ആത്മജലത്തില്‍
സ്നാനം ചെയ്യുക [ ശ്രീ രമണമഹര്‍ഷി ]
നവംബര്‍
16, 1936
ചോദ്യം:
കുണ്ഡലീനിയോഗമെന്നതതെന്താണു? അത് അത്മാനുഭൂതിയെത്തരുമോ?
മഹര്‍ഷി:
കുണ്ഡലീനി എന്നതു പ്രാണശക്തിയാണ്. നാം എവിടെ ലക്ഷ്യമുറപ്പിക്കുന്നുവോ അവിടെ നിന്നും
കുണ്ഡലീനി ഉണരുന്നു. ഇതു ഏകാഗ്രതയ്ക്കുതകുന്നു.ഈ ഏകാഗ്രത അത്മാനുഭൂതിക്കനുകൂലമാണ്
ചോദ്യം:
ഓരോരു ചക്രത്തിലും അതാതിന്റെ ദേവതകളിരിക്കുന്നു എന്നു പറയുന്നല്ലോ?
മഹര്‍ഷി:
ആഗ്രഹിക്കുന്നവര്‍ക്ക് അവരെ കാണാം.
ചോദ്യം:
ആത്മസാക്ഷാല്ക്കാരമാര്ഗം സമാധിയില്‍ കൂടി ആയിരിക്കുമോ?
മഹര്‍ഷി:
മനസ്സു ചാഞ്ചല്യമറ്റ് ഒടുങ്ങി ഇരിക്കുന്ന അവസ്ഥയാണ് സമാധി. അപ്പോള്‍ ആത്മാവ് മറവു പെടാതെ
നേരെ പ്രകാശിക്കും.
ചോദ്യം:
ഗുരുവിന് ശിഷ്യനെ അത്മസാക്ഷാല്ക്കാരത്തിനാളാക്കി ചെയ്യാനൊക്കുമോ?
മഹര്‍ഷി:
ഒക്കും. ശിഷ്യന്റെ സാക്ഷാല്ക്കാരത്തിനെതിരായി നില്ക്കുന്ന വിഘ്നങ്ങളെ ഗുരു മാറ്റി
ചെയ്യുന്നു.
ചോദ്യം:
ഗുരുവിനെ കൂടാതെ ഒരു വ്യക്തിക്കു സാക്ഷാല്‍ക്കാരം സാദ്ധ്യമല്ലേ?
മഹര്‍ഷി:
ഒരു ജിജ്ഞാസുവിന് ഗുരു ആവശ്യമാണ്. ആ ഗുരു തന്റെ ആത്മാവ് തന്നെയാണ്: ശിഷ്യന് ആദ്യം
ഉപാധിയോടുകൂടിയ ഗുരുവിനെ കണ്ടെത്തുന്നു. പിന്നീട് ഇരുവരും ഉപാധിയറ്റ നിലയില്‍ ഒരേ അത്മസ്വരൂപമാണെന്നു
സാക്ഷാല്‍ക്കരിക്കുന്നു.
ചോദ്യം:
യഥാര്‍ത്ഥ ഗുരുവിനെ അറിഞ്ഞു കൊള്ളുന്നതെങ്ങനെ?
മഹര്‍ഷി:
ആരുടെ സന്നിധിയില്‍ ശിഷ്യനു സമാധി അനുഭവം ലഭിക്കുന്നുവോ ആ ആളാണ് യഥാര്‍ത്ഥ ഗുരു. ആ
ഗുരുവിനെപ്പറ്റി പ്രത്യേക ഭക്തി ശിഷ്യനു താനേ ഉണ്ടാകും.
ചോദ്യം:
ഗാന്ധിജിയുടെ ഹരിജന്‍ പ്രസ്ഥാനത്തെപ്പറ്റി എന്തു പറയുന്നു?
മഹര്‍ഷി:
അദ്ദേഹത്തോടു ചോദിക്കൂ.
ചോദ്യം:
പ്രേതത്തെ തൊട്ടാല്കുളിക്കണമോ?
ഏതു ശരീരവും
പ്രേതമാണ്. അതിനാല്‍ ശരീരത്തെ തൊട്ടവന് ആത്മജലത്തില്‍ സ്നാനം ചെയ്യേണ്ടതാണ്.
ചോദ്യം:
ലോകം ദ്വൈതത്തെയും അദ്വൈതത്തെയും വാഴ്ത്തുമ്പോള്‍ ഏതു ശരി എന്നെങ്ങനെ അറിയാന്‍?
മഹര്‍ഷി:
ആത്മ സമര്‍പ്പണമാണ് മുഖ്യം. ആദ്യം അതു ചെയ്താല്‍ ഏതാണുത്തമ മാര്‍ഗ്ഗമെന്ന് അപ്പോളറിഞ്ഞു
കൊള്ളും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ