോടുകൂടിയാണ് ഇക്കാര്യം നിര്‍വ്വഹിച്ചുപോന്നത്. താന്‍ കൊടുക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ എല്ലായിടത്തും ജനങ്ങള്‍ ഭക്ഷിക്കട്ടെ എന്നു കരുതി ധാരാളം വഴിയമ്പലങ്ങള്‍ ഉണ്ടാക്കി. സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ സദ്യതന്നെ ജനങ്ങള്‍ക്കു നല്‍കാന്‍ അയാള്‍ക്കു കഴിഞ്ഞു. ജാനശ്രുതിയുടെ പേരും പെരുമായും അന്യനാടുകളില്‍കൂടി കേള്‍വികേട്ടു.
അന്നദാനത്തിന്റെ പുണ്യഫലമായി ജാനശ്രുതിയ്ക്ക് പല സിദ്ധികളും കൈവന്നു. പണ്ഡിതന്മാരും മഹാജ്ഞാനികളും അദ്ദേഹത്തെത്തേടി കൊട്ടാരത്തിലെത്തി. അതിഥികളെല്ലാം ആദരവോടെ സ്വീകരിക്കപ്പെട്ടു. ശാസ്ത്രചര്‍ച്ചകളും വിദ്വത് സംവാദങ്ങളും മുടങ്ങാതെ നടന്നു.
അങ്ങനെയിരിക്കെ ഒരു ദിനം പൂനിലാവു പരന്നൊഴുകുന്ന മനോഹരമായ ഒരു രാത്രിയില്‍ ഒരു കൂട്ടം ഹംസങ്ങള്‍ ജാനശ്രുതിയുടെ കൊട്ടാരത്തിന്റെ സമീപത്തു കൂടി പറന്നു പോകാനിടയായി. അക്കൂട്ടത്തില്‍ ഒരു ഹംസം കൊട്ടാരത്തിന്റെ മുകളിലൂടെ പറന്നുപോകാന്‍ ശ്രമിച്ചു. അപ്പോള്‍ മറ്റൊരു ഹംസം അതിനെ വിലക്കാന്‍ ശ്രമിച്ചു. ജാനശ്രുതി രാജാവിനോടുള്ള ബഹുമാനസൂചകമായി കൊട്ടാരത്തിനു മുകളിലൂടെ പക്ഷികള്‍ പറക്കുകയില്ലായിരുന്നു.
ഹോ, ഹോ ഭല്ലാക്ഷ, ഭല്ലാക്ഷ നീ വഴിമാറി പറന്നു പോകുക. പൗത്രായണനായ ജാനശ്രുതി മഹാരാജാവിന്റെ കൊട്ടാരമാണ് താഴെ കാണുന്നത്. നമ്മുടെ ചിറകടികള്‍ അതിനു മുകളിലൂടെ പാടില്ല.
അതുകേട്ട് സഹസഞ്ചാരിയായ ഹംസം ആകാശത്ത് ചിറകുകള്‍ ഇളക്കിയിളക്കി നിന്നു. എന്നിട്ട് തന്നെ ഉപദേശിച്ച ഹംസത്തോട് പറഞ്ഞു:
നാം പക്ഷിവര്‍ഗ്ഗത്തില്‍ ഉള്‍പ്പട്ടതാണ്. ആകാശം ആരുടേയും സ്വന്തമല്ല. ഹംസങ്ങള്‍ക്ക് ആകാശത്തിലൂടെ എവിടെയും പറന്നു പോകാം.
ഹേ ഭല്ലാക്ഷ, നീ ഭൂമിയിലേയ്ക്കു നോക്കുക. പുണ്യവാനായ ജാനശ്രുതിയുടെ തേജസ്സുകൊണ്ട് കൊട്ടാരമാകെ പകല്‍പോലെ ശോഭിക്കുന്നു. സ്വര്‍ഗ്ഗത്തിന്റെ കാന്തിയും ശക്തിയും അതിനുണ്ട്. ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് ആ തേജസ്സ് ശക്തമായി വ്യാപിച്ചു കിടക്കുകയാണ്. നീ പറന്ന് ആ പ്രഭാവലത്തില്‍ അകപ്പെടരുത്. നീ അതിനെ സ്പര്‍ശിച്ചാല്‍ അതു നിന്നെ ദഹിപ്പിച്ചുകളയും! അതിനാല്‍ വഴിമാറി പറന്നു പോകുക.
, നീ വെറുതെ ഭയപ്പെടുത്തരുത്. ഈ ജാനശ്രുതി വണ്ടിക്കാരനായ രൈക്വന് സമനാണോ? തീര്‍ച്ചയായും അല്ല. ഇവനേക്കാള്‍ സിദ്ധിയും ജ്ഞാനവും തേജസ്സും രൈക്വനുണ്ട്. ഭല്ലാക്ഷനെന്ന ഹംസം നിസ്സാരമായി പറഞ്ഞു.
വണ്ടിക്കാരനായ രൈക്വനെക്കുറിച്ച് എനിക്ക് അധികമൊന്നും അറിവില്ല. അവന്‍ ഏതു തരക്കാരനാണ് ?
ഈ ജാനശ്രുതി വെറും സാധാരണക്കാരനാണ്. വണ്ടിക്കാരന്‍ രൈക്വനാകട്ടെ മഹാമനസ്ക്കനാണ്. ഇവരെ പരസ്പരം താരതമ്യപ്പെടുത്താനാകുകയില്ല. അങ്ങനെ ചെയ്യുന്നത് രൈക്വനെ ആക്ഷേപിയ്ക്കലാണ്. നീ ചൂതുകളി കണ്ടിട്ടില്ലേ ? ചൂതുകളിയില്‍ കൃതന്‍ എന്നു പേരോടുകൂടിയ പകിട മുഖേന ജയിക്കുന്നവന് അതില്‍ കുറഞ്ഞ തരത്തിലുള്ള എല്ലാ പകിടകളും കിട്ടിയതായി കരുതുന്നില്ലേ. അതുപോലെ പ്രജകള്‍ ചെയ്യുന്ന സത്കര്‍മ്മങ്ങള്‍ എല്ലാം രൈക്വനു കിട്ടുന്നു. അതു പോലെ രൈക്വന് അറിവുള്ള കാര്യങ്ങള്‍ ജ്ഞാനികള്‍ക്കും സിദ്ധിക്കുന്നു. ഞാന്‍ പറഞ്ഞ വണ്ടിക്കാരന്‍ രൈക്വന്‍ ഇപ്രകാരമുള്ളവനാണ്. രൈക്വന്റെ അറിവിനാണ് പ്രാധാന്യം. അതു കൊണ്ട് ധൈര്യമായിട്ട് നീ എന്നോടൊപ്പം പറന്നു വന്നാലും. ഭയം വേണ്ട.
ശരി. എന്ന് മറ്റേ ഹംസം സമ്മതിച്ചു. അവര്‍ ജാനശ്രുതിയുടെ കൊട്ടാരത്തിനുമുകളിലൂടെ സംസാരിച്ചുകൊണ്ട് പറന്നു പോയി.
ഉണര്‍ന്നു കിടക്കുകയായിരുന്ന ജാനശ്രുതിരാജാവ് ഹംസങ്ങളുടെ ഈ സംഭാഷണം കേട്ടു. ആരാണ് ഈ വണ്ടിക്കാരന്‍ രൈക്വനെന്ന് ജിജ്ഞാസയുണ്ടായി. ആയാള്‍ ഇത്രയും വലിയ ഒരു മഹാനെങ്കില്‍ ഉടനെ കണ്ടെത്തണമെന്ന് നിശ്ചയിച്ചു. പക്ഷേ എവിടെച്ചെന്ന് അന്വേഷിക്കും ? രൈക്യനെന്ന പേരുകൂടി മുമ്പ് കേട്ടു പരിചയമില്ല.
പിറ്റേദിവസം രാവിലെ എഴുന്നേറ്റ ഉടന്‍തന്നെ രാജാവ് ദ്വാരപാലകനെ വിളിച്ചു. ദ്വാരപാലകന്‍ രാജസന്നിധിയിലെത്തി. ഭക്ത്യാദരങ്ങളോടെ രാജാവിനെ വാഴ്ത്തിസ്തുതിച്ചു. സുപ്രഭാതം പാടി. അതുകേട്ട് രാജാവ് ദ്വാരപാലകനേയും സ്തുതിപാഠകരേയും വിലക്കി. അദ്ദേഹം ദ്വാരപാലകനോട് ആരാഞ്ഞു:
എടാ, നീ എന്തിനാണ് വണ്ടിക്കാരനായ രൈക്വന്റെ ഗുണഗണങ്ങള്‍ ആലപിച്ച് എന്നെ സ്തുതിക്കുന്നത് ? വണ്ടിക്കാരനായ രൈക്വനോട് എന്നെ എന്തിനാണ് സാദൃശ്യപ്പെടുത്തുന്നത് ?
രാജാവിന്റെ ചോദ്യം കേട്ട് ദ്വാരപാലകന്‍ അന്ധാളിച്ചു പോയി. ജാനശ്രുതി മഹാരാജാവിനെക്കാള്‍ മഹാത്മാവായി ഒരാളെ അയാള്‍ക്കു ചിന്തിക്കാന്‍ കൂടി പ്രയാസമായിരുന്നു.
രാജാവ് തുടര്‍ന്നു: പേരും പെരുമയും സിദ്ധിയും ജ്ഞാനവുമൊക്കെ അവനാണ് ഉള്ളത്. ആകാശത്തുകൂടി പറന്നു പോകുന്ന പക്ഷികള്‍ കൂടി അവനെ സ്തുതിക്കുന്നു. നാം അവനു മുമ്പില്‍ ആരുമല്ല!
പ്രഭോ! അവിടുന്ന് എന്താണ് ഈ വിധം സംസാരിക്കുന്നത് ?
ഇന്നലെ രാത്രി കുറെ ഹംസങ്ങള്‍ നമ്മുടെ ഈ കൊട്ടാരത്തിന്റെ മുകളിലൂടെ എന്നെ ആക്ഷേപിച്ചുകൊണ്ട് പറന്നുപോയി. അവന്‍ മഹത്വം കണ്ടത് വണ്ടിക്കാരന്‍ രൈക്വനിലാണ്.
സ്വാമിന്‍ , ആരാണ് ഈ വണ്ടിക്കാരന്‍ രൈക്വന്‍ ? അവന്‍ എങ്ങനെയുള്ളവനാണ് ? അവന്റെ അടയാളങ്ങള്‍ എന്തെങ്കിലും കല്പിച്ചരുളുമോ?
രാജാവ് പറഞ്ഞു: കൃതം എന്ന പകിട കിട്ടുന്നവന്‍ ചൂതുകളി ജയിക്കും. അപ്പേള്‍ അവന് മറ്റു പകിടകളും കിട്ടിയതായി കണക്കാക്കുന്നു. അതുപോലെ പ്രജകള്‍ ചെയ്യുന്ന എല്ലാ സത്കര്‍മ്മങ്ങളുടേയും ഫലം രൈക്വന് അറിയാവുന്നത് മറ്റാര്‍ക്കങ്കിലും അറിയാമെങ്കില്‍ അവര്‍ക്കും അത്രയും ഫലം ലഭിക്കുന്നു. ഇപ്രകാരമുള്ളവനാണ് ആ രൈക്വന്‍ .
ചൂതുകളിയില്‍ ഉപയോഗിക്കുന്ന നാല് ഭാഗങ്ങളുണ്ട്. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ പകിടയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്ന് എഴുതിയിട്ടുള്ള പകിടയ്ക്ക് കലി എന്നു പേരു പറയും. രണ്ട് എന്നതിന് ദ്വാപാരം എന്നും മൂന്ന് എന്നതിന് ത്രേതാ എന്നും നാലിന് കൃതം എന്നും പേരുകള്‍ വിളിക്കും.
ആ വണ്ടിക്കാരന്‍ രൈക്വനെ ഉടനെതന്നെ കണ്ടെത്തണം. നമുക്ക് ഉടനെ അവനെ കാണണം. രാജാവ് ആജ്ഞാപിച്ചു.
ഉത്തരവുപോലെ. ദ്വാരപാലകന്‍ രൈക്വനെ തേടി പുറപ്പെട്ടു. ക്ഷത്രിയന് ശൂദ്രസ്ത്രീയില്‍ ജനിച്ച ആ ദ്വാരപാലകന്‍ നല്ലൊരു തേരാളി കൂടി ആയിരുന്നു. രാജ്യത്തുള്ള എല്ലാ വണ്ടിക്കാരെക്കുറിച്ചും ദ്വാരപാലകന്‍ അന്വേഷണം നടത്തി. തേരാളികള്‍ , കുതിരക്കാര്‍ , ആനക്കാര്‍ , വള്ളക്കാര്‍ , തുടങ്ങി പലതരം വാഹനങ്ങള്‍ ഒടിക്കുന്നവരെ ദ്വാരപാലകന്‍ കണ്ടെത്തി. പക്ഷേ അവര്‍ക്കിടയിലെങ്ങും രൈക്വന്‍ എന്നൊരാള്‍ ഉണ്ടായിരുന്നില്ല. വളരെ അന്വേഷിച്ചിട്ടും രൈക്യനെ കണ്ടെത്താനാകാതെ വിഷണ്ണനായി ദ്വാരപാലകന്‍ കൊട്ടാരത്തില്‍ മടങ്ങിയെത്തി. അയാള്‍ രാജാവിനെക്കണ്ട് പറഞ്ഞു:
സ്വാമിന്‍ , എനിക്ക് വണ്ടിക്കാര്‍ക്കിടയില്‍ രൈക്വനെ കണ്ടു പിടിക്കാന്‍ സാധിച്ചില്ല. അങ്ങനെ ഒരുവനെ എങ്ങും കാണുന്നില്ല.
എടോ, താന്‍ രൈക്വനെ എവിടെയാണ് അന്വേഷിച്ചത് ? അവന്‍ വെറുമൊരു വണ്ടിക്കാരനെന്ന് കരുതിയോ? ബ്രഹ്മജ്ഞാനികളുടെ ഇടയില്‍പ്പോയി രൈക്വനെ അന്വേഷിക്കുക.
അതുകേട്ട് ദ്വാരപാലകന്‍ വീണ്ടും പുറപ്പെട്ടു. പലരും പറഞ്ഞുകേട്ട് അവന്‍ ഒരു കുഗ്രാമത്തിലെത്തി. അവിടെ കുതിരകളോ തേരാളിയോ ഇല്ലാതെ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പഴയ ശകടം കണ്ടു. ആ ശകടത്തിന്റെ കീഴില്‍ മുഷിഞ്ഞ വേഷം ധരിച്ച് ഒരാള്‍ കുത്തിയിരിക്കുന്നതു കണ്ടു. ശരീരത്തില്‍ വല്ലാതെ അഴുക്കുപുണ്ട അയാള്‍ ശരീരം ശക്തിയായി ചൊറിയുന്നുണ്ടായിരുന്നു. ദ്വാരപാലകന്‍ സംശയത്തോടെ അയാളുടെ അടുത്തു ചെന്നിട്ട് വിളിച്ചു ചോദിച്ചു:
ഭഗവാന്‍ , അങ്ങുതന്നയാണോ വണ്ടിക്കാരനായ രൈക്വന്‍ ?
ചോദ്യം കേട്ട് അയാള്‍ അലക്ഷ്യമായി ദ്വാരപാലകനെ നോക്കി. എന്നിട്ട് എന്തുവേണമെന്ന് കണ്ണുകൊണ്ട് ആംഗ്യഭാഷയില്‍ ചോദിച്ചു:
ഞാന്‍ ജാനശ്രുതി രാജാവിന്റെ ദ്വാരപാലകനാണ്. നീ വണ്ടിക്കാരനായ രൈക്വനെങ്കില്‍ പുറത്തേയ്ക്കു വരിക. ദ്വാരപാലകന്‍ കല്പിച്ചു. ആ കല്പന കേട്ടിട്ടും വണ്ടിയ്ക്കടിയില്‍ ചടഞ്ഞുകൂടിയിരിക്കുന്ന മനുഷ്യനില്‍ വലിയ ഭാവവ്യത്യാസമൊന്നും പ്രകടമായില്ല. അപ്പോള്‍ അതുവഴി വന്ന ചിലരോടായി അന്വേഷിച്ചിട്ട് അത് വണ്ടിക്കാരനായ രൈക്വനാണെന്ന് ദ്വാരപാലകന്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ തന്നെ അയാള്‍ മടങ്ങിപോയി. രൈക്വനെ കണ്ടുപിടിച്ച വിവരം വേഗം രാജാവിനെ അറിയിച്ചു.
രൈക്വനെ നേരില്‍ ചെന്നു കാണുവാന്‍തന്നെ ജാനശ്രുതിനിശ്ചയിച്ചു ദ്വാരപാലകനില്‍നിന്ന് മനസ്സിലാക്കിയ രൈക്വന്റെ ഭൗതിക അവസ്ഥയില്‍ നിന്ന് അയാളെ രക്ഷിക്കമെന്ന് രാജാവിനു തോന്നി. അറുന്നൂറ് നല്ലയിനം പശുക്കള്‍ , കഴുത്തിലണിയാന്‍ ഒരു മാല, പെണ്‍കോവര്‍കഴുതകള്‍ വലിക്കുന്ന മനോഹരവും ചിത്രപ്പണികള്‍ നിറഞ്ഞതുമായ ഒരു രഥം എന്നിവയോടുകൂടി രാജാവ് രൈക്വന്റെ അടുത്തേയ്ക്ക് പുറപ്പെട്ടു. രൈക്വനെ നേരില്‍ കണ്ട് ആദ്യം വിസ്മയത്തിന്റേയും അമ്പരപ്പിന്റേയും പരകോടിയിലെത്തി.
വണ്ടിക്കീഴില്‍ ഒതുങ്ങിയിരിക്കുന്ന ഈ ദരിദ്രന്‍ ഒരു മഹാത്മാവും ജ്ഞാനിയും സിദ്ധനുമാണെന്ന് ആരും വിചാരിക്കുകയില്ല. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇദ്ദേഹത്തിന്റെ നില എത്രയധികംഉന്നതമാണ്. അറിവില്‍ , രാജാവായ താന്‍ ഈ സാധുമനുഷ്യനു മുമ്പില്‍ സമനല്ലെന്ന് ഹംസങ്ങള്‍ പറഞ്ഞത് രാജാവ് വീണ്ടും സ്മരിച്ചു. ആ സ്മരണയില്‍ അദ്ദേഹം രൈക്വനെ നമസ്ക്കരിച്ചു.
അല്ലയോ രൈക്വാ, ഈ അറുന്നൂറു പശുക്കളും, ഈ കണ്ഠഹാരവും ഈ രഥവും ഞാന്‍ അങ്ങയ്ക്കുവേണ്ടി കൊണ്ടു വന്നിരിക്കുകയാണ്. ദയവായി ഇതെല്ലാം അങ്ങ് സ്വീകരിച്ച് സ്വന്തമാക്കിയാലും. മഹാജ്ഞാനിയും സിദ്ധനുമായ അങ്ങയെ രാജാവായ ജാനശ്രുതി പൗത്രായണന്‍ ഗുരുവായി വരിക്കുന്നു. അങ്ങ് ഉപാസിക്കുന്ന ദേവതയെപ്പറ്റി എനിക്ക് ഉപദേശം നല്‍കി അനുഗ്രഹിച്ചാലും!
ജാനശ്രുതിയുടെ അഭ്യര്‍ത്ഥനകേട്ട് രൈക്വന് ദേഷ്യം വന്നു. അവന്‍ വണ്ടിക്കിടയില്‍ നിന്ന് പുറത്തേയ്ക്കിറങ്ങി വന്നു. അലസമായി ചിതറിക്കിടക്കുന്ന നീളമേറിയ ജടമുടിയും താടി മീശയും ശക്തിയില്‍ ഇളക്കിയിട്ട് രാജാവിനെ ചുവന്ന കണ്ണുകളോടെ നോക്കി.
എടാ ശൂദ്രാ! രാജാവിന്റെ മുഖത്തു തറപ്പിച്ചു നോക്കിക്കൊണ്ട് രൈക്വന്‍ അലറി. രാജാവും പരിവര്‍ത്തനങ്ങളും ഞെട്ടി വിറച്ച് പിന്നോട്ട് ഒരു ചുവട് മാറി നിന്നു.
നിന്റെ ഈ പശുക്കളും ഹാരവും ഈ രഥവും എനിയ്ക്ക് ആവശ്യമില്ല. ഇതെല്ലാം നിന്റേതായിത്തന്നെ ഇരിക്കട്ടെ.
രാജാവ് എന്തെങ്കിലും പറയുന്നതിനുമുമ്പ് രൈക്വന്‍ വണ്ടിയുടെ കീഴിലേയ്ക്ക് തിരികെക്കയറി. കീറിയ ഒരു വസ്ത്രമെടുത്ത് പുതച്ചു കിടന്നു.
മറ്റു ഗത്യന്തരമില്ലാതെ രാജാവ് കൊട്ടാരത്തിലേയ്ക്ക് മടങ്ങിപ്പോയി. നിരാശയാലും അപമാനത്താലും അദ്ദേഹത്തിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. ആഹാരവും ഉപേക്ഷിച്ചു, രാജ്ഞിയും രാജകുമാരിയുമൊക്കെ ചുറ്റും വന്നുനിന്ന് ആശ്വസിപ്പിച്ചു. താന്‍ എത്രയോ നിസ്സാരനാണെന്ന് രാജാവ്‌ വിചാരിച്ച് വിഷമിച്ചു.
തന്റെ പാരിതോഷികം രൈക്വന് തൃപ്തിതകരമായില്ലെന്ന് ജാനശ്രുതിയ്ക്കു തോന്നി. പിറ്റേ ദിവസം രാവിലെതന്നെ അദ്ദേഹം ആയിര പശുക്കള്‍ , ഒരു മാല, പെണ്‍കോവര്‍കഴുതകളെ പൂട്ടിയ രഥം എന്നിവയ്ക്കു പുറമേ തന്റെ പുത്രിയായ രാജകുമാരിയേയും കൂട്ടിക്കൊണ്ട് രൈക്വന്റെ അടുക്കല്‍ ചെന്നു. രൈക്വന്‍ ശകടത്തിന്റെ പുറത്തിരുന്ന് ഇളവെയില്‍ കായുകയ്യായിരുന്നു.
ജനശ്രുതി ഭവ്യതയോടെ രൈക്വനെ സമീപിച്ചു.
അല്ലയോ രൈക്വാ, ആയിരം പശുക്കളും മാലയും, ഈ രഥവും നിനക്കുവേണ്ടി കൊണ്ടുവന്നിരിക്കുന്നു. മാത്രവുമല്ല ഇതാ എന്റെ ഏകപുത്രിയായ രാജകുമാരിയെക്കൂടി കൊണ്ടുവന്നിരിക്കുന്നു. ഇവളെ ഭാര്യയായി അങ്ങു സ്വീകരിച്ചാലും. അതിനും പുറമേ അങ്ങ് ഇരിക്കുന്ന ഈ ഗ്രാമവും അങ്ങേയ്ക്കു തന്നിരിക്കുന്നു. ഇതെല്ലാം സ്വീകരിച്ചുകൊണ്ട് അല്ലയോ സ്വാമിന്‍ എന്നെ ശിഷ്യനായി കരുതിയാലും. അങ്ങ് ഉപാസിക്കുന്നത് ഏതൊരു ദേവതയെ ആണെന്ന് എനിക്ക് ഉപദേശിച്ചു തന്നാലും.
ഇതുകേട്ട് രൈക്വന്‍ എഴുന്നേറ്റ് ജാനശ്രുതിയുടെ അരികില്‍ വന്നു. പശുക്കള്‍ , മല, രഥം, രാജകുമാരി എന്നിവകളെ ചുറ്റിനടന്നു കണ്ടു. ബുദ്ധിമതിയും കന്യകയുമായ രാജകുമാരിയെക്കണ്ടിട്ട് രൈക്വന്‍ കുറേനേരം അവളെ നോക്കി നിന്നു.വിദ്യാദാനത്തിന് അവള്‍ ഉത്തമയെന്ന് രൈക്വന്‍ മനസ്സിലാക്കി. ഇവളെ ഇപ്പോള്‍ സ്വീകരിക്കുകയാണെങ്കില്‍ അറിവ് പകര്‍ന്നു നല്‍കി വളര്‍ത്തുവാനാകും. രൈക്വന് സംതൃപ്തിയായി. അവന്‍ രാജാവിനെ അരികിലേയ്ക്ക് വിളിച്ചു.
ഹേ ശൂദ്ര, നീ പശുക്കളേയും മറ്റും കൊണ്ടുവന്നത് ഉത്തമം ആയി. നല്ലത്. ഞാന്‍ എല്ലാത്തിനേയും സ്വീകരിക്കുന്നു. ഈ കന്യക വിദ്യാദാനത്തിന് ഉത്തമയാണ്. ഇവര്‍ നിമിത്തം നീ എന്നെ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്തുമാകട്ടെ നിന്നെ ഞാന്‍ ശിഷ്യനായി സ്വീകരിച്ചിരിക്കുന്നു. ശുഭമുഹൂര്‍ത്തത്തില്‍ ഉപദേശം നല്‍കുന്നതാണ്.
രാജാവ് സന്തുഷ്ടനായി. രൈക്വന്‍ വസിച്ചിരുന്ന ഗ്രാമം അദ്ദേഹം രൈക്വനു സ്വന്തമായി നല്‍കി ആ ഗ്രാമത്തില്‍ വസിച്ചിരുന്ന മറ്റുള്ളവരെ അവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. നല്ല വീഥികള്‍ , പുന്തോട്ടങ്ങള്‍ , കൃഷിസ്ഥലങ്ങള്‍ , മാളികകള്‍ , കുളങ്ങള്‍ എന്നിവ നിര്‍മ്മിച്ച് ആ ഗ്രാമത്തെ മനോഹരമാക്കി. രാജകന്യകയെ ആ ഗ്രാമത്തില്‍ പാര്‍പ്പിച്ച് അവള്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഭൃത്യന്മാരേയും നല്‍കി. ആ ഗ്രാമം രൈക്വപര്‍ണ്ണം എന്ന പേരില്‍ പ്രശസ്തമായിത്തീര്‍ന്നു.
രൈക്വന് യഥേഷ്ടം തപസ്സ് അനുഷ്ഠിക്കുന്നതിനും വിദ്യാദാനം നിര്‍വ്വഹിക്കുന്നതിനുമുള്ള പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തി. മഹാവൃക്ഷ ദേശത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഗ്രാമ ത്തെയും രൈക്വനു നല്‍കി.
രാജ്യഭരണം താല്ക്കാലികമായി മറ്റുള്ളവരെ ഏല്പിച്ചപിച്ചിട്ട് രാജാവും രൈക്വനോടൊപ്പം താമസിച്ചു. തികച്ചു. താമസിച്ചു. തികച്ചും ലളിതമായ രീതിയിലും ശിഷ്യഭാവത്തിലും ജാനശ്രുതി കഴിഞ്ഞുകൂടി.
ഉപദേശത്തിന് കാലമായെന്ന് തോന്നിയപ്പോള്‍ രൈക്വന്‍ ശാന്തഭാവത്തില്‍ ജാനശ്രുതിയെ അരികില്‍ വിളിച്ചു.
പുണ്യാത്മാവേ, അന്നദാനം ചെയ്യുന്നവനെന്ന അഭിമാനവും രാജാവെന്ന അഹന്തയും താങ്കള്‍ക്ക് ഇപ്പോഴില്ല. രജസ്തമോഗുണങ്ങള്‍ കെട്ടടങ്ങിയ നിങ്ങള്‍ സംവര്‍ഗ്ഗവിദ്യയ്ക്ക് അധികാരിയായിരിക്കുന്നു. നിങ്ങള്‍ക്കിപ്പോള്‍ ഒന്നിലും ദുഃഖം കാണുന്നില്ല. അതിനാല്‍ ശൂദ്രത്വവുമില്ല. എന്റെ ഉപാസന ഞാന്‍ നിങ്ങള്‍ക്ക് ഉപദേശിച്ചു തരാം. സമിത്പാണിയായി വന്നിരുന്നാലും.
ശുഭദിനത്തില്‍ ശുഭ്രവസ്ത്രധാരിയും സമിത്പാണിയുമായി ജാനശ്രുതി രൈക്വനെ സമീപിച്ചു. നമസ്ക്കരിച്ചിട്ട് അടുത്തിരുന്നു. രൈക്വന്‍ ശാസ്ത്രവിധിപ്രകാരം ആത്മോപദേശം കൊടുത്തു.
സംവര്‍ഗ്ഗ വിദ്യയെന്നാല്‍ എല്ലാത്തിനേയും ഗ്രഹിക്കുന്ന വിദ്യയെന്നാണ് അര്‍ത്ഥം. എല്ലാത്തിനേയും ഗ്രഹിക്കുന്നത് ആത്മാവാണ്. ഇതിന് ദേവന്മാരുടെ കൂട്ടത്തില്‍ വായുവിന്റെ സ്ഥാനവും ഇന്ദ്രിയങ്ങളില്‍ പ്രാണന്റെ സ്ഥാനവുമാണ്. അധിദൈവത ദര്‍ശനത്തില്‍ വായുവാണ് സംവര്‍ഗ്ഗം. എല്ലാത്തിനേയും ഗ്രഹിക്കുവാനുള്ള ശേഷി വായുവിനാണ് ഉള്ളത്. വായു വീശുമ്പോള്‍ അഗ്നി ആളിക്കത്തുന്നത് കണ്ടിടേടില്ലോ? തീ അണയുമ്പോള്‍ അത് വായുവില്‍ തന്നെ ലയിക്കുന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ അത് വായുവില്‍ തന്നെ ലയിക്കുന്നു. ചന്ദ്രന്‍ അസ്തമിക്കുമ്പോള്‍ അതും വായുവില്‍ ലയിക്കും. വെള്ളം വറ്റുമ്പോള്‍ അതും വായുവില്‍ ചേരുന്നു. ഇത് വായുവിന്റെ പ്രത്യേകതയാണ്.
ഇനി ആത്മാവിനെ സംബന്ധിക്കുന്ന സംവര്‍ഗ്ഗത്തെപ്പറ്റി പറയാം. ഇവിടെ പ്രാണനാണ് എല്ലാത്തിനേയും ഗ്രഹിക്കുന്നത്. പുരുഷന്‍ ഉറങ്ങുമ്പോള്‍ അവന്റെ ഇന്ദ്രിയങ്ങള്‍ എവിടെ പോകുന്നു? വാഗാദി ഇന്ദ്രിയങ്ങളെല്ലാം പ്രാണനെയാണ് പ്രാപിക്കുന്നത്. എല്ലാം പ്രാണനെ ആശ്രയിച്ച് നില്‍ക്കുന്നു. കണ്ണും കാതും മനസ്സും എല്ലാം പ്രാണനെ പ്രാപിക്കുന്നു. പ്രാണനാണ് എല്ലാത്തിനേയും ഗ്രഹിക്കുന്നത്.
വായുവും പ്രാണനും സംവര്‍ഗ്ഗവിദ്യതന്നെ. ഒന്ന് സ്ഥൂലത്തിലും മറ്റേത് സൂക്ഷ്മത്തിലുമാണ്. ഈ പ്രാണനെയാണ് ഉപാസിക്കേണ്ടത്.
പ്രാണനെ ഉപാസിക്കുന്നത് എങ്ങനെയെന്ന് ഒരെക്വന്‍ , ജനശ്രുതിയ്ക്ക് ഉപദേശിച്ചു കൊടുത്തു. അതനുസരിച്ച് മുഖ്യതത്ഫലമായി അദ്ദേഹത്തില്‍ ആനന്ദാനുഭൂതികളുണ്ടായി. ക്രമേണ ബ്രഹ്മവിദ്യാതല്പരനായി സാധനകളനുഷ്ഠിച്ചു. കാലാന്തരത്തില്‍ ജാനശ്രുതിയ്ക്ക് സിദ്ധിജ്ഞാനാദികള്‍ കൈവന്നു. നിത്യമായ ആനന്ദത്തെ അനുഭവിക്കുവാനും കീര്‍ത്തിമാനും തേജസ്വിയുമായിത്തീര്‍ന്നു.
ഓം തത് സത്
അവലംബം
ഛാന്ദോഗ്യോപനിഷത്ത്

Read More »

മൂന്നു ബ്രഹ്മചാരിമാര്‍


മൂന്നു ബ്രഹ്മചാരിമാര്‍

ആശ്രമത്തിനു സമീപത്തുകൂടി ശാന്തമായൊഴുകുന്ന നദിയുടെ തീരത്ത്‌, എകാന്തമായൊരിടം. കരയില്‍നിന്ന് വെള്ളത്തിലേക്ക് നീണ്ടുകിടക്കുന്ന വലിയ പാറയുടെ പുറത്ത് ശലവാന്റെ പുത്രനായ ശിലകന്‍ വിദൂരതയിലേക്ക് കണ്ണുംനട്ട് ഇരുന്നു. അവന്റെ മനസ്സുനിറയെ ചിന്തകള്‍ ചേക്കേറിക്കളിയ്ക്കുകയായിരുന്നു.
ആശ്രമത്തിലെ പതിവ് കര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും ശാസ്ത്രപഠനവും കഴിഞ്ഞ് നേരം കിട്ടുമ്പോഴൊക്കെ ഈ പാറയുടെ പുറത്ത്‌ വന്നിരിക്കും. അവിടെ വന്നിരുന്നാല്‍ വിശാലമായ ഭൂപ്രദേശം കാണാം. നിരന്നൊഴുകുന്ന നദി വളരെ ദൂരം വരെ പോകും. നദീതീരത്ത്‌ വരുന്ന പലതരം മൃഗങ്ങള്‍, പക്ഷികള്‍, വനവാസികള്‍ തുടങ്ങിയവകളൊക്കെ കണ്ണിനു കാഴ്ചയാകും. അന്നന്ന് ആശ്രമത്തില്‍ പഠിപ്പിക്കുന്നത് മനഃപാഠമാക്കാനും മനനം ചെയ്യാനും കൂടി പറ്റിയ ഒരിടമാണത്. വെയിലാറിത്തുടങ്ങുമ്പോള്‍ അവിടെ നിന്നെഴുന്നെല്‍ക്കുന്നതാണ് പതിവ്. പിന്നെ കുളിക്കാനും സന്ധ്യാവന്ദനാദികള്‍ക്കുമുള്ള നേരമായി.
ഓം നമഃ ആരോ പിന്നില്‍ നിന്ന് വിളിക്കുന്നതുകേട്ട് ശിലകന്‍ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു. തിരിഞ്ഞുനോക്കി. ചികിതായനന്റെ പുത്രനായ ദാല്ഭ്യനും ജീവലന്റെ പുത്രനായ പ്രവാഹണനും നദീതീരത്ത് നില്‍ക്കുന്നതു കണ്ടു.
ഞങ്ങള്‍ക്ക് അവിടേയ്ക്കു വരാമല്ലോ? പ്രവാഹന്‍ ഉറക്കെ വിളിച്ചു ചോദിച്ചു.
തീര്‍ച്ചയായും വരാം മെതിയടികള്‍ താഴെ വയ്ക്കുമല്ലോ. ശിലകന്‍ എഴുന്നേറ്റുനിന്ന് തന്റെ മിത്രങ്ങളെ സ്വാഗതം ചെയ്തു.
മൂന്നുപേരും ആശ്രമവാസികളാണ്. നന്നായിട്ട് വേദശാസ്ത്രാദികള്‍ അഭ്യസിച്ചിട്ടുണ്ട്. ഗുരുപദേശവും വേണ്ടത്ര കിട്ടിയിട്ടുണ്ട്. ഉദ്ഗീഥവിദ്യയില്‍ ഇവര്‍ക്കുള്ള സാമര്‍ത്ഥ്യം ധാരാളം യാഗശാലകളില്‍ തെളിയിക്കപ്പെട്ടതാണ്. യാഗവേദിയില്‍ ഉദ്ഗാതാക്കളായിരുന്ന് സാമമാന്ത്രങ്ങളെ ഗാനം ചെയ്യുവാനുള്ള ഇവരുടെ കഴിവ് പണ്ഡിതന്‍മാരെക്കൂടി വിസ്മയഭരിതരാക്കിയിട്ടുണ്ട്. ഉദ്ഗീഥ വിദ്യാകുലന്‍മാരാണ് മൂവരും.
ദാല്ഭ്യനും പ്രവാഹണനും പാറയുടെ മുകളിലേയ്ക്ക് കയറി വന്നു.
മുമ്പൊക്കെ ഞാനും ഇവിടെ വന്നിരുന്ന് ധ്യാനിക്കാറുണ്ടായിരുന്നു. പ്രവാഹണന്‍ പാറയില്‍ ഇരിക്കുന്നതിനിടയില്‍ പറഞ്ഞു. തുടര്‍ന്നു: ഇപ്പോള്‍ സമയക്കുറവുകൊണ്ട് എല്ലാം ആശ്രമത്തില്‍ തന്നെയാക്കി.
ശിലകന്‍ വെറുതെ ഒന്നു പുഞ്ചിക്കുക മാത്രം ചെയ്തു.
ശിലകാ, നിങ്ങളുടെ ഉദ്ഗീഥഗാനത്തിന്റെ പ്രയോഗസാമര്‍ത്ഥ്യവും വശ്യതയും ഈ മനോഹരസ്ഥലത്ത് ഇരുന്നു കൊണ്ടുള്ള സാധനയുടെ ഫലം തന്നെ! സംശയമില്ല. ഈ പാറക്കെട്ടില്‍ നദീജലം തട്ടി ഉയരുന്ന സ്വരസംഗീതം ഇതാ എന്റെ മനസ്സില്‍ വേദമന്ത്രങ്ങളെ ഉണര്‍ത്തുന്നു! ഹായ് ! സ്വര്‍ഗ്ഗാനുഭൂതി ! നാമം, ജലമര്‍മ്മരങ്ങളോട് സമന്വയിക്കുന്നുവോ? പ്രാണനില്‍ അനുഭൂതികള്‍ ഉയരുന്നുവോ? ദാല്ഭ്യന്‍ നന്നായി സംസാരിച്ചു തുടങ്ങി.
ദാല്ഭ്യാ, നിങ്ങള്‍ ഒരു പ്രാപഞ്ചികനെപ്പോലെ വാക്കുകളുടേ തേന്‍മഴ ചൊരിയുകയാണ്. ഞാനാകട്ടെ ഈ സ്ഥലത്തെ സാധനയ്ക്കുവേണ്ടി മാത്രം തെരഞ്ഞെടുത്തതാണ്. ശിലകന്‍ പറഞ്ഞു.
താങ്കളുടെ ഏകാന്തതയെയോ സാധനയെയോ തടസ്സപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണം. സത്യത്തില്‍ ഇവിടെ ഞങ്ങള്‍ ഇപ്പോള്‍ വന്നത് ബ്രഹ്മവിദ്യയിലെ ചില സംശയങ്ങളെക്കുറിച്ച് വിചാരം ചെയ്യാനാണ്. പ്രവാഹണന്‍ ശാന്തനായി, എന്നാല്‍ ഗൗരവപൂര്‍വ്വം പറഞ്ഞു.
ഉത്തമം. നമ്മള്‍ ഉദ്ഗീഥകുശലന്മാരണല്ലോ. ശരി. നമുക്ക് ഉദ്ഗീഥ വിഷയത്തെപ്പറ്റി സംസാരിക്കാം. ശിലകന്‍ ഒരു നിര്‍ദ്ദേശം വച്ചു.
ഉദ്ഗീഥവിദ്യയെപ്പറ്റി ചിലത് കൂടുതലായി നിന്നില്‍ നിന്ന് അറിയാനുണ്ട്. ചില സംശയങ്ങള്‍ എത്ര വിചാരിച്ചിട്ടും നശിക്കുന്നില്ല. ഇത്രയും പറ്റിയ ഒരവസരം നമുക്ക് മൂന്നുപേര്‍ക്കും മുമ്പൊരിക്കലും ഒത്തു കിട്ടിയിട്ടുമില്ല. എന്ന് നമുക്ക് വിശദമായി സംസാരിക്കാം. ദാല്ഭ്യന്‍ പറഞ്ഞു.
അപ്രകാരം ആകട്ടെ എന്ന് പറഞ്ഞുകൊണ്ട് ശിലകന്‍ അവര്‍ക്കരുകില്‍ ഇരുന്നു. മൂവരും കുറേനേരം മൗനമായിട്ടിരുന്നു. അധ്യയനത്തിനുമുമ്പ് അനുഷ്ഠിക്കാറുള്ള ശാസ്ത്രാചരണം നടത്തി. ആചമിച്ച് അംഗന്യാസവും കരന്യാസവും ചെയ്തു. ഗുരുസ്മരണയും വേദസ്തുതിയും നടത്തി.
വീണ്ടും കുറേനേരം അവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. പിന്നെ കുറേനേരം മൂവരും മൗനമായിട്ടിരുന്നു. ആ മൗനത്തെ ഭഞ്ജിച്ചത് പ്രവാഹണന്റെ അപേക്ഷയാണ്.
അറിവില്‍ ഞാന്‍ നിങ്ങള്‍ക്കുമുമ്പില്‍ വളരെ ചെറിയവനാണ്. അതുകൊണ്ട് പുജ്യപാദരായ നിങ്ങള്‍ രണ്ടുപേരും ആദ്യം സംസാരിക്കണം. ബ്രഹ്മജ്ഞാനികളായ നിങ്ങള്‍ പറഞ്ഞത് ഞാന്‍ കേട്ടുകൊണ്ടിരിക്കാം. പ്രവാഹണന്‍ ഒന്നു കൈകള്‍ കൂപ്പിയിട്ട് കാതോര്‍ത്തിരുന്നു.
എങ്കില്‍ നിങ്ങള്‍ ആരംഭിക്കണം ദാല്ഭ്യന്‍ , ശിലകനോട് പറഞ്ഞു.
ആകട്ടെ. ഞാന്‍ നിങ്ങളോട് ചിലത് ചോദിക്കട്ടെ? ശിലകന്‍ ആരാഞ്ഞു.
ചോദിച്ചുകൊള്ളുക. ദാല്ഭ്യന്‍ ചോദ്യത്തെ നേരിടാന്‍ തയ്യാറായി.
നാം ഉദ്ഗാതാക്കളായി സാമം ഗീതം ചെയ്യാറുള്ളവരാണല്ലോ. എങ്കില്‍ ഈ സാമത്തിന്റെ ഗതി എന്തിനെ ആശ്രയിച്ചാണ് ?
സ്വരം! ദാല്ഭ്യന്‍ ഉടനെ മറുപടി കൊടുത്തു.
സ്വരത്തിന്റെ ആശ്രയം എന്താണ് ?
പ്രാണന്‍ .
പ്രാണന്റെ ആശ്രയം എന്താണ് ?
അന്നം.
അന്നത്തിന്റെ ആശ്രയം എന്താണ് ?
ജലം.
ജലത്തിന്റെ ആശ്രയം എന്താണ് ?
ജലത്തിന്റെ ആശ്രയം സ്വര്‍ഗ്ഗലോകമാണ്. അവിടെ നിന്നാണല്ലോ മഴ പെയ്യുന്നത് !
ആ സ്വര്‍ഗ്ഗലോകത്തിന്റെ ആശ്രയം എന്താണ് ?
സ്വര്‍ഗ്ഗത്തിനപ്പുറത്തേക്കുറിച്ച് ചിന്തിക്കേണ്ടതില്ല. കാരണം ഉദ്ഗീഥത്തെ ഗാനം ചെയ്ത് നാം സ്വര്‍ഗ്ഗത്തിലെത്തിക്കുകയാണ്. സ്വര്‍ഗ്ഗത്തിനപ്പുറത്തേക്ക് ഉദീഗീഥമന്ത്രത്തെ ആര്‍ക്കും നയിക്കാനാവില്ല. അതിനാല്‍ നമുക്ക് സാമത്തെ സ്വര്‍ഗ്ഗലോകത്ത് നിര്‍ത്താം. സാമവേദമെന്നാല്‍ സ്വര്‍ഗ്ഗലോകത്തെ അറിയുകയാകുന്നു. സാമം, സ്വര്‍ഗ്ഗത്തെ സ്തുതിക്കുന്നതാണ്. സ്വര്‍ഗ്ഗീയമാണ് സാമം. യഥാര്‍ത്ഥത്തില്‍ സാമം, സ്വര്‍ഗ്ഗലോകമാകുന്നു. ദാല്ഭ്യന്‍ ഇങ്ങനെ വിസ്തരിച്ച് ഒരു മറുപടി നല്‍കി. അതുകേട്ട് തല വിലങ്ങനെയാട്ടി ശിലകന്‍ പ്രഷേധിച്ചു.
ദാല്ഭ്യാ, നിനക്ക് തെറ്റി. നീ പ്രയോഗിക്കുന്ന സാമവേദം നിശ്ചയമായും നിനക്ക് ഉറച്ചിട്ടില്ല. അതിന്റെ പൊരുള്‍ മനസ്സിലായിട്ടുമില്ലെന്ന് വ്യക്തം. നിന്റെ വശമുള്ള സമാവേദം ആത്മാവില്‍ പ്രതിഷ്ഠിതവുമില്ല. നിനക്ക് സത്യത്തില്‍ സാമത്തില്‍ അറിവില്ലെന്ന് തോന്നുന്നു. ഈ സമയത്ത് സാമവേദ ജ്ഞാനനായ, നിന്റെ ഭൂമിയില്‍ പതിക്കട്ടെ, എന്നെങ്ങാനും പറഞ്ഞാല്‍ നിശ്ചയമായും നിന്റെ തല ഭൂമിയില്‍ വീണതുതന്നെ.
ശിലകന്‍ ഇങ്ങനെ കര്‍ശനമായി പറഞ്ഞപ്പോള്‍ ദാല്ഭ്യന് വിഷമം തോന്നി.
തനിക്ക് കൂടുതല്‍ അറിവുണ്ടാകണം എന്ന വിചാരത്തോടെ ദാല്ഭ്യന്‍ വിനയപൂര്‍വ്വം പറഞ്ഞു.
ഞാന്‍ ഒരു കാര്യം അങ്ങയില്‍ നിന്ന് അറിയാന്‍ ആഗ്രഹിക്കുന്നു.
എന്താണ് ശിലകന്‍ ചോദിച്ചു.
സ്വര്‍ഗ്ഗലോകത്തിന്റെ ആശ്രിതത്തെക്കുറിച്ച് എനിക്കറിവില്ല. സത്യത്തില്‍ സ്വര്‍ഗ്ഗലോകത്തിന്റെ ഗതി എന്താണ് ?
പറയാം. പറയുന്നത് വിചാരം ചെയ്യണം. ഈ ലോകമാണ് സ്വര്‍ഗ്ഗലോകത്തിന്റെ ആശ്രയം. ഈ ലോകത്തു ചെയ്യുന്ന പ്രവൃത്തികളെ ആശ്രയിച്ചാണ് സ്വര്‍ഗ്ഗാദിലോകങ്ങള്‍ ലഭിക്കുക എന്നറിയുക
എങ്കില്‍ ഈ ലോകത്തിന്റെ ആശ്രയം എവിടെയാണ് ?
പ്രതിഷ്ഠാഭൂതമായ ഈ ലോകത്തെ അതിക്രമിച്ച് സാമത്തെ മറ്റെങ്ങും കൊണ്ടുപോകരുത്. നമുക്ക് പ്രതിഷ്ഠാഭൂതമായ ഈ ലോകത്തു തന്നെ സാമത്തെ പ്രതിഷ്ഠിക്കാം. എന്തെന്നാല്‍ സാമം പ്രതിഷ്ഠാരൂപത്തിലാണല്ലോ സ്തുതിക്കപ്പെടുന്നത് .
അതുവരെ ഇതെല്ലാം കേട്ടുകൊണ്ടിരുന്ന പ്രവാഹണന്‍ കര്‍ശനമായി പറഞ്ഞു.
ശിലകാ, നീ സാമത്തെക്കുറിച്ച് ഇപ്പോള്‍ ഇവിടെ പറഞ്ഞത് ശരിയല്ല. ഈ സമയത്ത് ആരെങ്കിലും ഇതു കേട്ടിട്ട് നിന്റെ തല താഴെ വീഴട്ടെ എന്നു പറയുകയാണെങ്കില്‍ അത് സംഭവിക്കും.
പ്രവാഹണന്റെ താക്കീത് ശിലകനെ അസ്വസ്ഥമാക്കി. അദ്ദേഹം കൂടുതല്‍ അറിയാന്‍ അഗ്രഹിച്ചു .
ഞാന്‍ ഇക്കാര്യത്തില്‍ അങ്ങയില്‍ നിന്നും സത്യം അറിയാന്‍ ആഗ്രഹിക്കുന്നു.
അറിഞ്ഞുകൊള്ളുക എന്ന് പ്രവാഹണന്‍ സമ്മതിച്ചു.
ഈ ലോകത്തിന്റെ ഗതി (ആശ്രയം) എന്താണെന്ന് എനിക്കറിയണം.
ആകാശമാണ് ഈ ലോകത്തിന് ആശ്രയം. എന്തെന്നാല്‍ ഈ സമസ്തഭൂതങ്ങളും ആകാശത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ഒടുവില്‍ ഇവയെല്ലാം ആകാശത്തില്‍ തന്നെയാണ് ലയിക്കുന്നതും. ആകാശമാണ് എല്ലാത്തിലും വെച്ച് വലുത്. അതുകൊണ്ട് എല്ലാത്തിനും ആശ്രയമായിരിക്കുന്നത് ആകാശമാണ്. എല്ലാവരും ആകാശത്തെ ആശ്രയിക്കുന്നു.
ആകാശവും ഉദ്ഗീഥവും തമ്മില്‍ എന്തു ബന്ധമാണുള്ളത് ?
രണ്ടും ഒന്നുതന്നെയാന്ന് ജ്ഞാനികള്‍ക്ക് ബോധ്യമാകും. ആകാശം കൊണ്ടറിയപ്പെടുന്നത് ഉദ്ഗീഥമാണ്.
ആകാശവും ഉദ്ഗീഥവും ഒന്നെന്ന് എങ്ങനെ പറയാനാകും?
യാഗങ്ങളില്‍ ഗീതം ചെയ്യപ്പെടുന്ന ഉദ്ഗീഥം ഓങ്കാരമാണ്. അതായത് പരബ്രഹ്മം. സമസ്ത ഭൂതങ്ങളും ആ ആത്മാവില്‍ നിന്നുണ്ടാകുന്നു. അന്ത്യത്തില്‍ അതില്‍തന്നെ വിലയം പ്രാപിക്കുന്നു. പരമോത്കൃഷ്ടവും അനന്തവുമാണ് ഓങ്കാരം അതുതന്നെ ഉദ്ഗീഥം. പരമാത്മഭൂതമായ ആകാശവും അതു തന്നെ. ആകാശതത്ത്വത്തില്‍ നിന്നാണ് വാക്കുണ്ടായിരിക്കുന്നത്. വാക്കു തന്നെ ഗീഥം. വാക്ക് ശബ്ദത്തെ ദ്യോതിപ്പിക്കുന്നതാണ്. ശബ്ദം ആകാശത്തില്‍ നിന്നുണ്ടാകുന്നതും ആകാശത്തില്‍ വിലയം പ്രാപിക്കുന്നതുമാകുന്നു. ആകാശം അനന്തവും പരമോത്കൃഷ്ടവുമാകുന്നു. ഇപ്രകാരം ഉദ്ഗീഥത്തെ ശരിയായിട്ടറിഞ്ഞ് ഉപാസിക്കുന്നവന്റെ ജീവിതം ധന്യമായിത്തീരുന്നു. അവന്‍ ഉത്തരോത്തരം ഉത്കൃഷ്ടങ്ങളെ ജയിക്കുന്നു.
പ്രവാഹണനില്‍ നിന്ന് ഉദ്ഗീഥം ഗാനം ചെയ്യുന്നതിന്റെ തത്ത്വമറിഞ്ഞ ശിലകനും ദാല്ഭ്യനും വിസ്മിതരായി. പ്രാവാഹണന്റെ അറിവിനെ അവര്‍ പ്രശംസിച്ചു. മുതിര്‍ന്നവരും പരിചയസമ്പന്നരുമെന്ന നിലയില്‍ ശിലകനും ദാല്ഭ്യനും ഈ വിധം ഒരറിവ് പ്രവാഹണനില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല.
പ്രവാഹണന്‍ ഒരു ദൃഷ്ടാന്തം കൂടി പറഞ്ഞു കേള്‍പ്പിച്ചു.
മുമ്പു ശുനകപുത്രനായ അതിധന്വാവ് ഈ ഉദ്ഗീഥത്തെ ഉദരശാണ്ഢല്യനുവോണ്ടി ഉപദേശിച്ചു കൊടുത്തു. എന്നിട്ട് ഇപ്രകാരം പറഞ്ഞു. നിന്റെ വംശം ഈ ഉദ്ഗീഥത്തെപ്പറ്റി യഥാവിധി അറിയുന്നിടത്തോളം കാലം ഈ ലോകത്ത് അവരുടെ ജീവിതം ഉത്തരോത്തരം ഉത്കൃഷ്ടമായിക്കൊണ്ടിരിക്കും. അതു പോലെ പരലോകത്തും അവന് സര്‍വ്വോത്കൃഷ്ടമായ അനുഭവമുണ്ടാകും. ഈ ലോകത്തെ മനസ്സിലാക്കി ഉപാസിക്കുന്നവന്റെ ജീവിതം ഈ ലോകത്തും പരലോകത്തും സര്‍വോത്കൃഷ്ടമായ സ്ഥാനത്തെ പ്രാപിക്കും. അതിനാല്‍ നമുക്കും ഇനി അങ്ങനെ ചെയ്യാം.
പ്രവാഹണാ, നിന്റെ അപാരജ്ഞാനത്തിനുമുമ്പില്‍ നമസ്ക്കാരം. എല്ലാമറിയുന്ന നീ വിനയാന്വിതനായി മാറിയിരുന്നുകൊണ്ട് ഞങ്ങളുടെ വാക്കുകള്‍ കേട്ടു. പിന്നെ ഞങ്ങളെ ഉപദേശിച്ചു. ഈ അറിവ് ഞങ്ങള്‍ക്ക് പ്രചോദകമാണ്. നിനക്കു മംഗളം ഭവിക്കട്ടെ. പ്രവാഹണനെ സുഹൃത്തുക്കള്‍ വന്ദിച്ചു.
അങ്ങനെതന്നെ നിങ്ങള്‍ക്കും മംഗളം ഭവിക്കട്ടെ. പ്രവാഹണന്‍ സന്തുഷ്ടനായി.
പരന്നൊഴുകുന്ന നദിയുടെ ഓളങ്ങള്‍ക്കിടയിലേയ്ക്ക് സൂര്യന്‍ ഊളിയിട്ടിറങ്ങാന്‍ നേരമായി. അവര്‍ മൂന്നുപേരും പരസ്പരം നമസ്ക്കരിച്ചിട്ട് എഴുന്നേറ്റു. സ്നാനാദികള്‍ക്കും നിത്യാനുഷ്ഠാനത്തിനും സമയമായതിനാല്‍ പാറപ്പുറത്തു നിന്നിറങ്ങി. ആശ്രമത്തിലേയ്ക്കു യാത്രയായി.
ഓം തത് സത്
അവലംബം
ഛാന്ദോഗ്യോപനിഷത്ത്

Read More »

പ്രാണയോഗക്രിയ




ഈശ്വരനിലേയ്ക്കെത്തുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
മരുന്നുകളോട് വിട പറയാൻ  നിങ്ങൾ ആഗ്രഹിക്കുന്നുവോ?
മനസിന്റെ യജമാനനാകാൻ  നിങ്ങൾ ആഗ്രഹിക്കുന്നുവോ?

എങ്കിൽ  നിങ്ങൾക്കു വേണ്ടിയുള്ളതാണ്‌ പ്രാണയോഗക്രിയ.
വേദോപനിഷത്തുകളിൽ അന്തർലീനമായ അത്ഭുതാവഹമായ സൂക്ഷ്മശരീര ചികിത്സയിലൂടെ മനുഷ്യ മനസിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തൂ!!
എന്താണ്‌ പ്രാണയോഗക്രിയ?
കാൽനൂറ്റാണ്ടു കാലത്തെ കഠിനാധ്വാനത്തിലൂടെയും തപസ്സിലൂടെയും മാനവ സേവനത്തിലൂടെയും ഗുരുപരമ്പരയിൽ നിന്നും ലഭിച്ച ദിവ്യാനുഗ്രഹ പ്രവാഹം ഭാരതീയ സംസ്കാരത്തിനനുസരിച്ച്‌ സദ്ഗുരു ശ്രീ യോഗനന്ദ ശ്രീരാജ് വിഭാവനം ചെയ്തു പ്രാവർത്തികമാക്കിയ സാധനാ മാർഗ്ഗമാണ്‌  പ്രാണയോഗക്രിയ.
ഇന്ദ്രിയങ്ങളെ വലിക്കുന്ന കുതിരകളാകുന്ന മനസ്സിനെ വരുതിയിലാക്കി, പഞ്ചപ്രാണനുകളെയും നിയന്ത്രിച്ച്, ആത്മാവിനെയും ശരീരത്തിനെയും മനസ്സിനെയും ഏകോപിപ്പിച്ച് , നേർരേഖയിലാക്കി, സൂക്ഷ്മ ശരീരത്തിലെ സകലദോഷങ്ങളേയും ഇല്ലായ്മ ചെയ്ത്‌, പരിപൂർണ്ണ മുക്തിയിലേക്ക് നയിക്കുന്ന ദിവ്യവും സമാനതകളില്ലാത്തതുമായ സൂക്ഷ്മശരീര  ചികിത്സാ മാർഗ്ഗമാണ്‌ പ്രാണയോഗക്രിയ.
അശാന്തമായ മനസ്സും ആകുല ചിന്തകളും മാറാരോഗങ്ങളും തകർന്നടിഞ്ഞ ബന്ധങ്ങളും മൂലം ജീവിതം വഴിമുട്ടിയെന്ന്‌ നിങ്ങൾക്ക്‌ തോന്നുന്നുണ്ടോ?
എങ്കിൽ... അസാധ്യമെന്ന്‌ ഇന്നുവരെ നിങ്ങൾ കരുതിയതൊക്കെയും വെറും മിഥ്യയായിരുന്നുവെന്ന് പ്രാണയോഗക്രിയ നിങ്ങളെ ബോധ്യപ്പെടുത്തും.
ഇതിനായി നിങ്ങൾ അതികഠിനമായ ആസനമുറകളോ യമനിയമാദി നിഷ്കർഷകളോ അനുഷ്ഠിക്കേണ്ടതില്ല. അയത്നലളിതമായ ഒരുധ്യാനമാർഗ്ഗത്തിലൂടെ നിങ്ങൾക്ക്‌ നഷ്ടപ്പെട്ടുവെന്ന്‌ നിങ്ങൾ കരുതിയ ജീവിതത്തിലേക്ക്‌, പ്രപഞ്ചത്തിന്റെ സ്നേഹോർജ്ജപ്രവാഹത്തിലേക്ക്‌ ഗുരു  നിങ്ങളെ കൈപിടിച്ച്‌ നടത്തുന്നു.
രോഗികളെ യോഗികളാക്കുന്ന, ദുർബ്ബലനെ ബലവാനാക്കുന്ന – പ്രാണയോഗക്രിയ -
വേദകാല വിജ്ഞാനത്തിന്റെയും ആധുനിക ശാസ്ത്രത്തിന്റെയും സമഞ്ജസമായ സമന്വയം.

മനസ്സിന്‌ ശാന്തത കൈവരുവാൻ
പ്രവൃത്തിയിൽ ഏകാഗ്രത ലഭിക്കുവാൻ
ആരോഗ്യം മെച്ചപ്പെടുത്തുവാൻ
ഉൾക്കരുത്ത്‌ നേടുവാൻ
നേതൃപാടവം ആർജ്ജിക്കുവാൻ
ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കാൻ
സ്നേഹവും സന്തോഷവും ഹ്രൃദയത്തിൽ നിറയ്ക്കാൻ
സമ്പൂർണ്ണ ജീവിതവിജയം കൈവരിക്കാൻ
കോസ്മിക് യോഗാ ഫൌണ്ടേഷൻ
പ്രാണയോഗക്രിയ ലോകോപകാരാർത്ഥം പകർന്നു കൊടുക്കുന്നതിനു വേണ്ടി ,
സദ്ഗുരു ശ്രീ യോഗാനന്ദ ശ്രീരാജിനാൽ അനുഗ്രഹിക്കപ്പെട്ട്‌, തൊടുപുഴ ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച സംഘടനയാണ്‌ കോസ്മിക് യോഗാ ഫൌണ്ടേഷൻ.
ആയിരക്കണക്കിനു് സുമനസ്സുകളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്ന്‌ ഈശ്വരാനുഗ്രഹം ചൊരിഞ്ഞുകൊണ്ട്‌ ഫൌണ്ടേഷൻ വഴി ചിട്ടയായ പരിശീലനം നല്കി വരുന്നു.

Read More »

2013 ഫെബ്രുവരി 17, ഞായറാഴ്‌ച

അനുഭവക്കുറിപ്പ് - കൃഷ്ണൻകുട്ടി


Cosmic Yoga Foundation Thodupuzha, Pranayogakriya, Meditation, Healing, Kriyayoga, Sadhguru, Self realization, Exclusive, Uppukunnu, Divyathma Sree Yogananda Sreeraj


1996 ൽ ഞാൻ അമ്മഭഗവാന്റെ ഭഗവത്‌ ധർമ്മത്തിൽ ചേരുവാനിടയായി. 2006 വരെയുള്ള കാലയളവിൽ ചെന്നൈയിലുള്ള വൺനസ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നും മഹാദീക്ഷ ലവൽ 1, ലവൽ 2 , മോഹദീക്ഷ എന്നിവ സ്വീകരിച്ചു. മുക്തി, ആരോഗ്യം, ഐശ്വര്യം, കുടുംബക്ഷേമം എന്നിവയുടെ ദീക്ഷക്കും, ആത്മജ്ഞാനത്തിനും പ്രാധാന്യം കൊടുക്കുന്ന കൊഴ്സ്സായിരുന്നു അവ.
തുടർന്നു ഒരു വരം ആവശ്യപ്പെടാൻ എനിക്ക്‌ അനുവാദമുണ്ടായി. പെരിങ്ങാശ്ശെരിയിലും സമീപപ്രദേശങ്ങളിലും അന്നൊക്കെ ആത്മഹത്യകൾ പതിവായിരുന്നു. ഈ ആത്മഹത്യകൾ ഇല്ലാതാകണം എന്നതായിരുന്നു എന്റെ അവശ്യം. ജനങ്ങൾക്കു അതിനാവശ്യമായ ആത്മജ്ഞാനം ഉണ്ടാക്കേണ്ടിയിരുന്നു. പത്തിൽ ഒന്ന് ജനങ്ങളെ ബോധവത്കരിക്കേണ്ടിയിരുന്നു. അതിനുവേണ്ടി നോട്ടീസ്സുകളും, വിവരണങ്ങളും കഴിയുന്നത്ര വീടുകളിൽ എത്തിച്ചിരുന്നു. എന്നാൽ അത് വിജയം കണ്ടിരുന്നില്ല.


അങ്ങിനെ ഇരിക്കെ കരിമുണ്ടക്കൽ ശിവൻ പാലായിലുള്ള ഒരു ഗുരുവിനെ പറ്റി പറയുകയും, അദ്ദേഹം ഉപ്പുകുന്നിൽ 21 ദിവസം തപസ്സ് അനുഷ്ടിച്ചുവെന്നും അറിയിക്കുകയുണ്ടായി. ധ്യാനം വഴി ലഭിക്കുന്ന ഊർജ്ജം വഴി മാറാരോഗങ്ങൾ, ഏഴുതലമുറയിൽപെട്ടവരുടെ ശാപദോഷങ്ങൾ എന്നിവ മാറ്റുന്നുവെന്നും അറിയിച്ചു. ഇതുകൊണ്ട് ഗുണം ലഭിച്ച പലരുടെയും അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു. ദൈവികമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവ്വഹിക്കുന്നതിനാൽ ഞാൻ ആ ഗുരുവിനെ ഫോൺ വഴി ബന്ധപ്പെട്ടു.


അദ്ദേഹം എന്റെ രോഗവിവരങ്ങളും, എന്റെ മക്കളുടെ രോഗവിവരങ്ങളും, ഏഴു വർഷം മുമ്പു മരിച്ചു പോയ എന്റെ അമ്മയുടെ ആകൃതിയും, ഇടതു ചെവിക്കുണ്ടായിരുന്ന കേൾവിക്കുറവും ഫോണിൽ കൂടി അറിയിച്ചു. എന്റെ അറിവുവച്ച് അദ്ദേഹം ആജ്ഞാചക്രം തുറന്ന വിഭാഗത്തിൽപെട്ട ഒരു യോഗിയാണെന്ന് മനസ്സിലായി. പാലായിൽ മാസ്റ്റർജി എന്നറിയപ്പെട്ടിരുന്ന ‘യോഗാനന്ദ ശ്രീരാജ്’ എന്ന ഒരു യോഗിയായിരുന്നു അത്. നാല്പത്തിയൊന്നു ദിവസം ഉപവാസവും, സാധനകളും ചെയ്ത് നേടിയ സിദ്ധികൾ അദ്ദേഹത്തിനുണ്ടായിരുന്നു. തന്ത്രശാസ്ത്രപ്രകാരം ആജ്ഞാചക്രം തുറന്നയാൾ പരമ ആദരണീയനാണ്‌. സർവ്വജ്ഞനും ഭൂത-ഭാവി-വർത്തമാനകാലങ്ങൾ അറിയുന്നവനും ഇന്ത്രിയാതീത ദർശനശക്തിയുള്ളവനുമാണ്‌. ഇത്തരം യോഗിക്ക് പൂർണ്ണ സച്ചിതാനന്ദം കൈവരുന്നു.


തുടർന്ന് ഞങ്ങൾ തമ്മിൽ കാണുകയും ആത്മഹത്യകളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. അതു നിർത്തലാക്കിത്തരാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. പ്രത്യേകമായി അദ്ദേഹം അമ്മഭഗവാൻ പറഞ്ഞ വാചകങ്ങളും, ഉദാഹരണങ്ങളും വരെ എടുത്തു പറഞ്ഞു. അതു ഞാൻ ചൂണ്ടി കാണിച്ചപ്പോൾ ഇതൊരു നിയോഗമാണെന്നായിരുന്നു മറുപടി.


ശ്രീ ശിവൻ പറഞ്ഞു തന്ന മാറാരോഗം മാറിയവരുടെ കൂട്ടത്തിൽ ഉരുളൻതണ്ണിയിലുള്ള കല എന്ന പെൺകുട്ടി ഉണ്ടായിരുന്നു. അവരുടെ വീട്ടിൽ പോയി ഞാൻ അന്വേഷണം നടത്തുകയുണ്ടായി. കുട്ടിയുടെ അമ്മ പറഞ്ഞതനുസരിച്ച് കുട്ടിയുടെ തലയിലെ ഞരമ്പുകൾ ദ്രവിച്ച് ഏഴു വർഷത്തോളം കിടപ്പിലായിരുന്നു. ചികിൽസിച്ചിട്ട് ഫലമില്ലെന്നറിയിച്ചുകൊണ്ട് ഡോക്ടർമാർ കൈ ഒഴിഞ്ഞപ്പോൾ പുട്ടപർത്തിയിൽ പോയി 21 ദിവസം ഭജനയിരുന്നു. യാതൊരു ഫലവുമുണ്ടായില്ല. കൈകാലുകൾ ചലിച്ചിരുന്നില്ല. ഭക്ഷണം അരച്ചു കലക്കി വായില്‍ ഒഴിച്ചുകൊടുത്തിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. മരണം കാത്തു കിടക്കുമ്പൊഴാണു ഗുരുജി ആ വഴി വന്നത്‌. രോഗകാരണം അദ്ദെഹം അവരെ ബോധ്യപ്പെടുത്തി. തുടർന്ന് ചൈതന്യം നല്കി. ഒറ്റ പ്രാവശ്യം കൊണ്ടുതന്നെ കാലുകൾ ചലിപ്പിച്ചു. തുടർന്ന് പ്രാണശക്തി രോഗിയുടെ അമ്മ വഴി നല്കാൻ ഏർപ്പാടു ചെയ്തു. ഇപ്പൊൾ കുട്ടി എഴുനേറ്റു പിടിച്ചു നടക്കുന്നു. ഭക്ഷണം കഴിക്കുന്നു. നന്നായി സംസാരിക്കുന്നു.

 

ആ ഗുരു ദൈവതുല്യനാണെന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു. “ഉത്തമം ധ്യാന ഭാവസ്തു” എന്ന താന്ത്രിക വാക്യം അർത്ഥവത്താക്കിയ ആ ഗുരുവിന്റെ വിവരങ്ങൾ ഇത്രയും അറിഞ്ഞപ്പോൾ അദ്ദെഹവുമായി സഹകരിക്കാൻ ഞാൻ തയ്യാറായി. പല വീടുകളിലും കയറിയിറങ്ങി പ്രാണയോഗക്രിയ പരിശീലിപ്പിച്ച് എന്റെതുൾപ്പെടെ ഒട്ടനവധി ആളുകൾക്ക് കൈകാൽ വേദനക്ക് ശമനം കിട്ടി. പെരിങ്ങാശ്ശേരിയിലും മറ്റും ഉണ്ടായിരുന്ന ആത്മഹത്യകൾ പാടെ ഇല്ലാതായി.


തുടർന്ന് അനുഭവസ്ഥർ ഒത്തുകൂടി 01-12-2009 ൽ ‘കോസ്മിക് യോഗ ഫൌണ്ടേഷൻ’ എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിച്ചു. ട്രസ്റ്റ് ആശ്രമത്തിനുവേണ്ടി സ്ഥലം വാങ്ങണമെന്ന് ഉദ്ദേശിച്ചപ്പൊൾ തന്നെ യോജിച്ച സ്ഥലം പലർക്കും ധ്യാനദർശനത്തിൽ കാണാനിടയായി. അപ്രകാരം ഉപ്പുകുന്നിൽ ആ സ്ഥലം തന്നെ 03-03-2010 ൽ വാങ്ങിക്കുകയും ചെയ്തു. ആശ്രമത്തിനു വേണ്ടി കുറ്റിയടിച്ചു കല്ലിട്ട മണക്കാട്ട് ഈശ്വരൻ നമ്പൂതിരി അവിടെ വിഷ്ണുചൈതന്യം നിറഞ്ഞിരിക്കുന്നതായി പ്രവചിച്ചു. മാത്രമല്ല 25 വർഷങ്ങൾക്കു മുമ്പ് ചേലക്കാട് ദേവിക്ഷേത്രത്തിലെ ജോത്സ്യൻ ഈ കുന്നിലേക്ക് ചൂണ്ടി കാണിച്ചിട്ട് ഈശ്വര ചൈതന്യം അവിടെയാണ്‌ ഉള്ളതെന്നും അത് ഉദ്ധരിക്കാൻ ഒരാൾ വരുമെന്നും പ്രവചിച്ചതായും അറിയുന്നു. ആശ്രമത്തിന്റെ ഉത്ഘാടനത്തിന്‌ വിളക്കിൽ എണ്ണ ഒഴിച്ചപ്പോൾ ഒരു യോഗിയുടെ രൂപം അതിൽ തെളിഞ്ഞു വന്നതും, കൃഷ്ണപ്പരുന്തു വട്ടമിട്ടു പറക്കുന്നതും അനേകർ കണാനിടയായി. യോഗിയുടെ രൂപം അവിടേക്കു വന്ന ചിത്രശലഭങ്ങളുടെ പുറത്തും, ആശ്രമത്തിലെക്കു വാങ്ങിച്ച തളികയിലും കാണുകയുണ്ടായി. തളികയിലെ രൂപം ധാരാളമാളുകൾ വന്നു കണ്ടുകൊണ്ടിരുന്നു.
ഇത്രയധികമാളുകൾ ആത്മീയതയിലേക്ക് വരുന്നുവെന്നത് വലിയ നേട്ടമായി കാണേണ്ടതാണ്‌.


വളരെ പണ്ട് ചേലക്കാട് പ്രദേശത്ത് ധാരാളമാളുകൾ ജീവിച്ചിരുന്നതായും, നാശങ്ങളും, ദുർമരണങ്ങളും സംഭവിച്ചതിനെ തുടർന്ന് വലിയ പുരക്കൽ കുടുംബത്തിൽ നിന്നും പലരും വേർപിരിഞ്ഞു പോയി. അവർ എഴു കുടുംബങ്ങളായി സമീപ പ്രദേശങ്ങളിൽ കുടിയേറിപ്പാർക്കുകയും ചെയ്തു. ചേലക്കാട് ദേവീക്ഷേത്രവുമായി ബന്ധമുള്ള ഗുരുസ്ഥാനീയനായ ഒരു കാരണവർ ഉണ്ടായിരുന്നു. കലഹിച്ചു കഴിഞ്ഞിരുന്ന കുടുംബക്കാർ തന്നെ ഗുരുവിനെ വെട്ടി കൊലപ്പെടുത്തിയതായി പഴമക്കാർ പറയാറുണ്ട്. ആ പ്രദേശത്തിനുണ്ടായ ദുർവിധിക്കു കാരണം ഈ സംഭവമാണത്രെ. ഇതു സത്യമാണെന്നു പാലക്കാട്ടുകാരൻ ഒരു ജ്യൊത്സ്യനും പ്രവചിച്ചിട്ടുണ്ടെന്ന് വലിയ പുരക്കൽ കുടുംബക്കാർ പറയുന്നു. പരിഹാരക്രിയ ചെയ്തവർക്ക് പോലും വലിയ തിരിച്ചടികൾ ഉണ്ടായി. എന്നാൽ ക്ഷേത്രത്തിൽ ഇന്നും ഗുരുപൂജ തുടർന്നു പോരുന്നുണ്ട്. വർഷങ്ങൾക്കു ശേഷം പരിഹാരക്രിയകൾ ചെയ്യാൻ ശ്രമിച്ച ക്ഷേത്രം ജ്യോത്സ്യൻ ശരീരം തളർന്നു മിണ്ടാൻ വയ്യാതെ കിടപ്പിലായി. എന്നാൽ ഗുരുജി ധ്യാനവും ഉപവാസവും കൊണ്ട് നേരിട്ട് പല ദോഷങ്ങളും മാറ്റി. ക്ഷേത്രത്തിലെ കോഴിവെട്ട് നിർത്തലാക്കി. ക്ഷേത്രഭരണത്തെ സംബന്ധിച്ച് കുടുംബാംഗങ്ങൾ തമ്മിൽ കടുത്ത ശത്രുതയിലായി, 18 വർഷത്തിലേറെ കോടതികളിൽ കയറി ഇറങ്ങി. ജനപ്രതിനിധികൾ പലരും ശ്രമിച്ചെങ്കിലും ഒരു ഒത്തുതീർപ്പിനും കഴിഞ്ഞില്ല. എന്നാൽ ഗുരുജി 19-06-2011 ൽ ബന്ധപ്പെട്ടവരുമായി തൊടുപുഴയിൽ വച്ചു നടത്തിയ യോഗത്തിൽ നിമിഷങ്ങൾക്കകം ഒത്തുതീർപ്പിനു തയ്യാറാകുകയും, കേസുകൾ പിൻവലിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിൽ സഹകരിച്ചവർക്കെല്ലാം ഐശ്വര്യപ്രാപ്തിയുണ്ടായി. 09-08-2010 മുതൽ ആശ്രമത്തിൽ ഉപവാസവും, പിതൃസായൂജ്യക്രിയയും, പ്രാണയോഗക്രിയയും ചെയ്യിപ്പിച്ച് ശാപങ്ങൾ, ദോഷങ്ങൾ എന്നിവ മാറ്റുന്നു. വധിക്കപ്പെട്ട ഗുരുവിന്റെ പുനർജന്മമാണ്‌ ഗുരുജി എന്ന് പലർക്കും ധ്യാനദർശനങ്ങൾ ഉണ്ടായി. അടയാളങ്ങൾ കാണുകയും ചെയ്തു. കരിമുണ്ടക്കൽ ഉൾപ്പടെ ഏഴു കുടുംബക്കാർ ഇന്ന് ആശ്രമത്തിലെ സാധനകൾ സ്വീകരിച്ച് പാപവിമുക്തി നേടുന്നു. “ പ്രാപ്യ വരാൻ നിബോധിത ”


കൃഷ്ണൻകുട്ടി
റിട്ട. തഹ്സിൽദാർ

Read More »

2013 ഫെബ്രുവരി 7, വ്യാഴാഴ്‌ച

പ്രാണയോഗക്രിയ

കോസ്മിക്‌ യോഗാ ഫൌണ്ടേഷന്‍ ന്റെ പ്രാണയോഗക്രിയ ഗുരുജി 'ദിവ്യാതമ ശ്രീയോഗനന്ദ ശ്രീരാജ്' തുടര്‍ച്ചയായ ഉപവാസത്തിലൂടെയും തപസ്സിലൂടെയും നേടിയെടുത്ത വിദ്യയാണ്. [ ആദ്യം തുടര്‍ച്ചയായി 41 ദിന ഉപവാസവും ( ഭക്ഷണവും വെള്ളവും കൂടാതെ ) അതിനു ശേഷം 12 വര്‍ഷം തുടര്‍ച്ചയായി 21 ദിന ഉപവാസവും ( വെള്ളം മാത്രം ) ]


ആദ്യ ദിനം തന്നെ ഗുരുജി ശിഷ്യരിലേക്ക് ഈ വിദ്യ പകര്‍ന്നു നല്‍കുന്നു. അങ്ങനെ ശിഷ്യര്‍ക്ക് യോഗയുടെ കട്ടിയേറിയ യമ-നിയമാദികള്‍ കടക്കാതെ തന്നെ ചിന്തകളില്ലാത്ത മനസ്സ് പ്രാക്തമാകുന്നു. വളരെ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സാധകര്‍ക്ക് സഹസ്രാരത്തില്‍ നിന്നും മൂലാധാരത്തിലേക്കുള്ള ചൈതന്യ പ്രവാഹവും തിരിച്ച് മൂലാധാരത്തില്‍ നിന്നും സഹസ്രാരത്തിലേക്കുള്ള ഊര്‍ജ്ജ പ്രവാഹവും അനുഭവിച്ചറിയാന്‍ സാധിക്കുന്നു.


പ്രാണയോഗക്രിയ ഗുരുജിയുടെ നിര്‍ദേശാനുസരണം കൃത്യമായി അനുഷ്ടിക്കുന്നവര്‍ക്ക് ശരീരത്തിന്റെ പ്രധിരോധശേഷി വളരെ അധികം ഉയര്‍ത്താന്‍ സാധിക്കും. ശാരീരികവും മാനസികവുമായ എത്ര കാഠിന്യമേറിയ രോഗവും സാധകര്‍ക്ക് ഗുരുജിയുടെ സഹായത്തോടെ പരിപൂര്‍ണ്ണമായി ഭേതമാക്കാന്‍ സാധിക്കുന്നതാണ്. പാരമ്പര്യ രോഗങ്ങള്‍ അടുത്ത തലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെടാതെ തടയപ്പെടുന്നു.


പ്രാണയോഗക്രിയ സാധകരെ ആത്മീയമായ ഉയര്‍ച്ചയിലേക്ക് നയിക്കുന്നു. ഇതുമൂലം സന്തോഷപ്രദവും ആരോഗ്യപൂര്‍ണവുമായ ഒരു ജീവിതം കൈവരുന്നു. ഇങ്ങനെ ഉയര്‍ന്ന പ്രധിരോധശക്തിയും സംസ്കാരവുമുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രാണയോഗക്രിയ നമ്മെ സഹായിക്കുന്നു.


12 വര്‍ഷത്തെ സാധനക്കുള്ളില്‍ ഏഴ് തലമുറകളിലും പൂര്‍വ്വജന്മത്തിലുമുള്ള എല്ലാ കെട്ടുപാടുകളും അഴിഞ്ഞ് പോകുന്നു. ഏഴു തലമുറകള്‍ മുകളിലേക്കും താഴോട്ടും ചൈതന്യത്തിന്റെ സംരക്ഷണം ലഭിക്കുന്നു. കൂടാതെ സാധാകര്‍ക്ക് അതീന്ത്രിയ ശേഷിയും അപകടങ്ങളില്‍ നിന്നും അതിശക്തമായ സുരക്ഷയും ലഭിക്കുന്നു. കൂടാതെ ജീവിതത്തിലെ ഏതു വിഷമഘട്ടത്തെയും നേരിടാനുള്ള ഉയര്‍ന്ന മാനസ്സിക ശേഷിയും കൈവരുന്നു.


മാനവരാശിയുടെ എല്ലാ പ്രശ്നങ്ങളുടെയും ഒരു സമ്പൂര്‍ണ്ണ പരിഹാരമാണ് പ്രാണയോഗക്രിയ. ഇത് സാധകരെ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും പരിരക്ഷിക്കുന്നു. ഈശ്വരനെ പലയിടങ്ങളില്‍ തേടി നടക്കുന്നതിനു പകരം ഈശ്വരന്‍ നമ്മുടെ ഉള്ളിലുള്ള ചൈതന്ന്യമാണെന്നും ആ ചൈതന്ന്യത്തെയാണ്‌ നാം ഉണര്‍ത്തെണ്ടതെന്നും ഗുരുജി നമ്മെ പഠിപ്പിക്കുന്നു. ഈ ചൈതന്യം തന്നെയാണ് മറ്റുള്ളവരിലും അടങ്ങിയിരിക്കുന്നതെന്നും ഗുരുജി നമ്മെ മനസ്സിലാക്കിത്തരുന്നു. നാം നമ്മെ സ്നേഹിക്കുന്നത് പോലെ മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും പ്രാണയോഗക്രിയയിലൂടെ നമുക്ക് സാധിക്കുന്നു. ഈ തരത്തിലുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിലൂടെ രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമാകുവാന്‍ നമുക്ക് സാധിക്കുന്നു.


ജാതി-മത-ഭേതമന്ന്യേ സമൂഹത്തിലെ എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ പ്രാണയോഗക്രിയ പരിശീലിക്കാവുന്നതാണ്. പ്രാണയോഗക്രിയ പരിശീലനത്തിനു വേണ്ടി സാധകര്‍ക്ക് ഭൗതിക ജീവിതത്തിലെ ഒന്നും തന്നെ ത്യജിക്കേണ്ടതില്ല. 
എല്ലാവരെയും ' കോസ്മിക്‌ യോഗാ ഫൌണ്ടേഷന്‍ ' ന്റെ പ്രാണയോഗക്രിയ യിലേക്ക് സ്വാഗതം ചെയ്യുന്നു.


"ഹരേ വന്ദനം"

Read More »