
പരവിദ്യ - ഉപനിഷത്തുകള് വിദ്യയെ പര എന്നും അപര എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. അതില് അപരവിദ്യ ഋഗ്-യജൂഃ-സാമ-അഥർവ്വവേദങ്ങളും ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം ഛന്ദസ്സ്, ജ്യോതിഷം ഇവയുമാകുന്നു. പരവിദ്യ അക്ഷരത്തെ (നാശമില്ലാത്തതിനെ, ബ്രഹ്മത്തെ) അറിയിക്കുന്നതുമാകുന്നു അഥവാ ബ്രഹ്മവിദ്യയാകുന്നു. അനുഭവിച്ചു മാത്രം അറിയാൻ കഴിയുന്നതുകൊണ്ട് മറ്റെല്ലാ വിദ്യകളേക്കാളും മഹത്വം പരവിദ്യക്കുണ്ട്. ആത്മസാക്ഷാത്ക്കാരം...