സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2013, ഫെബ്രുവരി 20, ബുധനാഴ്‌ച

ഈശ്വരനിലേക്കുള്ള മാർഗം

സദ്ഗുരു ശ്രീ യോഗാനന്ദ ശ്രീരാജ് അനേക വർഷത്തെ കഠിനാദ്ധ്വാനത്തിലൂടെ വികസിപ്പിച്ചെടുത്ത ധ്യാനമാർഗമാണ്‌ പ്രാണയോഗക്രിയ. മനസ്സിന്‌ ശാന്തിയും സന്തോഷവും പകർന്നു തരുന്ന, ശ്വാസത്തെ പിന്തുടർന്ന്‌ ശ്വാസം മാത്രം ആയിത്തീരുന്ന അനുഭൂതിദായകമായ ധ്യാനമാർഗമാണ്‌ പ്രാണയോഗക്രിയ. ലാളിത്യമാണ്‌ അതിന്റെ മുഖമുദ്ര. നെറുകയിൽ നിന്നും കാല്പ്പാദം വരെ ഒഴുകിയിറങ്ങുന്ന വിവരണാതീതമായ അനുഭവങ്ങളെ പ്രദാനം ചെയ്യുന്ന ചൈതന്യത്തിന്റെ നിലയ്ക്കാത്ത...
Read More »

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

ജനകമഹാരാജാവും യാജ്ഞവല്‍ക്യമഹര്‍ഷിയും

ജനകമഹാരാജാവും യാജ്ഞവല്‍ക്യമഹര്‍ഷിയും ഉപനിഷത്ത് കഥകള്‍ വിദേഹാധിപനായ ജനകമഹാരാജാവ് ജ്ഞാനികള്‍ക്കിടയില്‍ വെച്ച് മഹാജ്ഞാനിയായി പരക്കെ അറിയപ്പെടുന്ന കാലം. അദ്ദേഹം ആത്മസാക്ഷാത്‍കാരം സിദ്ധിച്ചവനെങ്കിലും ലോകത്തില്‍ മഹാരാജാവെന്ന നിലയില്‍ വ്യവഹരിച്ചു പോന്നു. എന്നാല്‍ ആ വ്യവഹാരങ്ങളെന്നും ആന്തരികമായി അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. അക്കാലത്ത് വിവിധ രാജസഭകളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുകയും വേദശാസ്ത്ര ചര്‍ച്ചകളിലൂടെ ആരെയും പരാജയപ്പെടുത്തുകയും ചെയ്തിരുന്ന അതുല്യ പ്രതിഭാസമായിരുന്നു മഹര്‍ഷി യാ‍‍ജ്ഞവല്ക്യന്‍. ഒരിക്കല്‍...
Read More »

ഉഷസ്തിയും ഋത്വിക്കുകളും

ഉഷസ്തിയും ഋത്വിക്കുകളും ഉപനിഷത്ത് കഥകള്‍ പ്രകൃതിയുടെ അനുചിതമായ ലീലാനടനം കുരുദേശത്തെ വിഷമിപ്പിച്ചു. കൃഷിയും കന്നുകാലി സംരക്ഷണവുമായിരുന്നു ആ രാജ്യത്തിലെ ജനങ്ങളുടെ പ്രധാന തൊഴിലുകള്‍. വരുമാനവും ജീവിതനിലവാരവും ഇവയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ ഏതാനും ചില വര്‍ഷങ്ങളായി കുരുദേശത്ത് കാലാവസ്ഥ കൃഷിക്കാര്‍ക്ക് അനുകൂലമല്ല. അത്യുഷ്ണവും അതിശൈത്യവും അനവസരങ്ങളില്‍ ഉണ്ടായി. കൊടിയവേനലില്‍ എല്ലാം വറ്റിവരണ്ടു. കൃഷിനിലങ്ങള്‍ കരിഞ്ഞുണങ്ങി. കിണറുകളും കുളങ്ങളും പുഴകളും തോടുകളുമൊക്കെ വെള്ളംവറ്റി വിണ്ടുകീറി....
Read More »