മനസ്സിനെ
നിയന്ത്രിക്കാന്‍ കഴിയാത്തവനു ആത്മവിദ്യ അപ്രാപ്യം
യോഗവാസിഷ്ഠം
നിത്യപാരായണം
“ന പശ്യത്യേവ യോഽത്യര്‍ഥം തസ്യ കഃ ഖലു ദുര്‍മതിഃ
വിചിത്രമഞ്ജരീ
ചിത്രം സംദര്‍ശയതി കാനനം” (5/14/3)
വസിഷ്ഠന്‍
തുടര്‍ന്നു: ഈ മായികലോകത്തെ സത്യമെന്നുധരിച്ച് അതില്‍ വിശ്വാസമുറപ്പിച്ച് സുഖാനുഭവങ്ങള്‍ക്കായി
പരിശ്രമിക്കുന്നവര്‍ക്കായല്ല ഞാനീ സംഗതികള്‍ പറഞ്ഞു തരുന്നത്. “കാണാന്‍ വിസമ്മതിക്കുന്നവനുവേണ്ടി
ഏതൊരു മന്ദബുദ്ധിയാണ് വര്‍ണ്ണവൈവിദ്ധ്യമാര്‍ന്ന ഒരു വനപ്രദേശം കാട്ടിക്കൊടുക്കാന്‍
മെനക്കെടുക?” ഏതൊരു
വിഡ്ഢിയാണ്...
2013, ജൂൺ 9, ഞായറാഴ്‌ച
ഭഗവദ്ഗീത-ഭക്തിയോഗം
ഏകനിഷ്ഠഭക്തിയോടെ
എന്നെ മാത്രം സേവിക്കുക
ഭഗവദ്ഗീത
ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം
ശ്ലോകം 6,7
“യേ തു സര്‍വ്വാണി കര്‍മ്മാണി
മയി സംന്യസ്യ
മത്പരാഃ
അനന്യേനൈവ
യോഗേന
മാം ധ്യായന്ത
ഉപാസതേ
തേഷാമഹംസമുദ്ധര്‍ത്താ
മൃത്യുസംസാരസാഗരാത്
ഭവാമി ന
ചിരാത് പാര്‍ത്ഥ!
മയ്യാവേശിത
ചേതസാം”
എന്നാല്‍
ആരൊക്കെയാണോ സര്‍വ്വകര്‍മ്മങ്ങളും കര്‍ത്തൃഭാവംവെടിഞ്ഞ് എന്നില്‍ സമര്‍പ്പിച്ച് പരമാത്മപ്രാപ്തി
പരമലക്ഷ്യമായി കരുതി മറ്റൊന്നിലും മനസ്സ് ചെന്നുപറ്റാതെ എന്നെത്തന്നെ ധ്യാനിച്ച്...
ഭഗവദ്ഗീത-ഭക്തിയോഗം
ദേഹബുദ്ധി
നിലനിന്നാല്‍ ബ്രഹ്മത്തെ പ്രാപിക്കാന്‍ പ്രയാസമാണ്
ഭഗവദ്ഗീത
ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം
ശ്ലോകം 5
“ക്ലേശോƒധികതരസ്തേഷാം
അവ്യക്താസക്ത
ചേതസാം
അവ്യക്താ
ഹി ഗതിര്‍ദുഃഖം
ദേഹവദ്ഭിരവാപ്യതേ”
ഇന്ദ്രിയങ്ങള്‍ക്കോ
മനസ്സിനോ പ്രാപിക്കാന്‍ കഴിയാത്ത നിര്‍ഗുണ പരബ്രഹ്മത്തെ ഉപാസിക്കുന്ന അവര്‍ക്ക് ക്ലേശം
വളരെ കൂടുതലായിരിക്കും. എന്തെന്നാല്‍ നിര്‍ഗുണോപാസനയിലെ നിഷ്ഠ ദേഹാഭിമാനികളായ സാധകര്‍ക്ക്
വളരെ കഷ്ടപ്പെട്ടാല്‍ മാത്രമേ ലഭ്യമാവുകയുള്ളൂ.
അല്ലയോ
അര്‍ജ്ജുനാ,...
ആത്മസ്നാനം
ആത്മജലത്തില്‍
സ്നാനം ചെയ്യുക [ ശ്രീ രമണമഹര്‍ഷി ]
നവംബര്‍
16, 1936
ചോദ്യം:
കുണ്ഡലീനിയോഗമെന്നതതെന്താണു? അത് അത്മാനുഭൂതിയെത്തരുമോ?
മഹര്‍ഷി:
കുണ്ഡലീനി എന്നതു പ്രാണശക്തിയാണ്. നാം എവിടെ ലക്ഷ്യമുറപ്പിക്കുന്നുവോ അവിടെ നിന്നും
കുണ്ഡലീനി ഉണരുന്നു. ഇതു ഏകാഗ്രതയ്‌ക്കുതകുന്നു.ഈ ഏകാഗ്രത അത്മാനുഭൂതിക്കനുകൂലമാണ്
ചോദ്യം:
ഓരോരു ചക്രത്തിലും അതാതിന്‍റെ ദേവതകളിരിക്കുന്നു എന്നു പറയുന്നല്ലോ?
മഹര്‍ഷി:
ആഗ്രഹിക്കുന്നവര്‍ക്ക് അവരെ കാണാം.
ചോദ്യം:
ആത്മസാക്ഷാല്‍ക്കാരമാര്‍ഗം സമാധിയില്‍ കൂടി ആയിരിക്കുമോ?
മഹര്‍ഷി:
മനസ്സു...
ആത്മധ്യാനം
ആത്മധ്യാനം
തന്നെ സംത്സംഗം { ശ്രീ രമണമഹര്‍ഷി }
നവംബര്‍
17, 1936
ചോദ്യം:
ഒരാള്‍ ജിതസംഗദോഷനാകുന്നതങ്ങനെ?
മഹര്‍ഷി:
സത്സംഗംമൂലം. സത്ത് ആത്മാവാണ്. ആത്മധ്യാനം തന്നെ സംത്സംഗം. അതിനു കഴിയാത്തവര്‍ സത്തുക്കളെ
ശരണം പ്രാപിക്കുന്നതും സത്സംഗം തന്നെ. തന്മൂലം വിഷയങ്ങളില്‍ പരാങ്ങ്മുഖനായി അന്തര്‍മുഖത്വം
സംഭവിച്ച്, ഭ്രാന്തിയൊഴിഞ്ഞു
നിത്യ നിശ്ചലമായ സ്വന്തം ആത്മ സ്വരൂപത്തിന്‍റെ ദര്‍ശനമുണ്ടാകുന്നു.
മഹര്‍ഷി:
പ്രസ്തുത സംഗദോഷമാര്‍ക്കാണ്?
ചോദ്യം:
ആത്മാവിന്.
മഹര്‍ഷി:
അല്ല, അഹങ്കാരനാണ്.
ആത്മാവ് നിത്യവിമുക്തനാണ്....
2013, ജൂൺ 7, വെള്ളിയാഴ്‌ച
മഹാപുരുഷവര്‍ണ്ണനയും ആദിത്യവ്യൂഹവും – ഭാഗവതം

ശ്രീകൃഷ്ണ, കൃഷ്ണസഖ, വൃഷ്ണ്യഋഷഭാവനിധ്രുഗ്
രാജന്യ വംശദഹനാനപവര്ഗ്ഗവീര്യ
ഗോവിന്ദ ഗോപവനിതാവ്രജഭൃത്യഗീത-
തീര്ത്ഥശ്രവഃ, ശ്രവണമംഗള പാഹി ഭൃത്യാന്‍ (12-11-25)
ശൗനകന്‍ പറഞ്ഞു:
അല്ലയോ സൂതാ, ദയവായി ഭഗവാന്റെ ശരീരം ഞങ്ങള്‍ക്ക് ധ്യാനിക്കുന്നതിനായി വിവരിച്ചു തന്നാലും. അങ്ങനെ ശരിയായ ഭാവത്തില്‍ ഞങ്ങള്‍ക്ക് ധ്യാനം നടത്താമല്ലോ.
സൂതന്‍ പറഞ്ഞു:
വിശ്വാണ്ഡം ഒന്പതു പ്രാഥമികതത്വങ്ങള്‍ (പ്രകൃതി, മഹത്, സൂത്രം,...
മനസ്സുതന്നെയാണ് ലോക സൃഷ്ടാവും പരമപുരുഷനും
യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 111 [ഭാഗം 3. ഉത്പത്തി പ്രകരണം]
മനോ ഹി ജഗതാം കര്തൃ മനോ ഹി പുരുഷ: പര:
മന: കൃതം കൃതം ലോകേ ന ശരീരകൃതം കൃതം (3/89/1)
സൂര്യന്‍ തുടര്‍ന്നു: "മനസ്സുതന്നെയാണ് ലോക സൃഷ്ടാവ്. മനസ്സു തന്നെയാണ് പരമപുരുഷന്‍. മനസ്സിനാല്‍ ചെയ്യപ്പെടുന്നതാണു കര്‍മ്മം. ശരീരംകൊണ്ടു ചെയ്യുന്നത് കര്‍മ്മമല്ല." മനസ്സിന്റെ ശക്തി നോക്കൂ! ദൃഢമായ ചിന്തകൊണ്ട് മഹാത്മാവിന്റെ പുത്രരായ ആ പത്തുപേര്‍ സൃഷ്ടാക്കളായി. എന്നാല്‍ ഏതൊരുവന്‍ ‘ഞാനീ ചെറിയ ശരീരമാണ്’ എന്നു ചിന്തിക്കുന്നുവോ അവനു...