ആത്മധ്യാനം
തന്നെ സംത്സംഗം { ശ്രീ രമണമഹര്‍ഷി }
നവംബര്‍
17, 1936
ചോദ്യം:
ഒരാള്‍ ജിതസംഗദോഷനാകുന്നതങ്ങനെ?
മഹര്‍ഷി:
സത്സംഗംമൂലം. സത്ത് ആത്മാവാണ്. ആത്മധ്യാനം തന്നെ സംത്സംഗം. അതിനു കഴിയാത്തവര്‍ സത്തുക്കളെ
ശരണം പ്രാപിക്കുന്നതും സത്സംഗം തന്നെ. തന്മൂലം വിഷയങ്ങളില്‍ പരാങ്ങ്മുഖനായി അന്തര്‍മുഖത്വം
സംഭവിച്ച്, ഭ്രാന്തിയൊഴിഞ്ഞു
നിത്യ നിശ്ചലമായ സ്വന്തം ആത്മ സ്വരൂപത്തിന്റെ ദര്‍ശനമുണ്ടാകുന്നു.
മഹര്‍ഷി:
പ്രസ്തുത സംഗദോഷമാര്‍ക്കാണ്?
ചോദ്യം:
ആത്മാവിന്.
മഹര്‍ഷി:
അല്ല, അഹങ്കാരനാണ്.
ആത്മാവ് നിത്യവിമുക്തനാണ്. ഒന്നും അതിനെ ബാധിക്കുകയില്ല.
ചോദ്യം:
ആത്മാവ് ഉപാധി കൂടാതെ സ്ഥിതി ചെയ്യുമോ?
മഹര്‍ഷി:
നിദ്രയില്‍ എങ്ങനെയിരിക്കുന്നു?
അപ്പോള്‍ ആത്മാവ് ഉപാധി രഹിതനായിരിക്കുന്നില്ലേ. ഇപ്പോഴും അങ്ങനെയാണെന്നറിയണം.
ചോദ്യം:
സന്യാസി സംസാരത്തിനിടയിലിരിക്കുമോ?
മഹര്‍ഷി:
താന്‍ സാന്യാസിയാണെന്നു ചിന്തിക്കുന്നവര്‍ സന്യാസിയല്ല. സംസാരത്തെപ്പറ്റി ചിന്തിക്കാത്തവന്
സംസാരിയുമല്ല. അവന് സന്യാസിയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ