
ശ്രീ
രമണമഹര്‍ഷി
- നവംബര്‍ 27, 1936
ഒരു പഞ്ചാബി ഡാക്ടര്‍
ഭാര്യയുമായി ഭഗവാനെ ദര്‍ശിക്കാന്‍ വന്നു.
ചോദ്യം: ഞാനെങ്ങനെ
ധ്യാനിക്കണം. മനസ്സിനു ശാന്തി ലഭിക്കുന്നില്ല.
മഹര്‍ഷി: ശാന്തി നമ്മുടെ ജന്മസ്വത്താണ്.
അതാര്‍ജ്ജിക്കാനുള്ളതല്ല. ഇതറിയാന്‍ വിചാരങ്ങളെ മാറ്റിയാല്‍ മതി.
ചോദ്യം: ഞാനതിനു ശ്രമിച്ചു.
വിജയിക്കുന്നില്ല.
മഹര്‍ഷി: ഗീതാപദ്ധതിയാണ്
അതിനേറ്റവും...