സ്വാമി വിവേകാനന്ദന്
മതത്തെ സ്നേഹിക്കാനും അനുമോദിക്കാനും സാത്മീകരിക്കാനും പഠിപ്പിച്ചുതരാന്‍ എവിടെയും എല്ലാവര്‍ക്കും കഴിയുന്നതല്ല എന്നാണ് ഇതുവരെ പറഞ്ഞതില്നിന്നു വന്നുകൂടന്നത്. "കല്ലുകളില്‍ ധര്‍മ്മോപദേശവും ഒഴുക്കുചോലകളില്‍ ശ്രുതിവാക്യങ്ങളും സര്‍വ്വവസ്തുക്കളിലും നന്മയും" (ഷേക്സ്പിയര്മഹാകവി പറഞ്ഞിട്ടുള്ളത്) ഒക്കെ കാവ്യഭാഷയില്‍ ശരി: പക്ഷേ, അവികസിതതത്ത്വബീജങ്ങള്‍ അകമേയില്ലാത്തപക്ഷം അതിന്റെ ഒരു...